ബാഴ്സലോണയുടെ ഗോൾ ടോറസ്; കളം വാണ് കാറ്റലോണിയൻ വിജയം
text_fieldsഫെറാൻ ടോറസ് സഹതാരങ്ങൾക്കൊപ്പം
ബാഴ്സലോണ: റാഷ്ഫോഡിനെ കോച്ച് ബെഞ്ചിലിരുത്തിയപ്പോൾ, െപ്ലയിങ് ഇലവനിൽ ഇടം പിടിച്ച ഫെറാൻ ടോറസ് അവസരം മുതലെടുത്തു. ഗെറ്റാഫക്കെതിരെ നൂകാംപിലെ സ്വന്തംതട്ടകത്തിലിറങ്ങിയ ബാഴ്സലോണക്ക് മൂന്ന് ഗോളിന്റെ ത്രില്ലർ ജയം.
റോബർട് ലെവൻഡോവ്സ്കി, റഫീഞ്ഞ എന്നിവർക്കൊപ്പം ടീമിന്റെ മുന്നേറ്റം നയിക്കാനിറങ്ങിയ സ്പാനിഷ് ദേശീയ താരം അവസരത്തിനൊത്തുയർന്നപ്പോൾ അടിച്ച ഗോളിനേക്കാൾ, സൃഷ്ടിച്ച അവസരങ്ങളിലൂടെയും ബാഴ്സലോണ കരുത്തറിയിച്ചു . മധ്യനിരയെ ചടുലമാക്കി ഡിയോങും ഡാനി ഓൽമോയും പെഡ്രിയും കളം വാണതോടെ ഗെറ്റാഫെ കളത്തിൽ നിന്ന് തീർത്തും അപ്രത്യക്ഷതമായി മാറുകയായിരുന്നു.
കളിയുടെ 15ാം മിനിറ്റിൽ ഒൽമോയുടെ ബാക് ഹീൽ ക്രോസിൽ നിന്നായിരുന്നു ഫെറാൻ ടോറസിന്റെ മനോഹരമായ ഫിനിഷിങ്. അധികം വൈകും മുമ്പേ 38ാം മിനിറ്റിൽ റഫീഞ്ഞയിലൂടെയെത്തിയ ക്രോസിനെ ഫെറാൻ ടോറസ് വീണ്ടും വലയിലെത്തിച്ചു.
ആളൊഴിഞ്ഞു നിന്ന ഗെറ്റാഫെ പകുതിയിലേക്ക് വന്ന പന്തിനെ അനായാസം വലയിൽ ഫിനിഷ് ചെയ്യാനുള്ള ചുമതലയേ ടോറസിനുണ്ടായിരുന്നുള്ളൂ.
രണ്ടാം പകുതിയിൽ റാഷ്ഫോഡ് കളത്തിലിറങ്ങിയപ്പോൾ ആക്രമണത്തിന് മൂർച്ചകൂടി. ഒടുവിൽ 62ാം മിനിറ്റില വലതു വിങ്ങിലൂടെ ഓടിയെത്തിയ റാഷ്ഫോഡ് നൽകിയ ഗോൾലൈൻ ക്രോസിനെ ബോക്സിനുള്ളിൽ നിന്നും പതിയെ പോസ്റ്റിലേക്ക് തട്ടിയിട്ട് ഒൽമോ ടീമിന്റെ രണ്ടാം ഗോൾ നേടി. അരഡസനോളം മികച്ച മുന്നേറ്റങ്ങളുമായി റാഷ്ഫോഡ് രണ്ടാം പകുതിയിൽ ബാഴ്സയുടെ ഇംപാക്ട് െപ്ലയർ ആയി മാറി.
കഴിഞ്ഞ ദിവസം എസ്പാന്യോളിനെ 2-0ത്തിന് തോൽപിച്ച റയൽ മഡ്രിഡാണ് പോയന്റ് നിലയിൽ ഒന്നാമതുള്ളത്. അഞ്ചിൽ അഞ്ചും ജയിച്ചവർ 15 പോയന്റ് സ്വന്തമാക്കി. നാല് ജയവും ഒരു സമനിലയുമായി 13 പോയന്റുമായി ബാഴ്സ രണ്ടാം സ്ഥാനത്താണ്. അതേസമയം അത്‍ലറ്റികോ മഡ്രിഡ് -മയോർക മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

