Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കി​രീ​ട​ല​ക്ഷ്യ​വു​മാ​യി ഫോ​ഴ്‌​സ, ക​രു​ത്ത​റി​യി​ക്കാ​ൻ മ​ല​പ്പു​റം

text_fields
bookmark_border
കി​രീ​ട​ല​ക്ഷ്യ​വു​മാ​യി ഫോ​ഴ്‌​സ, ക​രു​ത്ത​റി​യി​ക്കാ​ൻ മ​ല​പ്പു​റം
cancel
camera_alt

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സി​നെ​തി​രെ ആ​ദ്യ ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ് എ​ഫ്.​സി ക്യാ​പ്റ്റ​ൻ കെ. ​പ്ര​ശാ​ന്ത് സ​ഹ​താ​ര​മാ​യി​രു​ന്ന റി​ജോ​ൺ ജോ​സി​ന്റെ ജ​ഴ്‌​സി ഉ​യ​ർ​ത്തി​ക്കാ​ണി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ റി​ജോ​ൺ മ​രി​ച്ചി​രു​ന്നു. 

കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യു​ടെ (എ​സ്.​എ​ൽ.​കെ) പു​തി​യ സീ​സ​ണി​ൽ കൊ​ച്ചി​യി​ൽ ഞാ​യ​റാ​ഴ്ച തീ​പാ​റും പോ​രാ​ട്ടം. ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങു​ന്ന ഫോ​ഴ്‌​സ കൊ​ച്ചി എ​ഫ്.​സി​യും ക​ഴി​ഞ്ഞ സീ​സ​ണി​ലെ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മ​ല​പ്പു​റം എ​ഫ്.​സി​യും നേ​ർ​ക്കു​നേ​ർ. ഫോ​ഴ്‌​സ​യു​ടെ ത​ട്ട​ക​മാ​യ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30നാ​ണ് കി​ക്കോ​ഫ്.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ​യാ​ണ് ഫോ​ഴ്‌​സ ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. കി​രീ​ടം കൈ​വി​ടി​ല്ലെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടീ​മി​ൽ അ​ടി​മു​ടി മാ​റ്റം വ​രു​ത്തി. ബെ​ൽ​ജി​യം മു​ൻ ലോ​ക​ക​പ്പ് താ​രം വി​താ​ൽ ബൊ​ർ​ക്ക​ൽ​മെ​ൻ​സി​ന്റെ പ​രി​ശീ​ല​ന​ത്തി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ടീം ​എ​ത്തു​ന്ന​ത്. അ​ർ​ജ​ന്റീ​ന താ​രം ന​ഹു​വ​ൽ പെ​രേ​ര ന​യി​ക്കു​ന്ന നി​ര​യി​ൽ വി​ദേ​ശ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളും അ​ണി​നി​ര​ക്കു​ന്നു.

ബ്ര​സീ​ലി​യ​ൻ താ​ര​ങ്ങ​ളാ​യ എ​ലി​റ്റ​ൺ പാ​ര​ഡി​ഞ്ഞോ ജൂ​നി​യ​ർ, റെ​നാ​ൻ ജ​നു​വാ​രി​യോ റോ​ച്ച ഡി ​അ​രൗ​ജോ, പൗ​ലോ ഹെ​ന്റി​ക് സാ​ന്റോ​സ്, മെ​ക്‌​സി​ക്ക​ൻ വിം​ഗ​ർ ഡീ​ഗോ ഹെ​ർ​ണാ​ണ്ട​സ് ജി​മെ​നെ​സ് എ​ന്നി​വ​രാ​ണ് ഫോ​ഴ്‌​സ​യു​ടെ വി​ദേ​ശ ക​രു​ത്ത്. ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ ദേ​ബ്ജി​ത് മ​ജും​ദ​റി​ലാ​ണ് പ്ര​തി​രോ​ധ​ത്തി​ന്റെ വി​ശ്വാ​സം.

മ​റു​വ​ശ​ത്ത്, സെ​മി​യി​ലെ​ത്തി​യ ക​ഴി​ഞ്ഞ സീ​സ​ണി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് മ​ല​പ്പു​റം എ​ഫ്.​സി വി​ജ​യ​ത്തു​ട​ക്കം ല​ക്ഷ്യ​മി​ട്ട് കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. മൊ​റോ​ക്ക​ൻ പ​രി​ശീ​ല​ക​ൻ ക​രീം ബെ​ൻ​ഷെ​രീ​ഫ​യു​ടെ ത​ന്ത്ര​ങ്ങ​ൾ​ക്ക് കീ​ഴി​ലാ​ണ് മ​ല​പ്പു​റ​ത്തി​ന്റെ പു​തി​യ ദൗ​ത്യം. റെ​യ്‌​ഞ്ചേ​ഴ്‌​സി​നും ആ​മി​യ​ൻ​സി​നു​മാ​യി ക​ളി​ച്ചി​ട്ടു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മി​ഡ്ഫീ​ൽ​ഡ​ർ ബൊം​ഗാ​നി സും​ഗു​വാ​ണ് മ​ധ്യ​നി​ര​യി​ലെ പ്ര​ധാ​ന ക​രു​ത്ത്. അ​ദ്‌​നാ​നെ ബെ​ന്റ​ഗാ​ന, ബ്ര​സീ​ലി​യ​ൻ സ്‌​ട്രൈ​ക്ക​ർ പൗ​ലോ വി​ക്ട​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള വി​ദേ​ശ താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും മ​ല​പ്പു​റ​ത്തി​ന്റെ നി​ര​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Forca Kochi Face Malappuram FC in SLK
Next Story