റിയോയിലെ രണ്ട് ഇറാനിയന്‍ പെണ്ണുങ്ങള്‍
text_fieldsമെഡലണിഞ്ഞ് കിമിയ ചരിത്രമായി
റിയോ: കായികരംഗത്ത് ഇറാനിയന്‍ വനിതകള്‍ക്ക് വലിയ മേല്‍വിലാസമൊന്നുമില്ല. കളിക്കാന്‍ നിയന്ത്രിതമായി അവകാശമുണ്ട്. പക്ഷേ, കളികാണാനും ഗാലറിയില്‍ പ്രവേശിക്കാനും അനുമതിയില്ല. ഒളിമ്പിക്സ് പങ്കാളിത്തം നാമമാത്രം. റിയോയിലത്തെിയ 54 അംഗ ടീമില്‍ ഒമ്പത് വനിതകള്‍. കഴിഞ്ഞതവണ ലണ്ടനില്‍ എട്ടും ബെയ്ജിങ്ങില്‍ മൂന്നും 2004 ആതന്‍സ്, 2000 സിഡ്നി, 1996 അറ്റ്ലാന്‍റ എന്നിവിടങ്ങളില്‍ ഓരോ വനിതയും മാത്രം. അതാവട്ടെ ഷൂട്ടിങ്, അമ്പെയ്ത്ത്, തൈക്വാന്‍ഡോ തുടങ്ങിയ നിയന്ത്രിത ഇനങ്ങളില്‍ മാത്രവും. കളിയെ ഇഷ്ടപ്പെടുന്ന വലിയൊരുകൂട്ടം വനിതകളുണ്ടെങ്കിലും അവരെ അടച്ചിടുന്ന ഭരണകൂടത്തിന് ചുട്ടമറുപടി റിയോയില്‍ ലഭിച്ച സന്തോഷത്തിലാണ് ഇറാനിലെ പെണ്ണുങ്ങള്‍.
തൈക്വാന്‍ഡോയില്‍ വെങ്കലമണിഞ്ഞ കിമിയ അലി സാദെ സെനൂറിനിയെന്ന 18കാരിയാണ് അവകാശം നിഷേധിക്കപ്പെടുന്ന ഇറാനിയന്‍ പെണ്‍കൊടികളുടെ പോരാട്ടത്തിന്‍െറ പ്രതീകമായി മാറിയത്. സ്വീഡന്‍െറ നികിത ഗ്ളാസ്നോവിച്ചിനെ 5-1ന് തോല്‍പിച്ചാണ് കിമിയ ഇറാന്‍ വനിതകളുടെ പുതിയ വീരനായികയായി മാറിയത്. ‘അഭിമാന നിമിഷമാണിത്. ഇറാനിലെ വനിതകളുടെ യശസ്സുയര്‍ത്തുന്നതാവും എന്‍െറ നേട്ടം. ദൈവത്തിന് നന്ദി. അടുത്ത ഒളിമ്പിക്സില്‍ ഈ മെഡല്‍ സ്വര്‍ണമാക്കുകയാണ് ലക്ഷ്യം. ഒപ്പം, കൂടുതല്‍ പെണ്‍താരങ്ങളും ഇറാനില്‍നിന്ന് ഉയര്‍ന്നുവരും’ -മെഡല്‍ നേട്ടത്തിനു ശേഷം കിമിയ പറഞ്ഞു.
കളികാണാന്‍ അവകാശം ചോദിച്ച് സഫായ്
കിമിയ മെഡല്‍ ചൂടുന്നതിനും രണ്ടു ദിവസം മുമ്പായിരുന്നു മറ്റൊരു ഇറാന്‍ വനിത റിയോ വാര്‍ത്തയില്‍ ഇടംനേടിയത്. ഇറാനും ഈജിപ്തും ഏറ്റുമുട്ടിയ പുരുഷ വോളിബാള്‍ മത്സരവേദി. മുന്‍ നിരയില്‍ ഇടംപിടിച്ച ഡാരിയ സഫായ് തന്‍െറ പ്രതിഷേധം ലോകത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു വേദി വേറെയില്ലായിരുന്നു.
തന്‍െറ നാട്ടിലെ ഗാലറികളില്‍ വനിതകള്‍ക്കും പ്രവേശം വേണമെന്നായിരുന്നു ഡാരിയ സഫായ്യുടെ ആവശ്യം. ബാനറിലും അണിഞ്ഞ കുപ്പായത്തിലും പ്രതിഷേധമെഴുതി അവര്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നു. മത്സരവേദിയിലെ പ്രതിഷേധമൊഴിവാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പഠിച്ച പണിയെല്ലാം പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അവര്‍ കീഴടങ്ങി. കരഞ്ഞും ചിരിച്ചും സഫായ് കളി തീരുംവരെ പ്രതിഷേധം തുടര്‍ന്നു. ലോകമെങ്ങുമുള്ള വനിതാവകാശ പ്രവര്‍ത്തകരുടെ പിന്തുണലഭിച്ച സഫായിയെ സാമൂഹിക മാധ്യമങ്ങളില്‍ ഇറാന്‍െറ വീരനായികയുമായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
