Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാക്സ് വെല്‍ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsbookmark_border
മൊഹാലി: പഞ്ചാബ് കിങ്സ് ഇലവന്‍ താരം ഗ്ളെന്‍ മാക്സ്വെല്‍ ആസ്ട്രേലിയയിലേക്ക് മടങ്ങുന്നു. പുറംവേദനകാരണമാണ് മാക്സ്വെല്‍ നാട്ടിലേക്കു മടങ്ങുന്നത്. ഐ.പി.എല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇനി താരത്തിന്‍െറ സേവനം ടീമിന് ലഭിക്കില്ല. ഒമ്പതു മത്സരങ്ങള്‍ തോറ്റ പഞ്ചാബ് പ്ളേഓഫ് കാണാതെ പുറത്തായിരുന്നു. നേരത്തേ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ജോണ്‍ ഹാസ്റ്റിങ് തുടങ്ങിയ താരങ്ങളും പരിക്കുകാരണം നാട്ടിലേക്കു മടങ്ങിയിരുന്നു. വരാന്‍പോകുന്ന വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക പരമ്പരകള്‍ക്ക് മുന്നോടിയായി മാക്സ്വെല്ലിന് ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ആസ്ട്രേലിയന്‍ ടീം വൃത്തങ്ങളും സൂചിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
