Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതൻെറ പ്രതിഫലത്തുകയായ...

തൻെറ പ്രതിഫലത്തുകയായ 2.8 കോടി രൂപ വേണ്ടെന്ന് ഗംഭീർ

text_fields
bookmark_border
തൻെറ പ്രതിഫലത്തുകയായ 2.8 കോടി രൂപ വേണ്ടെന്ന്  ഗംഭീർ
cancel
ന്യൂഡൽഹി: ടീമി​​െൻറ മോശം പ്രകടനത്തി​​െൻറ ഉത്തരവാദിത്വം ഏറ്റെടുത്ത്​ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞതിന്​​ പിന്നാലെ ത​​െൻറ പ്രതിഫലത്തുകയായ 2.8 കോടി രൂപ വേണ്ടെന്ന് വെക്കാനൊരുങ്ങി ഡല്‍ഹി ഡെയർഡെവിൾസ്​ മുന്‍ നായകന്‍ ഗൗതം ഗംഭീർ.

ഇത്തരത്തിൽ പ്രതിഫലം വേണ്ടെന്ന്​ വെച്ച്​ തുടരുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാകുന്ന ആദ്യ ​െഎ.പി.എൽ ക്യാപ്​റ്റനും ഗംഭീറാണ്​. പാതിമലയാളിയായ ശ്രേയസ്സ് അയ്യരുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും ഗംഭീറായിരുന്നു.

ത​​െൻറ ക്യാപ്​റ്റൻസിക്ക്​ കീഴിൽ കളത്തിലിറങ്ങിയ ആറു മത്സരങ്ങളില്‍ അഞ്ചിലും പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹിയുടെ പ്രകടനത്തില്‍ ഇനി മാറ്റമുണ്ടാകുമെന്നും അതിനു ത​​െൻറ തീരുമാനങ്ങൾ ഗുണം ചെയ്യുമെന്നും ഗംഭീര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പണം വേണ്ടെന്ന ഗംഭീറി​​െൻറ തീരുമാനത്തില്‍ ഡല്‍ഹി മാനേജ്മ​െൻറ്​ തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIgautam gambhirmalayalam newssports newsCricket NewsIndian cricketIPL 2018ipl news
News Summary - Gautam Gambhir says no to Rs 2.8 crore salary after stepping down
Next Story