നടത്തം: സൗമ്യക്ക് ദേശീയ റെക്കോഡ്
text_fieldsന്യൂഡൽഹി: വനിതകളുടെ 20 കി.മീ. നടത്തത്തിൽ മലയാളി താരം ബി. സൗമ്യക്ക് ദേശീയ റെക്കോഡ്. ന്യൂഡൽഹിയിൽ നടന്ന ദേശീയ വാക്കിങ് ചാമ്പ്യൻഷിപ്പിൽ ഒരു മണിക്കൂർ 31:28.72 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മലയാളിതാരം റെക്കോഡും സ്വർണവും സ്വന്തം പേരിലാക്കിയത്. കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യതാ മാർക്കും കടന്നാണ് സൗമ്യ സ്വർണമണിഞ്ഞത്. 2014ൽ കുശ്ഭീർ കൗർ സ്ഥാപിച്ച 1:31:40.00 എന്ന റെക്കോഡാണ് സൗമ്യ തിരുത്തിയത്. സി.ആർ.പി.എഫ് അംഗമായ താരം ഡൽഹിക്കുവേണ്ടിയാണ് മത്സരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ്.
പുരുഷ വിഭാഗം 20 കി.മീ. നടത്തത്തിൽ മലയാളി ഒളിമ്പ്യൻ കെ.ടി. ഇർഫാൻ സ്വർണമണിഞ്ഞു. ഫോേട്ടാഫിനിഷിൽ ഒരു മണിക്കൂർ 21:31.25 മിനിറ്റിലാണ് ഇർഫാൻ ഒന്നാമതെത്തിയത്. ഉത്തരാഖണ്ഡിെൻറ മനീഷ് റാവത്ത് രണ്ടും ഹരിയാനയുടെ നീരജ് മൂന്നും സ്ഥാനം നേടി. ആദ്യ മൂന്ന് സ്ഥാനക്കാരും കോമൺവെൽത്ത് ഗെയിംസ് യോഗ്യത നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
