മുഹമ്മദ് സലാഹിന് കോവിഡ്, മത്സരങ്ങൾ നഷ്ടമാകും
text_fieldsകെയ്റോ: ലിവർപൂളിെൻറ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.
ആഫ്രിക്കൻ നേഷൻസ് കപ് യോഗ്യത മത്സരത്തിൽ ടോഗോക്കെതിരെ മാതൃരാജ്യത്തിനായി പന്തുതട്ടാനെത്തിയ സലാഹ് ഈജിപ്തിലാണുള്ളത്. നവംബർ 21ന് ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരവും നവംബർ 26ന് അറ്റ്ലാൻറക്കെതിരായ ചാമ്പ്യൻസ്ലീഗ് മത്സരവും ഇതോടെ സലാഹിന് നഷ്ടമാകും.
ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മികച്ച ഫോം തുടരുന്ന സലാഹ് എട്ടുഗോളുമായി പ്രീമിയർ ലീഗ് ടോപ്സ്കോറർമാരിൽ മുന്നിൽ തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

