Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിനെ...

ഇംഗ്ലണ്ടിനെ ചാരമാക്കി​​; ഒാസീസിന്​ ആഷസ്​ പരമ്പര

text_fields
bookmark_border
ashes-1
cancel

സിഡ്​നി: ഇംഗ്ലണ്ടിനെ ഇന്നിങ്​സിനും 123 റൺസിനും നിലംപരിശാക്കി ആസ്​ട്രേലിയ ആഷസ്​ പരമ്പര വിജയം ആധികാരികമാക്കി. രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരെ 180ന്​ പുറത്താക്കിയ ഒാസീസ്​ അനായാസം ജയം സ്വന്തമാക്കിയപ്പോൾ അഞ്ച്​ മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്​ 4-0ത്തിന്​. 39 റൺസിന്​ നാല്​ വിക്കറ്റ്​ പിഴുത പേസർ പാറ്റ്​ കമ്മിൻസാണ്​ ഇംഗ്ലണ്ടി​​​െൻറ തകർച്ച വേഗത്തിലാക്കിയത്​. കളിയിലെ കേമൻ പട്ടം ചൂടിയ കമ്മിൻസാണ്​ 23 ഇരകളുമായി പരമ്പരയിൽ വിക്കറ്റ്​ വേട്ടയിലും മുന്നിൽ. 


അഞ്ച്​ ടെസ്​റ്റുകളിൽ ഒന്നിൽ മാത്രമാണ്​ ഇംഗ്ലണ്ടിന്​ സമനില പിടിക്കാനായത്​. മെൽബണിൽ ഫലമില്ലാതിരുന്നപ്പോൾ ബ്രിസ്​ബെയ്​നിലും അഡ്​ലൈഡിലും പെർത്തിലും ഒടുവിൽ സിഡ്​നിയിലും ആധികാരികമായിരുന്നു ആതിഥേയരുടെ വിജയം. അഞ്ചാം ദിനം നാലിന്​ 93 എന്ന നിലയിൽ ബാറ്റിങ്​ പുനരാരംഭിച്ച ഇംഗ്ലണ്ടിനായി തലേദിനം 42 റൺസുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്​റ്റൻ ജോ റൂട്ട്​ അസുഖം കാരണം കളത്തിലിറങ്ങിയില്ല. എന്നാൽ മുഇൗൻ അലിയുടെ (13) വിക്കറ്റ്​ വീണതോടെ എത്തിയ റൂട്ട്​ അർധ സെഞ്ച്വറി​ (62) നേടി. പക്ഷേ ലഞ്ചിനുശേഷം റൂട്ട്​ ബാറ്റിങ്ങിനെത്തിയില്ല. 

സ്​റ്റുവാർട്ട്​ ബ്രോഡിനെയും (നാല്​) ടോം ക്രെയ്​നിനെയും (രണ്ട്​) കമ്മിൻസ്​ മടക്കിയതിനുപിന്നാലെ ജെയിംസ്​ ആൻഡേഴ്​ണിനെ (രണ്ട്​) ജോഷ്​ ഹെയ്​സൽവുഡും പുറത്താക്കിയതേ​ാടെ ഇംഗ്ലണ്ടി​​​െൻറ നിരാശജനകമായ പരമ്പരക്ക്​ അന്ത്യമായി. മേസൺ കുറാൻ 23 റൺസുമായി പുറത്താവാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsAustralia vs Englandfifth Ashes Test
News Summary - Australia vs England, fifth Ashes Test - Sports News
Next Story