ഗോൾ ജോട്ടക്കായി സമർപ്പിച്ച് കണ്ണീരണിഞ്ഞ് സ്റ്റേഡിയം വിട്ട് സലാഹ്; ദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsമുഹമ്മദ് സലാഹ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരം ലിവർപൂളിന് വൈകാരികമായിരുന്നു. ജോട്ടയില്ലാതെ ഇറങ്ങിയ ആദ്യ സീസണനായിരുന്നു ലിവർപൂളിനെ സംബന്ധിച്ചടുത്തോളം. ജോട്ടക്ക് ആദരമർപ്പിച്ചാണ് ലിവർപൂൾ കളി തുടങ്ങിയത്. ഒടുവിൽ സലാഹ് ഉൾപ്പടെയുള്ള താരങ്ങൾ ഗോൾ നേടിയപ്പോൾ അത് സമർപ്പിച്ചത് ജോട്ടക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ജോട്ടയുടെ ഓർമകളിൽ വിതുമ്പുന്ന സലാഹിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് വീഡിയോ പുറത്ത് വന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ജയിച്ച് തുടങ്ങിയിരുന്നു. അവസാനമിനിറ്റ് വരെ ആവേശം നീണ്ടുനിന്ന ബേൺമൗത്തിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂളിന്റെ ജയം. മത്സരം തുടങ്ങി ആദ്യപകുതിയിൽ തന്നെ ലിവർപൂൾ വലകുലുക്കിയിരുന്നു. 37ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെയാണ് ടീമിനായി ഗോൾ നേടി.
രണ്ടാം പകുതിയിൽ ലീഡ് രണ്ടാക്കി ഉയർത്തിയ ലിവർപൂൾ അനായാസജയം നേടുമെന്ന് തോന്നിച്ചു. കോഡി ഗാക്പോയാണ് ലിവർപൂളിന് രണ്ടാം ഗോൾ സമ്മാനിച്ചത്. എന്നാൽ, രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബേൺമൗത്ത് ലിവർപൂളിന്റെ വിജയപ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി. അന്റോയിൻ സെമെന്യോയുടെ ഇരട്ട ഗോളുകളാണ് ബേൺമൗത്തിന്റെ രക്ഷക്കെത്തിയത്.
കളിസമനിലയിലേക്കാണെന്ന തോന്നലുയർന്നുവെങ്കിൽ ഫെഡറിക്കോ കിയേസ ലിവർപൂളിനായി വിജയഗോൾ നേടി. 88ാം മിനിറ്റിലായിരുന്നു കിയേസയുടെ ഗോൾ. അവസാന നിമിഷം സലായുടെ ഗോൾ കൂടി വന്നതോടെ ലിവർപൂൾ പട്ടിക പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

