അച്ചടക്കം മസ്റ്റ്... ടീം മീറ്റിങ്ങിൽ വൈകിയെത്തിയ റാഷ്ഫോഡിനെ ബെഞ്ചിലിരുത്തി ബാഴ്സലോണ കോച്ച്
text_fieldsമാർകസ് റാഷ്ഫോഡ്
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോൾ നേടി ആരാധകരുടെ മനം കവർന്നതിനു പിന്നാലെ ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി ബാഴ്സലോണ. സ്പാനിഷ് ലാ ലിഗയിൽ ഞായറാഴ്ച ബാഴ്സലോണ ഗെറ്റാഫയെ നേരിടാനിരിക്കെ, രാവിലെ നടന്ന ടീം മീറ്റിങ്ങിൽ വൈകിയെത്തിയതാണ് അച്ചടക്കത്തിൽ കർക്കശക്കാരനായ കോച്ച് ഹാൻസി ഫ്ലിക്കിനെ പ്രകോപിപ്പിച്ചത്.
തുടർന്ന്, രാത്രിയിൽ നടന്ന മത്സരത്തിന്റെ െപ്ലയിങ് ഇലവനിൽ നിന്നും ഒഴിവാക്കി ബെഞ്ചിലിരുത്തിയായിരുന്നു ഫ്ലിക്കിന്റെ ശിക്ഷ. റഫീഞ്ഞ, ജൂൾസ് കൗൻഡെ, ഇനാകി പെന തുടങ്ങിയ താരങ്ങൾക്കെതിരെയും ടീം മീറ്റിങ്ങിലും പരിശീലനത്തിലും വൈകിയെത്തിയതിന്റെ പേരിൽ കോച്ച് ഫ്ലിക് നേരത്തെ നടപടി എടുത്തിരുന്നു. കഴിഞ്ഞയാഴ്ച ബാഴ്സ വലൻസിയയെ നേരിടാനിരിക്കെയായിരുന്നു റഫീഞ്ഞയെ കോച്ച് ബെഞ്ചിലിരുത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ റഫീഞ്ഞ രണ്ട് ഗോളടിച്ചു. ചാമ്പ്യൻസ് ലീഗിൽ ന്യൂകാസിലിനെ നേരിടുമ്പോൾ െപ്ലയിങ് ഇലവനിലും ഇടം നേടി.
ടീമിൽ എത്ര പ്രാധാന്യമുള്ള താരമായാലും അച്ചടക്കമാണ് ഒന്നാമതെന്ന സന്ദേശം താരങ്ങൾക്ക് നൽകുകയാണ് ജർമൻ പരിശീലകൻ.
കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ന്യൂകാസിലിനെതിരെ ഇറങ്ങിയപ്പോൾ െപ്ലയിങ് ഇലവനിൽ തന്നെ റാഷ്ഫോഡിന് ഇടമുണ്ടായിരുന്നു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുമായി റാഷ്ഫോഡ് സ്പെയിനിലെ വരവ് ആഘോഷമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗെറ്റാഫക്കെതിരെ കോച്ച് ബെഞ്ചിലിരുത്തിയത്. പകരക്കാരനായി ഫെറാർ ടോറസ് െപ്ലഫയിങ് ഇലവനിൽ ഇടം നേടി. രണ്ടാം പകുതിയിൽ റഫീഞ്ഞയെ പിൻവലിച്ചായിരുന്നു റാഷ്ഫോഡിനെ കോച്ച് കളത്തിലെത്തിച്ചത്.
മത്സരത്തിൽ ഫെറാൻ ടോറസിന്റെ രണ്ട് ഗോൾ മികവിൽ ബാഴ്സലോണ 3-0ത്തിന് ഗെറ്റാഫയെ വീഴ്ത്തി. ഇതോടെ പോയന്റ് നിലയിൽ റയൽ മഡ്രിഡ് (15) ഒന്നാമതും, ബാഴ്സലോണ (13) രണ്ടാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

