Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹോട്ടലിലെ താമസം...

ഹോട്ടലിലെ താമസം മടുത്തെങ്കിൽ എന്‍റെ വീട്ടിലേക്ക്​ പോരൂ...; വീട്​ അന്വേഷിക്കുന്ന ​മെസ്സിയെ ഞെട്ടിച്ച്​​ റാമോസ്

text_fields
bookmark_border
mesi-ramos
cancel

പാരീസ്​: കരിയറിന്‍റെ ഭൂരിഭാഗം സമയവും ബദ്ധവൈരികളായിരുന്നു അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സിയും സ്​പാനിഷ്​ ഡിഫൻഡർ സെർജിയോ റാമോസും. ബാഴ​്​സലോണ നായകനായിരുന്ന മെസ്സിക്കും റയൽ മഡ്രിഡിന്‍റെ പടക്കുതിരയായ റാമോസിനും പോരാട്ടങ്ങളുടെയും ശത്രുതയുടെയും കഥകൾ മാത്രമാണ്​ പറയാനുണ്ടായിരുന്നത്​.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക്​ പോയതോടെ കഴിഞ്ഞ സീസണുകളിൽ 'എൽ ക്ലാസിക്കോ' ഐക്കണുകളും ഇരുവരുമായിരുന്നു. എന്നാൽ യാദൃശ്ചികമെന്ന്​ പറയ​ട്ടെ ലാലിഗയിലെ ബദ്ധശത്രുക്കൾ ലീഗ്​ വണിൽ എത്തു​േമ്പാൾ ഉറ്റ മിത്രങ്ങളാകുന്ന കാഴ്ചയാണ്​. പി.എസ്​.ജിയിൽ ഡ്രസിങ്​റൂം പങ്കുവെക്കാൻ പോകുന്ന മെസ്സിയെ സ്വന്തം വീട്ടിലേക്ക്​ ക്ഷണിച്ച്​ ഞെട്ടിച്ചിരിക്കുകയാണ്​ റാമോസിപ്പോൾ​.

ഹോട്ടലിലെ താമസം മടുത്തുവെങ്കിൽ തന്‍റെ വീട്ടിലേക്ക്​ താമസം മാറാൻ മെസ്സിയെയും കുടുംബത്തെയും റാമോസ് ​ക്ഷണിച്ചതായി 'എൽ പാരീസ്​' റിപ്പോർട്ട്​ ചെത്​തു. പാരീസിലേക്ക്​ താമസം മാറിവന്ന മെസ്സി കുടുംബത്തെ നേരത്തെ നഗരത്തിലെത്തിയ 35കാരൻ നിറഞ്ഞ മനസ്സോടെ ക്ഷണിച്ചത്​.

നിങ്ങൾക്കും കുടുംബത്തിനും ഒരു ഹോട്ടലിൽ താമസിക്കുന്നതിനേക്കാൾ വീട്ടിൽ കഴിയാനാണ്​ താൽപര്യമെങ്കിൽ എന്‍റെ കൂടെ വരൂ എന്നാണ്​ റാമോസ്​ പറഞ്ഞത്​. മെസ്സിക്കും കുടുംബത്തിനും വീടും മൂന്ന്​ ആൺകുട്ടികൾക്ക്​ സ്​കൂളും കണ്ടെത്താൻ ക്ലബ്​ സഹായിക്കുന്നുണ്ട്​. ഹോട്ടൽ ലേ റോയൽ മോസുവിലാണ്​ മെസ്സിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്​. പി.എസ്​.ജി സൂപ്പർതാരങ്ങളെ ടീമിലെത്തിക്കു​േമ്പാൾ സ്​ഥിരം താമസസൗകര്യം ഒത്തുവരുന്നതു വരെ പാർപ്പിക്കുന്നത്​ ഇൗ ഹോട്ടലിലാണ്​.

സ്​പാനിഷ്​ ക്ലബായ ബാഴ്​സലോണയിലെ 21 വർഷത്തെ കരിയർ അവസാനിപ്പിച്ച്​ ദിവസങ്ങൾ മുമ്പാണ്​ മെസ്സി പി.എസ്​.ജിയിലെത്തിയത്​. ഫ്രഞ്ച്​ ഭീമൻമാരുമായി രണ്ടുവർഷത്തെ കരാറാണ്​ മെസ്സി ഒപ്പുവെച്ചത്​. ​മെസ്സി, റാമോസ്​ അടക്കം പുതിയ ഒരുപിടി താരങ്ങളെ ടീമിലെത്തിച്ച പി.എസ്.ജി നഷ്​ടപ്പെട്ടുപോയ ലീഗ്​ കിരീടവും ചാമ്പ്യൻസ്​ ലീഗും സ്വന്തമാക്കാനാണ്​ ഇക്കുറി ഒരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgParisLionel Messisergio ramos
News Summary - ‘You can stay at my house​' Sergio Ramos makes offer to Lionel Messi
Next Story