Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയുനൈറ്റഡ്​, ചെൽസി...

യുനൈറ്റഡ്​, ചെൽസി നോ​ക്കൗട്ടിൽ; ബാഴ്​സ​ക്ക്​ നെഞ്ചിടിപ്പ്​

text_fields
bookmark_border
യുനൈറ്റഡ്​, ചെൽസി നോ​ക്കൗട്ടിൽ; ബാഴ്​സ​ക്ക്​ നെഞ്ചിടിപ്പ്​
cancel
camera_alt

ഡൈനാമോ കിയവിനെതിരെ െല​വ​ൻ​ഡോ​വ്​​സ്​​കി​ സി​സ​ർ​ക​ട്ട്​ ഗോ​ൾ നേടുന്നു

പാ​രി​സ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ളി​ൽ ജ​യ​വും പ്രീ​ക്വാ​ർ​ട്ട​റും ആ​ഘോ​ഷി​ച്ച്​ പ്രീ​മി​യ​ർ ലീ​ഗ്​ ടീ​മു​ക​ൾ. പ​രി​ശീ​ല​ക വേ​ഷ​ത്തി​ൽ ത​ല​മാ​റ്റ​ത്തി​െൻറ പു​ത്ത​നു​ണ​ർ​വു​മാ​യി ഇ​റ​ങ്ങി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ൽ​സി​യും വ​മ്പ​ൻ ജ​യ​ങ്ങ​ളു​മാ​യി നോ​ക്കൗ​ട്ട്​ ഉ​റ​പ്പാ​ക്കി​യ​പ്പോ​ൾ ബെ​ൻ​ഫി​ക്ക​യോ​ട്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ ബാ​ഴ്​​സ​ക്ക്​ ഇ​നി അ​വ​സാ​ന ഗ്രൂ​പ്​ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​നെ തോ​ൽ​പി​ച്ചാ​ലേ അ​വ​സാ​ന 16ലെ​ത്താ​നാ​കൂ.

യു​നൈ​റ്റ​ഡി​നെ ക​ര​ക​ട​ത്തി റോ​ണോ മാ​ജി​ക്​

പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ര​ന്ത​ര വീ​ഴ്​​ച​ക​ളു​മാ​യി കോ​ച്ചി​െൻറ ത​ല​യു​രു​ള​ൽ ക​ണ്ട മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ് പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ ക​ന്നി​യ​ങ്ക​ത്തി​ൽ, ലാ ​ലി​ഗ ടീ​മാ​യ വി​യ്യാ റ​യ​ലി​നെ​ത​ി​രെ കു​റി​ച്ച​ത്​ അ​നാ​യാ​സ ജ​യം. പ​ല​വ​ട്ടം ഗോ​ളി ഡേ​വി​ഡ്​ ഡി ​ഗി​യ ര​ക്ഷ​ക​നാ​യ ക​ളി​യു​ടെ 78ാം മി​നി​റ്റി​ലാ​ണ്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച്​ ഗോ​ൾ നേ​ടു​ന്ന​ത്.

ഈ ​സീ​സ​ണി​ൽ ആ​റാം ഗോ​ൾ ക​ണ്ടെ​ത്തി​യ സൂ​പ്പ​ർ താ​രം ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ നേ​ടു​ന്ന​ത്​ 140ാമ​ത്തേ​ത്. ക​രി​യ​റി​ൽ 799 എ​​ന്ന സ്വ​പ്​​ന​നേ​ട്ട​വും ഇ​തോ​ടെ റോ​ണോ​ക്കു സ്വ​ന്തം. റെ​ക്കോ​ഡ്​ തു​ക​ക്ക്​ ടീ​മി​ലെ​ത്തി നി​റം​മ​ങ്ങി​യ പ്ര​ക​ട​ന​വു​മാ​യി ഇ​തു​വ​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി​യ ജെ​യ്​​ഡ​ൻ സാ​ഞ്ചോ​യു​ടെ വ​ക​യാ​യി​രു​ന്നു യു​നൈ​റ്റ​ഡി​െൻറ ര​ണ്ടാം ഗോ​ൾ.

യു​വെ​യെ ത​രി​പ്പ​ണ​മാ​ക്കി ചെ​ൽ​സി

നി​ല​വി​ൽ യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ളി​​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​യ നീ​ല​ക്കു​പ്പാ​യ​ക്കാ​ർ​ക്കു മു​ന്നി​ൽ മൂ​ക്കു​കു​ത്തി​വീ​ണ്​ ഇ​റ്റാ​ലി​യ​ൻ കൊ​മ്പ​ന്മാ​ർ. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന്​ യു​വ​ൻ​റ​സി​നെ വീ​ഴ്ത്തി​യ ചെ​ൽ​സി ഇ​തോ​ടെ ഗ്രൂ​പ്​ എ​ച്ചി​ൽ ഒ​ന്നാ​മ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്തി. യു​വ​താ​രം ടെ​വോ​ഹ്​ ച​ലോ​ബാ​ഹി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ചെ​ൽ​സി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ എ​തി​ർ​വ​ല​യി​ൽ പ​ന്തെ​ത്തി​ച്ചാ​ണ്​ ഗോ​ൾ​വേ​ട്ട പൂ​ർ​ത്തി​യാ​ക്കി​യ​ത്. റീ​സ്​ ജെ​യിം​സ്, റൂ​ബ​ൻ ലോ​ഫ്​​റ്റ​സ്​-​ചീ​ക്, ടി​മോ വെ​ർ​ണ​ർ എ​ന്നി​വ​ർ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.

വീ​ണ്ടും കാ​ലി​ട​റി ബാ​ഴ്​​സ​ലോ​ണ

സ്വ​ന്തം ക​ളി​മു​റ്റ​ത്ത്​ എ​തി​രാ​ളി​ക​ൾ​ക്കു മു​ന്നി​ൽ ഗോ​ളി​ല്ലാ സ​മ​നി​ല​കൊ​ണ്ട്​ തൃ​പ്​​തി​പ്പെ​ട്ട ബാ​ഴ്​​സ​യെ കാ​ത്തി​രി​ക്കു​ന്ന​ത്​ വ​ലി​യ ക​ട​മ്പ. ഗ്രൂ​പ്​ ഇ​യി​ൽ പോ​ർ​ചു​ഗീ​സ്​ ക്ല​ബ്​ ബെ​ൻ​ഫി​ക്ക​യോ​ടാ​ണ്​ ടീം ​സ​മ​നി​ല പി​ടി​ച്ച​ത്. പു​തു​താ​യി എ​ത്തി​യ 18കാ​ര​ൻ യൂ​സു​ഫ്​ ഡെ​മി​ർ പ​ന്ത്​ ക്രോ​സ്​​ബാ​റി​ല​ടി​ച്ച​തു​ൾ​പ്പെ​ടെ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച്​ മു​ന്നി​ൽ​നി​ന്ന​തൊ​ഴി​ച്ചാ​ൽ ക​റ്റാ​ല​ന്മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബു​ണ്ട​സ്​ ലി​ഗ അ​തി​കാ​യ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​​നെ തോ​ൽ​പി​ച്ചാ​ൽ മാ​ത്ര​മേ ഇ​നി ബാ​ഴ്​​സ​ക്ക്​ അ​വ​സാ​ന 16ൽ ​എ​ത്താ​നാ​കൂ. പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ ടീം ​മെ​ച്ച​പ്പെ​ട്ടി​ട്ടു​​ണ്ടെ​ങ്കി​ലും ഏ​റെ മു​ന്നി​ലു​ള്ള ബ​യേ​ണി​നെ ക​ട​ക്ക​ൽ ദു​ഷ്​​ക​ര​മാ​കും. ഗ്രൂ​പ്പി​ൽ അ​ഞ്ചു ക​ളി​ക​ളി​ൽ എ​ല്ലാം ജ​യി​ച്ച്​ 15 പോ​യ​ൻ​റു​മാ​യി ബ​യേ​ൺ ഒ​ന്നാ​മ​തും അ​ത്ര​യും ക​ളി​ക​ളി​ൽ ഏ​ഴു പോ​യ​ൻ​റു​മാ​യി ബാ​ഴ്​​സ ര​ണ്ടാ​മ​തു​മാ​ണ്.

ബ​യേ​ണി​െൻറ സ്വ​ന്തം 'ലെ​വ​ഗോ​ൾ​സ്കി '

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം മ​ത്സ​ര​ത്തി​ലും ല​ക്ഷ്യം​ക​ണ്ട റോ​ബ​ർ​ട്ട്​ ലെ​വ​ൻ​ഡോ​വ്​​സ്​​കി​യു​ടെ ക​രു​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന്​ അ​ഞ്ചാം ജ​യം. ഗ്രൂ​പ്​ ഇ​യി​ൽ ഡൈ​നാ​മോ കി​യ​വി​നെ​യാ​ണ്​ ഒ​ന്നി​െ​ന​തി​രെ ര​ണ്ടു ഗോ​ളി​ന്​ ടീം ​തോ​ൽ​പി​ച്ച​ത്. ജോ​ഷ്വ കി​മ്മി​ഷും സെ​ർ​ജി ന​ബ്​​റി​യു​മി​ല്ലാ​തി​റ​ങ്ങി​യി​ട്ടും ക​ളം​നി​റ​ഞ്ഞ ബ​യേ​ൺ ആ​ദ്യാ​വ​സാ​നം അ​വ​സ​രം തു​റ​ന്ന്​ മു​ന്നി​ൽ ന​ട​ന്ന ക​ളി​യു​ടെ 15ാം മി​നി​റ്റി​ലാ​ണ്​ ​െല​വ​ൻ​ഡോ​വ്​​സ്​​കി​യു​ടെ മി​ന്നും സി​സ​ർ​ക​ട്ട്​ ഗോ​ൾ പി​റ​ന്ന​ത്.

എ​തി​ർ ടീം ​​ഡി​ഫ​ൻ​ഡ​റു​ടെ കാ​ലി​ൽ​ത​ട്ടി മ​ട​ങ്ങി​യ പ​ന്ത്​ കാ​ത്തി​രു​ന്ന ലെ​വ​ൻ​ഡോ​വ്​​സ്​​കി മ​ല​ർ​ന്നു​ചാ​ടി ഗോ​ളി​യെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ ല​ക്ഷ്യം​നേ​ടു​ന്ന താ​ര​മാ​യി 33കാ​ര​ൻ. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​ ആ​ദ്യ​മാ​യി ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ൽ എ​തി​ർ​വ​ല തു​ള​ച്ച്​ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യി​രു​ന്ന​ത്. കി​ങ്​​സ്​​ലി കോ​മാ​ൻ ബ​യേ​ണി​നാ​യി ര​ണ്ടാം ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഡെ​നി​സ്​ ഹ​ർ​മാ​ഷ്​ കി​യ​വി​െൻറ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.

Show Full Article
TAGS:United Chelsea Barcelona knockout 
News Summary - United, Chelsea at knockout; Heartbeat for Barcelona
Next Story