മത്സരത്തിനിടെ നോമ്പ് തുറക്കുന്ന ഫുട്ബാൾ താരങ്ങൾ; വൈറലായി വിഡിയോ VIDEO
text_fieldsഅങ്കാറ: ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ റമദാൻ നോമ്പിന്‍റെ പുണ്യത്തിലാണ്. കളിയും വിശ്വാസവും സമന്വയിപ്പിച്ച് കൊണ്ടുപോകുന്ന കായിക താരങ്ങൾ ഫുട്ബാളിലും ക്രിക്കറ്റലുമെല്ലാമുണ്ട്.
കളിക്കിടെ ഗ്രൗണ്ടിൽ വെച്ച് നോമ്പ് തുറക്കുന്ന ഫുട്ബാൾ താരങ്ങളുടെ വിഡിയോ വൈറലാകുകയാണ്. തുർക്കിഷ് ഫുട്ബാൾ ലീഗിനെയാണ് സംഭവം. മത്സരം 10 മിനിറ്റ് പിന്നിട്ട സമയത്ത് മഗ്രിബ് ബാങ്ക് വിളിച്ചപ്പോൾ താരങ്ങൾ സൈഡ് ലൈനിലെത്തി നോമ്പ് തുറക്കുകയായിരുന്നു. ഗോൾ കീപ്പർ പോസ്റ്റ് ബാറിന് താഴെയിരുന്ന് പാനീയം കുടിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.
മുമ്പ് ലോകകപ്പ് യോഗ്യത മത്സരത്തിനിടെ നോമ്പ് തുറക്കുന്ന തുനീഷ്യൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായിരുന്നു. പരിക്കിനിടയിൽ വീണുകിട്ടിയ സമയത്തായിരുന്നു താരങ്ങൾ നോമ്പ് തുറന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

