Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസലാഹ് തിരിച്ചെത്തി;...

സലാഹ് തിരിച്ചെത്തി; ലിവർപൂളിന് മിന്നുംജയം

text_fields
bookmark_border
സലാഹ് തിരിച്ചെത്തി; ലിവർപൂളിന് മിന്നുംജയം
cancel

ലണ്ടൻ: പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ലിവർപൂൾ കുതിക്കുന്നു. സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് പരിക്ക് മാറി തിരിച്ചെത്തിയ മത്സരത്തിൽ ബ്രെൻറ്ഫോർഡിനെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്.

ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 35ാം മിനിറ്റിൽ ഡാർവിൻ നൂനിസിന്റെ ഗോളിലൂടെയാണ് ലിവർപൂൾ ആദ്യ ലീഡെടുക്കുന്നത്. ഡീഗോ ജോടയുടെ അസിസ്റ്റ് സ്വീകരിച്ച നൂനിസ് ബ്രെൻറ്ഫോർഡ് ഗോൾകീപ്പറെ കബളിപ്പിച്ച് ചിപ്പ് ഷോട്ടിലൂടെ വലയിലെത്തിച്ചു.

ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ജോടയും കാർടിസ് ജോൺസും പരിക്കേറ്റ് മടങ്ങിയത് ലിവർപൂളിനെ ആശങ്കയിലാക്കി. തുടർന്നാണ് പകരക്കാരന്റെ റോളിൽ സലാഹ് കളത്തിലിറങ്ങുന്നത്. രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ സലാഹിന്റെ അസിസ്റ്റിൽ മകാലിസ്റ്റർ ലിവർപൂളിനായി ഗോൾ ഇരട്ടിയാക്കി. 68ാം മിനിറ്റിൽ ബ്രെൻറ്ഫോർഡ് ഡിഫൻസിലെ പിഴവ് മുതലെടുത്ത് ഒറ്റക്ക് മുന്നേറിയ സലാഹ് വലയിലേക്ക് നിറയൊഴിച്ചതോടെ ലിവർപൂൾ 3-0 ത്തിന് മുന്നിലെത്തി.

75ാം മിനിറ്റിലാണ് ഇവാൻ ടോണിയിലൂടെ ബ്രെൻറ്ഫോർഡ് ആശ്വാസ ഗോൾ നേടുന്നത്. 86ാം മിനിറ്റിൽ നാലാമത്തെ ഗോളും നേടി കോഡി ഗ്യാക്പോ ലിവർപൂളിന്റെ പട്ടിക പൂർത്തിയാക്കി. ജയത്തോടെ 57 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohamed SalahBrentfordLiverpool
News Summary - Mohamed Salah scores on return in Liverpool’s rout of Brentford
Next Story