സലാഹിന് 100ാം പ്രീമിയർ ലീഗ് ഗോൾ; ലിവർപൂളിന് ജയം
text_fieldsലീഡ്സ്: ഞായറാഴ്ച ലീഡ്സ് യുനൈറ്റഡിനെതിരായ മിന്നും ജയത്തിനിടയിലും ലിവർപൂൾ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഹാർവി എലിയറ്റിന്റെ പരിക്ക്. ലീഡ്സ് താരം പാസ്കൽ സ്ട്രെയിറ്റിന്റെ കടുത്ത ഫൗളിലാണ് എലിയറ്റിന് ഗുരുതരമായി പരിക്കേറ്റത്.
18കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താരത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നും ലിവർപൂൾ അറിയിച്ചു.
സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ 100ാം പ്രീമിയർലീഗ് ഗോളിന്റെ മികവിൽ ലീഡ്സിനെതിരെ 3-0ത്തിനായിരുന്നു ലിവർപൂളിന്റെ ജയം. ഫാബിഞ്ഞോയും സാദിയോ മാനേയുമാണ് മറ്റ് സ്കോറർമാർ. നാല് മത്സരത്തിൽ നിന്ന് 10 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റർ യുനൈറ്റഡിനും ചെൽസിക്കും 10 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ യുനൈറ്റഡാണ് ഒന്നാമത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

