Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആദ്യപന്തുമുതൽ...

ആദ്യപന്തുമുതൽ വെടിക്കെട്ടുതുടങ്ങുന്ന വീരുവിന്​ 42ാം പിറന്നാൾ

text_fields
bookmark_border
ആദ്യപന്തുമുതൽ വെടിക്കെട്ടുതുടങ്ങുന്ന വീരുവിന്​ 42ാം പിറന്നാൾ
cancel

ന്യൂഡൽഹി: ''നോൺ സ്​ട്രൈക്കർ എൻഡിൽ നിൽക്കു​േമ്പാൾ ആരുടെ ബാറ്റിങ്ങാണ്​ ഏറ്റവും ആസ്വദിച്ചിട്ടുള്ളത?''. ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറോട്​ ഒരു അഭിമുഖത്തിനിടെ വന്ന ചോദ്യം ഇതായിരുന്നു. പലതലമുറകളിലായി അനേകം ബാറ്റ്​സ്​മാൻമാർക്കൊപ്പം പങ്കാളിയായ സചിൻ കൂടുതൽ ആലോചിക്കാതെ പറഞ്ഞു 'വീരേന്ദർ സെവാഗ്​'. ബൗണ്ടറികളുടെ മാലപ്പടക്കത്തിന്​ ആദ്യ പന്തുമുതൽ തിരികൊളുത്തുന്ന ഇന്ത്യൻ​ ക്രിക്കറ്റി​െൻറ വീരുവിന്​ ഇന്ന്​ 42ാം പിറന്നാൾ.

1999 ഏപ്രിൽ ഒന്നിന്​ പാകിസ്​താനെതിരെ ഇന്ത്യയുടെ ആകാശനീലക്കുപ്പായത്തിൽ അരങ്ങേറിയ നജഫ്​ഗഡുകാരൻ വീരേ​ന്ദർ സെവാഗ്​ ടീമിൽ ഇരിപ്പുറപ്പിച്ചത്​ 2001ലാണ്​. സൗരവ്​ ഗാംഗുലിയുടെ നിർദേശത്തിൽ ഓപ്പണറായി ബാറ്റുകെട്ടിയ വീരു കരിയർ അവസാനിപ്പിച്ചത്​ ക്രിക്കറ്റ്​ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിലൊരാളെന്ന വിശേഷണം സ്വന്തമാക്കിയായിരുന്നു.


സാ​ങ്കേതികത്തികവി​െൻറ അഭാവമെന്ന പഴി പലകുറികേ​ട്ടെങ്കിലും അതിനെയെല്ലാം സെവാഗ്​ ത​െൻറ പ്രഹരശേഷി കൊണ്ട്​ നിഷ്​ഫലമാക്കി. ഏതുപിച്ചിലും ഏതു ബൗളറെയും അടിച്ചുതകർക്കാനുള്ള സെവാഗി​െൻറ ​ചങ്കൂറ്റവും പാടവവും ​സെവാഗിന്​ ഏറെ ആരാധകരെ നേടികൊടുത്തു.

വെടിക്കെട്ട്​ ബാറ്റ്​സമാൻമാർ പൊതുവേ പതറിപ്പോകുന്ന ടെസ്​റ്റ്​ ക്രിക്കറ്റി​െൻറ വിളനിലങ്ങളിലാണ്​​​ സെവാഗ്​ കൂടുതൽ പൂത്തുലഞ്ഞതെന്ന യാഥാർഥ്യം ക്രിക്കറ്റ്​ പണ്ഡിതരിൽ ഇപ്പോഴും ആശ്ചര്യം സൃഷ്​ടിക്കുന്നു. 104ടെസ്​റ്റിൽ നിന്നായി 8,586 റൺസും 251 ഏകദിനങ്ങളിൽ നിന്നായി 8,273 റൺസും 19 ട്വൻറി 20 മത്സരങ്ങളിൽ നിന്നായി 394 റൺസും സെവാഗ്​ ഇന്ത്യക്കായി കുറിച്ചു. ടെസ്​റ്റിലെ രണ്ട്​ ട്രിപ്പിൾ സെഞ്ചുറിയും ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയും ഇതിലുൾപ്പെടും.


ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനും കിങ്​സ്​ ഇലവൻ പഞ്ചാബിനും വേണ്ടിക്കളിച്ച സെവാഗ്​ 2629 റൺസ്​ നേടിയിട്ടുണ്ട്​. ടെസ്​റ്റിൽ 82.23ഉം ഏകദിനത്തിൽ 104.34ഉം ഐ.പി.എല്ലിൽ 155.44മാണ്​ സെവാഗി​െൻറ സ്​ട്രൈക്​ റേറ്റ്​.

2013ൽ ഇന്ത്യക്കായി അവസാന ഏകദിനവും ടെസ്​റ്റും കളിച്ച സെവാഗിന്​ പിന്നീട്​ ടീമിലേക്ക്​ വിളിയെത്തിയില്ല. തുടർന്ന്​ 2015ൽ താരം വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

നേടിയ റൺസുകളേക്കാൾ കളിയോടുള്ള സമീപനമാണ്​ സെവാഗിനെ വേറിട്ടുനിർത്തിയത്​. ആദ്യ പന്തുമുതൽ പ്രഹരിച്ചുതുടങ്ങുന്ന സെവാഗ്​ ക്രീസുകൾക്ക്​ ഉത്സവപ്രതീതി നൽകി. 2011 ലോകകപ്പിൽ ഫൈനൽ മത്സരം ഒഴികെയുള്ളതിലെല്ലാം നേരിട്ട ആദ്യ പന്ത്​ തന്നെ സെവാഗ്​ ബൗണ്ടറിയാക്കിയിരുന്നു. കണ്ണെത്തുന്നിടത്ത്​ പന്തെത്തിക്കാനുള്ള സെവാഗി​െൻറ പാടവം അമ്പരപ്പിക്കുന്നതായിരുന്നു.കളിയാരാധകരുടെ മനസ്സിൽ ആ വസന്തം ഇന്നും അവസാനിച്ചിട്ടില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virender SehwagIndian cricket
Next Story