Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ദൈവാനുഗ്രഹം'; പാണ്ഡ്യ...

'ദൈവാനുഗ്രഹം'; പാണ്ഡ്യ ജൂനിയറി​െൻറ ചിത്രം പങ്കുവെച്ച്​ ഹർദിക്​

text_fields
bookmark_border
ദൈവാനുഗ്രഹം; പാണ്ഡ്യ ജൂനിയറി​െൻറ ചിത്രം പങ്കുവെച്ച്​ ഹർദിക്​
cancel

മുംബൈ: പാണ്ഡ്യ ജൂനിയറി​നെ ഇൻസ്​റ്റഗ്രാമിലൂടെ ആരാധകർക്ക്​ മുന്നിൽ അവതരിപ്പിച്ച്​ ഹർദിക്​ പാണ്ഡ്യ. 'ദൈവത്തിൽ നിന്നുള്ള അനുഗ്രഹം' എന്ന അടിക്കുറിപ്പുമായാണ്​ കുഞ്ഞിനെ താലോലിക്കുന്ന ചിത്രം പാണ്ഡ്യ പങ്കുവെച്ചത്​.

വ്യാഴാഴ്​ചയാണ്​ പങ്കാളി നടാഷ സ്​റ്റാൻകോവിച്​ ആൺകുഞ്ഞിന്​ ജന്മം നൽകിയ വിവരം പാണ്ഡ്യ അറിയിച്ചത്​. നേരത്തെ കുഞ്ഞി​​െൻറ കൈ പിടിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നെങ്കിലും മുഖം കാണാനായിരുന്നില്ല.

വൈറലായി മാറിയ ചിത്രത്തിന്​ കീഴിൽ നിരവധിയാളുകളാണ്​ ഇരുവരെയും അഭിനന്ദിച്ച്​ സന്ദേശം അയക്കുന്നത്​. ഒരുമണിക്കൂറിനകം ആറുലക്ഷം ലൈക്കുകളാണ്​ ചിത്രത്തിന്​ ലഭിച്ചത്​.

പിതാവി​​െൻറ ചുമതലകൾ താരം ആസ്വദിക്കുന്നതായാണ്​ കഴിഞ്ഞ ദിവസങ്ങളിലെ ഇൻസ്​റ്റ പോസ്​റ്റുകൾ സൂചിപ്പിക്കുന്നത്​. കുഞ്ഞിനുള്ള ഷോപ്പിങ്ങിനായി പുറത്തുപോയ ചിത്രങ്ങളടക്കം താരം പങ്കുവെക്കുന്നുണ്ട്​.

ജനുവരി ഒന്നിന്​ വിവാഹ നിശ്ചയ കഴിഞ്ഞ ശേഷം മെയ്​ മാസത്തിലാണ്​ കുഞ്ഞ്​ അതിഥിയെ കാത്തിരിക്കുന്ന കാര്യം പണ്ഡ്യ പരസ്യമാക്കിയത്​.

2019 സെപ്​റ്റംബറിൽ പരിക്കേറ്റതിനെത്തുടർന്ന്​ ക്രിക്കറ്റ്​ കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന പാണ്ഡ്യ മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലൂടെ മടങ്ങിവരവിനൊരുങ്ങിയെങ്കിലും പരമ്പര കോവിഡ്​ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു.

ഐ.പി.എല്ലിൽ നിലവിലെ ​േജതാക്കളായ മുംബൈ ഇന്ത്യൻസി​​െൻറ സുപ്രധാന താരങ്ങളിൽ ഒരാളായ പാണ്ഡ്യയെ യു.എ.ഇയിൽ നീല ജഴ്​സിയിൽ കാണാനാകുമെന്നാണ്​ ആരാധകർ പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indianshardik pandyaCricket Newsindian cricketpandya juniorNatasa Stankovic
Next Story