Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right‘നിങ്ങൾ ഒരുമാസമായല്ലേ...

‘നിങ്ങൾ ഒരുമാസമായല്ലേ ആയുള്ളൂ, ഞാൻ ആറരക്കൊല്ലമായി ലോക്​ഡൗണിലാണ്’ - ശ്രീശാന്ത്​

text_fields
bookmark_border
‘നിങ്ങൾ ഒരുമാസമായല്ലേ ആയുള്ളൂ, ഞാൻ ആറരക്കൊല്ലമായി ലോക്​ഡൗണിലാണ്’ - ശ്രീശാന്ത്​
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തി​​​​​​​​െൻറ ഭാഗമായി  ഒരുമാസത്തിലേറെക്കാലമായി ലോക്​ഡൗണിലായ ഇന്ത്യൻ ജനത ഏറെ പ്രയാസത്തിലാണ്​. ഇഷ്​ടപ്പെട്ട കാര്യങ്ങൾ ചെയ്യാനാകാതെയും പുറത്തിറങ്ങാനാകാതെയും മനംമടുപ്പിക്കുന്ന അവസ്​ഥയിലാണ്​ പലരും. എന്നാൽ കരിയറിൽ കഴിഞ്ഞ ആറര വർഷമായി താൻ ലോക്​ഡൗണിൽ കഴിയുകയാണെന്ന്​ ഒരു അഭിമുഖത്തിൽ തുറന്ന്​ പറഞ്ഞിരിക്കുകയാണ്​ മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം എസ്​. ശ്രീശാന്ത്​. 2013ലെ ഐ.പി.എൽ വാതുവെപ്പ്​ കേസിൽ ലഭിച്ച വിലക്ക്​ അടുത്ത സെപ്​റ്റംബറിൽ അവസാനിക്കാനിരിക്കെ ഈ വർഷം വീണ്ടും ക്രിക്കറ്റിൽ സജീവമാകാനൊരുങ്ങുന്ന ശ്രീശാന്ത്​ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്​. ഒരു ദേശീയ മാധ്യമത്തിന്​​ നൽകിയ അഭിമുഖത്തിൽ വിലക്ക്​ കാലവും ക്രിക്കറ്റിനെക്കുറിച്ചും ഉള്ളുതുറക്കുകയാണ്​ ശ്രീശാന്ത്​. 

ആറരക്കൊല്ലമായി ക്രിക്കറ്റ്​ എന്നിൽ നിന്ന്​ പറിച്ചുമാറ്റപ്പെട്ടു
‘എല്ലാവരും കഴിഞ്ഞ ഒരു മാസമായിട്ടാണ് ലോക്ഡൗണിലായത്. പക്ഷേ, ഞാൻ എ​​​​​​​​െൻറ പ്രഫഷനൽ ജീവിതത്തിൽ ആറര വർഷമായി ലോക്​ഡൗണിലാണ്​. സിനിമയും ടെലിവിഷനുമായി ബന്ധപ്പെട്ട്​ മാത്രമാണ്​ ഇക്കാലയളവിൽ ഞാൻ പ്രവർത്തിച്ചത്​. ഏറെ ഇഷ്​ടപ്പെടുന്ന ക്രിക്കറ്റ്​ എന്നിൽ നിന്ന്​ പറിച്ചുമാറ്റപ്പെട്ടു. അതെന്നോ​െടാപ്പമില്ലായിരുന്നു’ -37കാരനായ​ ശ്രീശാന്ത്​ പറഞ്ഞു. 
‘ഒരുകാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്​. ക്രിക്കറ്റ്​ ഗ്രൗണ്ടിൽ പ്രവേശിക്കാൻ എനിക്ക്​ അനുവാദമില്ല. പക്ഷേ, ഞാൻ വീട്ടിനുള്ളിൽ പരിശീലന സൗകര്യം ഒരുക്കിയിരുന്നു. ഏറെ സമയം ഞാനവിടെ ചെലവഴിക്കുന്നു. അക്കാലത്ത്​ പുറത്തിറങ്ങുക എനിക്ക്​ വളരെ ബുദ്ധിമുട്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോക്​ഡൗൺ ചെലവഴിക്കുന്നത്​
‘എട്ടുമണിക്കൂർ ഉറക്കം. നാല്,​ അഞ്ച്​ തവണകളായി ദിവസം രണ്ട്​ മണിക്കൂർ ഭക്ഷണത്തിനായി ചെലവഴിക്കും. ആറ്​ മണിക്കുർ പരിശീലനം. മറ്റ്​ കഴിവുകൾ, കരുത്ത്, ചലനശക്​തി എന്നിവക്കായി മൂന്ന്​ മണിക്കൂർ. രണ്ട്​മുതൽ മൂന്ന്​ മണിക്കൂർ വരെ കുടുംബത്തോടൊപ്പമിരുന്ന്​ സിനിമ കാണും. അത്​കൂടാതെ ദിവസം ഒരുമണിക്കൂർ പ്ലേസ്​റ്റേഷനിൽ ഗെയിമും കളിക്കും’. 

ശ്രീശാന്ത്​ ജിമ്മിൽ

പന്തിലെ തുപ്പൽപ്രയോഗം നിരോധിക്കുന്നത്​ അസംബന്ധം
കോവിഡ്​ വ്യാപനത്തി​​​​​​​​െൻറ പശ്ചാത്തലത്തിൽ ബൗളർമാർ പന്തിൽ ഉമിനീർ പ്രയോഗിക്കു​ന്നത്​ നിരോധിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്​ ബൗളർമാർക്ക്​ തിരിച്ചടിയാണ്​. 
‘അല്ലെങ്കിൽ തന്നെ ഇത്​ ബാറ്റ്​സ്​മാ​​​​​​​​െൻറ കളിയാണ്​. ഈ നിയമം നടപ്പിൽ വരുത്തുകയാ​െണങ്കിൽ റിവേഴ്​സ്​ സ്വിങ്​ പന്തുകൾ എറിയാൻ പ്രയാസമാകും. കളിക്കളം വീണ്ടുമുണരു​േമ്പാൾ രോഗമില്ലാത്തവരായിരിക്കണം ഇറങ്ങുന്നത്​. അസുഖബാധിതർ എന്തിനാണ്​ കളിക്കുന്നത്​. മത്സരം ആരംഭിക്കുന്നതിന്​ മുമ്പ്​ കളിക്കാരെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കണം’. 

‘ചില സമയങ്ങൾ പന്ത്​ മിനുസപ്പെടുത്താൻ ഉമിനീരിനേക്കാൾ നല്ലത്​ വിയർപ്പാണ്​. ഫാസ്​റ്റ്​ ബൗളിങ്​ ഒരുകലയാണ്​. റിവേഴ്​സ്​ സ്വിങ്ങിനായി പന്ത്​ പഴയതാകുന്നത്​ വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമല്ല. സാധാരണ സ്വിങ്​ ലഭിക്കുന്ന സമയം തന്നെ പന്ത്​ റിവേഴ്​സ്​ സ്വിങ്​ ചെയ്യിക്കുന്നത്​ ഞാൻ ആസ്വദിക്കാറുണ്ട്​. ഞാൻ വീണ്ടും കളിക്കളത്തിലെത്തു​േമ്പാൾ നിങ്ങൾക്കത്​ കാണാം. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്​റ്റ്​ ബൗളറാകാൻ ഇനിയും എനിക്ക്​ സാധിക്കുമെന്ന്​ തന്നെയാണ്​ വിശ്വാസം’ താരം പറഞ്ഞു നിർത്തി.

ഇന്ത്യൻ പേസ്​ ഫാക്​ടറിയിലേക്കുള്ള അടുത്ത കണ്ടെത്തലായി 2005ൽ അവതരിച്ച ശ്രീശാന്ത്​ 2007ലും 2011ലും ലോകകപ്പുയർത്തിയ ഇന്ത്യൻ ടീമിനൊപ്പം ഭാഗ്യശ്രീയായി നിലകൊണ്ടു. മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമി​​​​​​​​െൻറ പ്രധാന പേസ്​ ആയുധമായി നില കൊള്ളു​േമ്പായും ക്ഷിപ്രകോപിയായ താരം വിവാദങ്ങളുടെ തോഴനായി മാറി. കളിക്കളത്തിൽ സ്​ഥിരത നിലനിർത്താൻ സാധിക്കാത്തതും പ്രയാസ​​മായി മാറി. 2013ൽ ഐ.പി.എൽ വാതുവെപ്പ്​ കേസിൽ ആരോപണവിധേയനായ ശ്രീശാന്തിനെ ആജീവനാന്തമായിരുന്നു ബി.സി.സി.ഐ വിലക്കിയത്​. എന്നാൽ വിലക്ക്​ ഓംബുഡ്​സ്​മാൻ ലഘൂകരിച്ചതാണ്​ ശ്രീശാന്തിന്​ തുണയായത്​​. 2011ലാണ്​ ശ്രീ അവസാനമായി ഇന്ത്യൻ ജഴ്​സിയണിഞ്ഞത്​.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Sports Newscricket newsIndian cricketcorona viruslockdownkerala cricketipl spot fixing
News Summary - I have been in lockdown for six and a half years says indian cricketer s. sreesanth
Next Story