Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്chevron_rightതിമിംഗല സ്രാവുകളുടെ ...

തിമിംഗല സ്രാവുകളുടെ അക്വേറിയ കാഴ്ചകൾ

text_fields
bookmark_border
തിമിംഗല സ്രാവുകളുടെ  അക്വേറിയ കാഴ്ചകൾ
cancel

ജോ​ർ​ജി​യ അ​ക്വേ​റി​യ​ത്തി​ലെ തി​മിം​ഗ​ല സ്രാ​വു​ക​ൾ (Whale Sharks) വ​ലി​യ അ​ത്ഭു​ത​മാ​ണ്. ഒ​രു പ​ക്ഷേ ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച അ​ക്വേ​റി​യ​മാ​യ​തി​നാ​ൽ ഇ​വി​ടെ വ​ന്ന​ത് മു​ത​ൽ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്. ഫു​ട്ബാ​ൾ പ്രേ​മി​ക​ളാ​യ ഒ​ട്ട​ന​വ​ധി ആ​ളു​ക​ൾ എ​ന്റെ മു​ന്നി​ൽ ക്യൂ​വി​ലു​ണ്ട്. 48 ഡോ​ള​റാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ത്യ​സ്ത മ​ത്സ​ര ഇ​ന​ങ്ങ​ളും ഗെ​യിം​സും വ​ലി​യ ഹാ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭൂ​മി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​യി​ന​മാ​യ തി​മിം​ഗ​ല സ്രാ​വു​ക​ൾ​ക്കാ​യി വ​ലി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ത​ന്നെ ഇ​വ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗൈ​ഡ് സ്റ്റീ​ഫ വി​ശ​ദീ​ക​രി​ച്ചു. ഒ​രു അ​ക്വേ​റി​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര വ​ലി​യ മ​ത്സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് വ​ള​രെ വ​ലി​യ ദൗ​ത്യ​മാ​ണ്.

അ​ക്വേ​റി​യ​ത്തി​ലു​ള്ള തി​മിം​ഗ​ല സ്രാ​വു​ക​ളെ താ​യ്‌​വാ​നി​ൽ (Taiwan) നി​ന്നാ​ണ് അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ച​ത്. താ​യ്‌​വാ​നി​ലെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ വി​ൽ​ക്കാ​നാ​യി പി​ടി​കൂ​ടി​യ ഇ​വ​യെ, അ​വി​ടെ​യു​ള്ള വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​ര​മു​ള്ള ക്വോ​ട്ട ഉ​പ​യോ​ഗി​ച്ച് അ​ക്വേ​റി​യം അ​ധി​കൃ​ത​ർ വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​ക്വേ​റി​യം ഇ​വ​യെ വാ​ങ്ങി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​വ വി​പ​ണി​യി​ൽ വി​ൽ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ പ​ല​രു​ടെ​യും വി​ശ​പ്പ് ശ​മി​പ്പി​ക്കേ​ണ്ട​വ​നാ​ണ് എ​ന്റെ മു​ന്നി​ലെ കൂ​റ്റ​ൻ ഗ്ലാ​സ് കൂ​ട്ടി​നു​ള്ളി​ൻ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത്. ക​ട​ലി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ഈ ​ഭീ​മ​ൻ മ​ത്സ്യ​ങ്ങ​ളെ താ​യ്‌​വാ​നി​ൽ നി​ന്നും 8,000ത്തി​ല​ധി​കം മൈ​ലു​ക​ൾ അ​ക​ലെ ഇ​വി​ടെ അ​റ്റ്‌​ലാ​ന്റ​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് അ​തി​സ​ങ്കീ​ർ​ണ​മാ​യ ഗ​താ​ഗ​ത ദൗ​ത്യ​മാ​ണ്. പ്ര​ത്യേ​ക ടാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ മാ​റ്റു​ന്ന​തി​നാ​യി ഓ​ക്സി​ജ​ൻ വി​ത​ര​ണ​വും കൃ​ത്യ​മാ​യ താ​പ​നി​ല​യു​മു​ള്ള കൂ​റ്റ​ൻ യാ​ത്രാ​ടാ​ങ്കു​ക​ൾ സ​ജ്ജീ​ക​രി​ച്ച ബോ​യി​ങ് 747 വി​മാ​ന​ത്തി​ലാ​ണ് ഇ​വ​യെ എ​ത്തി​ച്ച​തെ​ന്ന് ചു​മ​രി​ൽ ഭം​ഗി​യാ​യി എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. യാ​ത്രാ​വേ​ള​യി​ൽ ഉ​ട​നീ​ളം ഇ​വ​യു​ടെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്കാ​ൻ റൂ​ട്ട് മാ​പ്പു​ക​ൾ ത​യാ​റാ​ക്കി പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രും മ​റൈ​ൻ ബ​യോ​ള​ജി​സ്റ്റു​ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വ​ത്രെ!

ഇ​വ​യെ പാ​ർ​പ്പി​ച്ച ഇ​ട​വും ത​ന്നെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​ണ്. തി​മിം​ഗ​ല സ്രാ​വു​ക​ൾ​ക്ക് നീ​ന്താ​ൻ വേ​ണ്ടി മാ​ത്രം 6.3 മി​ല്യ​ൺ ഗാ​ല​ൻ (2.4 കോ​ടി ലി​റ്റ​ർ) വെ​ള്ളം ഉ​ൾ​ക്കൊ​ള്ളു​ന്ന ‘ഓ​ഷ്യ​ൻ വോ​യേ​ജ​ർ’ എ​ന്ന കൂ​റ്റ​ൻ ടാ​ങ്ക് അ​ക്വേ​റി​യ​ത്തി​ൽ നി​ർ​മി​ച്ചു. ഫു​ട്ബാ​ൾ മൈ​താ​ന​ത്തേ​ക്കാ​ൾ നീ​ള​മു​ള്ള ഈ ​ടാ​ങ്കി​ലെ വെ​ള്ളം നി​ര​ന്ത​രം ഫി​ൽ​ട്ട​ർ ചെ​യ്യ​പ്പെ​ടു​ക​യും ക​ട​ലി​ലെ അ​തേ അ​ന്ത​രീ​ക്ഷം കൃ​ത്യ​മാ​യി നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നു​കൂ​ടി കേ​ട്ട​പ്പോ​ൾ എ​ന്നി​ലെ അ​ന്വേ​ഷ​ണ കു​തു​കി കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കാ​നി​റ​ങ്ങി. ഇ​വ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന രീ​തി (Feeding)യും ​ഒ​രു മാ​യാ​ജാ​ലം പോ​ലെ തോ​ന്നി.

ഈ ​തി​മിം​ഗ​ല സ്രാ​വു​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് കാ​ണാ​ൻ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ന്നെ എ​ത്താ​റു​ണ്ട​ത്രെ... ഇ​വ​യു​ടെ ഭ​ക്ഷ​ണം പ്ര​ധാ​ന​മാ​യും ക്രി​ല്ലു​ക​ൾ (Krill - ചെ​റി​യ ചെ​മ്മീ​ൻ പോ​ലു​ള്ള ജീ​വി​ക​ൾ), ചെ​റി​യ വി​ര​ക​ൾ, മ​റ്റ് പ്ല​വ​ക​ങ്ങ​ൾ (Plankton) എ​ന്നി​വ​യാ​ണ്. ഈ ​പ​ര​ൽ മീ​നു​ക​ൾ ഈ ​വ​മ്പ​ന്മാ​ർ​ക്കി​ട​യി​ൽ നീ​ന്തി​ത്തു​ടി​ക്കു​ന്ന​ത് കാ​ണാ​നും ഒ​രു ഭം​ഗി​യാ​ണ്. ഓ​രോ സ്രാ​വി​നും പ്ര​ത്യേ​ക നി​റ​മു​ള്ള പാ​ത്ര​ങ്ങ​ൾ (Targets) കാ​ണി​ച്ചാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഇ​തു​ക​ണ്ട് അ​വ വെ​ള്ള​ത്തി​ന് മു​ക​ളി​ലേ​ക്ക് വാ​തു​റ​ന്നു വ​രും. അ​ക്വേ​റി​യം ജീ​വ​ന​ക്കാ​ർ ചെ​റി​യ ബോ​ട്ടു​ക​ളി​ൽ പോ​യി വ​ലി​യ ത​വി​ക​ൾ (Scoops) ഉ​പ​യോ​ഗി​ച്ച് നേ​രി​ട്ടാ​ണ് ഇ​വ​യു​ടെ വാ​യി​ലേ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഓ​രോ സ്രാ​വി​നും കൃ​ത്യ​മാ​യ അ​ള​വി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണി​ത്.

ഇ​വ​യു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ വ​ലി​യ ജാ​ഗ്ര​ത​യാ​ണ് അ​ധി​കൃ​ത​ർ പു​ല​ർ​ത്തു​ന്ന​ത്. ഡൈ​വ​ർ​മാ​ർ ദി​വ​സ​വും ഇ​വ​യു​ടെ ശ​രീ​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​ങ്ങ​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​വ​യു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​റു​മു​ണ്ട്. ശാ​രീ​രി​ക വ​ള​ർ​ച്ച അ​ള​ക്കാ​ൻ അ​ണ്ട​ർ​വാ​ട്ട​ർ ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഏ​ഷ്യ​ക്കു പു​റ​ത്ത് തി​മിം​ഗ​ല സ്രാ​വു​ക​ളെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന ഏ​ക അ​ക്വേ​റി​യ​മാ​ണി​ത്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ​ക്കും ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഈ ​അ​ക്വേ​റി​യം വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്നു. മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ഡോ​ൾ​ഫി​ൻ ഷോ ​കാ​ണാ​ൻ ഓ​ടി വ​ലി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തു​മ്പോ​ൾ കു​റ​ച്ചു പേ​രേ കാ​ണൂ എ​ന്നാ​യി​രു​ന്നു ക​രു​തി​യ​ത്. എ​ന്നാ​ൽ, നാ​ട്ടി​ലെ ഒ​രു ഓ​ഡി​റ്റോ​റി​യ​ത്തേ​ക്കാ​ൾ വ​ലി​യ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ൾ ഇ​രി​പ്പു​റ​പ്പി​ച്ചി​രി​ക്കു​ന്നു. അ​വി​ടെ ഡോ​ൾ​ഫി​നു​ക​ളു​ടെ വി​കൃ​തി​യും അ​ഭ്യാ​സ​ങ്ങ​ളും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilometres and kilometresFIFAWorldCup
News Summary - Inside Georgia Aquarium: The Incredible Journey and Care of Majestic Whale Sharks
Next Story