സൂപ്പർ ലീഗ് കേരള: കാലിക്കറ്റിനെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ് ഫൈനലിൽ
text_fieldsസൂപ്പർ ലീഗ് കേരള സെമി ഫൈനലിൽ കാലിക്കറ്റ് എഫ്.സി- കണ്ണൂർ വാരിയേഴ്സ് മത്സരത്തിൽ നിന്ന് -ചിത്രം: പി. സന്ദീപ്
കോഴിക്കോട്: നിലവിലെ ചാമ്പ്യന്മാരും പോയന്റ് നിലയിൽ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്.സിയെ സെമി ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് കണ്ണൂർ വാരിയേഴ്സ് സൂപ്പർ ലീഗ് കേരള ഫൈനലിൽ പ്രവേശിച്ചു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 71 ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് കണ്ണൂർ കടന്നത്. ബോക്സിനകത്ത്നിന്ന് അസിയര്‍ ഗോമസിനെ റിയാസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കണ്ണൂരിന്റെ മുന്നേറ്റക്കാരൻ സിനാന് ഗോളാക്കി മാറ്റുകയായിരുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഫൈനലില്‍, ഇന്നത്തെ തൃശൂർ-മാജിക് എഫ്.സി- മലപ്പുറം എഫ്.സി രണ്ടാം സെമിയിലെ വിജയികളുമായി ആതിഥേയർ ഏറ്റുമുട്ടും.
ആറാം മിനിറ്റില്‍തന്നെ കണ്ണൂരിന്റെ മധ്യനിരതാരം ലവ്സാംബയ്ക്ക് മുഹമ്മദ് അഷ്റഫിനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. ഏഴാം മിനിറ്റിൽ കാലിക്കറ്റിന് സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.13 ാം മിനിറ്റിലും കാലിക്കറ്റിന് അവസരം ലഭിച്ചു. 14 ാം മിനിറ്റിൽ കണ്ണൂരിന് മികച്ചൊരു അവസരം ലഭിച്ചു. 22 ാം മിനിറ്റില്‍ കാലിക്കറ്റിന്റെ പ്രതിരോധക്കാരൻ സച്ചു സിബി പരിക്ക് പറ്റി പുറത്തേക്ക്. പകരം ഷഹബാസ് ഇറങ്ങി. 26 ാം മിനിറ്റിൽ കാലിക്കറ്റിന്റെ ഷഹബാസിന് സിനാനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 39 ാം മിനിറ്റില്‍ സിനാനെ ഫൗള്‍ ചെയ്തതിന് കാലിക്കറ്റിന്റെ റിച്ചാര്‍ഡിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 43 ാം മിനിറ്റില്‍ കാലിക്കറ്റിന് വീണ്ടും മഞ്ഞകാര്‍ഡ്. രണ്ടാം പകുതിയില്‍ കാലിക്കറ്റ് കളിക്ക് മൂര്‍ച്ഛ കൂട്ടാന്‍ റിന്‍ഗനെയും മുഹമ്മദ് അഷ്റഫിനെയും പിന്‍വലിച്ച് ബോവാസോയെയും മുഹമ്മദ് ആഷിഖിനെയും ഇറക്കി. 71ാം മിനിറ്റിലെ പെനാൽറ്റി കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മല്‍ പന്ത് ഡൈവിങ്ങിലൂടെ തട്ടിയകറ്റിയെങ്കിലും പോസ്റ്റിൽ തട്ടി ഗോളാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

