Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹിജാബ്​ നിയമം: ഇന്ത്യൻ...

ഹിജാബ്​ നിയമം: ഇന്ത്യൻ ചെസ്​ താരം ഇറാനിലെ മത്സരം ബഹിഷ്​കരിച്ചു

text_fields
bookmark_border
soumya swaminathan
cancel

ന്യൂഡൽഹി: ഹിജാബ്​ നിർബന്ധമായും ധരിക്കണമെന്ന​ ഇറാൻ നിയമത്തിൽ പ്രതിഷേധിച്ച്​ ഇന്ത്യൻ ചെസ്​ താരം സൗമ്യ സ്വാമിനാഥൻ ഇറാനിൽ നടക്കുന്ന ഏഷ്യൻ നാഷൻസ്​ കപ്പ്​  ചെസ്​ മത്സരം ബഹിഷ്​കരിച്ചു. ഇത്​ മനുഷ്യാവകാശ ലംഘനമാണെന്ന്​ ആരോപിച്ചാണ്​ പിൻമാറ്റം. ത​​​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ മത്സരം ബഹിഷ്​കരിക്കുന്ന വിവരം സൗമ്യ അറിയിച്ചത്​. 

ഇറാൻ നിയമമനുസരിച്ച്​ ഹിജാബ്​ ധരിക്കേണ്ടത്​ നിർബന്ധമാണെന്ന്​ മനസ്സിലാക്കിയതായും ഇത്​ ത​​​െൻറ പ്രാഥമികമായ മനുഷ്യാവകാശത്തി​േൻറയും അഭിപ്രായ സ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, മത സ്വാതന്ത്രം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്നും സൗമ്യ സ്വാമിനാഥൻ ഫേസ്​ബുക്കിൽ കുറിച്ചു. 

നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക്​ പോകാതിരിക്കുക മാത്രമാണ്​ ത​​​െൻറ അവകാശ സംരക്ഷണത്തിനുള്ള ഒരേയൊരു മാർഗമെന്ന്​​​ കരുതുന്നതായും അവർ വ്യക്തമാക്കി. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ചെസ്​ മത്സരത്തിൽ മുൻ ലോക ചാമ്പ്യനാണ്​ സൗമ്യ സ്വാമിനാഥൻ. 1979 മുതൽ ഇറാനിൽ പൊതുസ്​ഥലത്ത്​ സ്ത്രീകൾക്ക്​ ഹിജാബ്​ നിർബന്ധമാണ്​.

ഹിജാബ്​ ധരിക്കാൻ വിസമ്മതിച്ചുകൊണ്ട്​ 2016ൽ ടെഹ്​റാനിൽ വെച്ചു നടന്ന ലോക ചാമ്പ്യൻഷിപ്പ്​ യു.എസ്​ ചാമ്പ്യനായ നാസി പൈക്കിസെ ബാൺസ്​ ബഹിഷ്​കരിച്ചിരുന്നു. 2017ൽ മറ്റൊരു രാജ്യത്തു നടന്ന മത്സരത്തിൽ ഹിജാബ്​ ധരിക്കാതെ മത്സരിച്ചതി​​​െൻറ പേരിൽ ദൊർസ ദെറഖ്​ഷനി എന്ന ഇറാനിയൻ മത്സരാർഥിക്ക്​ ഇറാൻ ചെസ്​ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇവരിപ്പോൾ യു.എസിനു വേണ്ടിയാണ്​ കളിച്ചു കൊണ്ടിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessiranhijabmalayalam newssports newsboycottsIndia News
News Summary - Indian chess star, boycotts Iran event over hijab law-sports news
Next Story