Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തറിലേക്ക്...

ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച് ഇറാൻ; ഏ​ഷ്യ​യി​ൽ​നി​ന്ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ടീം

text_fields
bookmark_border
iran football
cancel
camera_alt

ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഇ​റാ​​ൻ ടീ​മി​ന്റെ ആ​ഹ്ലാ​ദം

​തെ​ഹ്റാ​ൻ: ഈ ​വ​ർ​ഷം ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ഇ​റാ​ൻ ടി​ക്ക​റ്റു​റ​പ്പി​ച്ചു. ഏ​ഷ്യ​യി​ൽ​നി​ന്ന് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ ടീ​മാ​ണ് ഇ​റാ​ൻ. ലോ​ക​ത്തെ 13ാമ​ത്തെ​യും. ജ​ർ​മ​നി, ഡെ​ന്മാ​ർ​ക്, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, ക്രൊ​യേ​ഷ്യ, സ്‍പെ​യി​ൻ, സെ​ർ​ബി​യ, ഇം​ഗ്ല​ണ്ട്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, നെ​ത​ർ​ല​ൻ​ഡ്സ്, അ​ർ​ജ​ന്റീ​ന എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത നേ​ര​ത്തേ ഉ​റ​പ്പി​ച്ച ടീ​മു​ക​ൾ.

ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട് ഗ്രൂ​പ് എ​യി​ൽ 19 പോ​യ​ന്റു​മാ​യി മു​ന്നി​ലാ​ണ് ഇ​റാ​ൻ. ഏ​ഴാം റൗ​ണ്ടി​ൽ അ​യ​ൽ​ക്കാ​രാ​യ ഇ​റാ​ഖി​നെ 1-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് ഇ​റാ​ൻ യോ​ഗ്യ​ത​യു​റ​പ്പി​ച്ച​ത്. എ​ഫ്.​സി പോ​ർ​ട്ടോ സ്ട്രൈ​ക്ക​ർ മെ​ഹ്ദി ത​രേ​മി​യു​ടെ വ​ക​യാ​യി​രു​ന്നു നി​ർ​ണാ​യ​ക ഗോ​ൾ. 12 ടീ​മു​ക​ളെ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ചാ​ണ് ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ട്. ര​ണ്ടു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടും. ഗ്രൂ​പ് എ​യി​ൽ ര​ണ്ടാ​മ​തു​ള്ള ദ​ക്ഷി​ണ കൊ​റി​യ​യും (17) ഏ​റ​ക്കു​റെ യോ​ഗ്യ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​തു​ള്ള യു.​എ.​ഇ (9) ഏ​റെ പി​ന്നി​ലാ​ണ്. കൊ​റി​യ 1-0ത്തി​ന് ല​ബ​നാ​നെ​യും യു.​എ.​ഇ 2-0ത്തി​ന് സി​റി​യ​യെ​യും തോ​ൽ​പി​ച്ചു.

ഗ്രൂ​പ് ബി​യി​ൽ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. 19 പോ​യ​ന്റു​മാ​യി സൗ​ദി അ​റേ​ബ്യ യോ​ഗ്യ​ത​ക്ക് തൊ​ട്ട​ടു​ത്താ​ണ്. എ​ന്നാ​ൽ, ര​ണ്ടാം സ്ഥാ​ന​ത്തി​നാ​യി ജ​പ്പാ​നും (15) ആ​സ്ട്രേ​ലി​യ​യും (14) പോ​ര​ടി​ക്കു​ന്നു.

ഇ​വ​ർ ത​മ്മി​ലു​ള്ള മ​ത്സ​രം ബാ​ക്കി​യു​ള്ള​തി​നാ​ൽ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണ്. ഏ​ഴാം റൗ​ണ്ടി​ൽ സൗ​ദി 1-0ത്തി​ന് ഒ​മാ​നെ​യും ആ​സ്ട്രേ​ലി​യ 4-0ത്തി​ന് വി​യ​റ്റ്നാ​മി​നെ​യും ജ​പ്പാ​ൻ 2-0ത്തി​ന് ചൈ​ന​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranFIFA World Cupqatar world cupworld cup 2022iran football
News Summary - iran secure place at qatar world cup
Next Story