തീപ്പൊരി സലാഹ്; ആവേശപ്പോരിൽ സതാംപ്റ്റണെ വീഴ്ത്തി കുതിപ്പ് തുടർന്ന് ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ. ആവേശകരമായ മത്സരത്തിൽ സതാംപ്റ്റണെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലിവർപൂൾ പോയിന്‍റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള സിറ്റിയുമായി പോയിന്‍റ് വ്യത്യാസം ജയത്തോടെ എട്ടായി വർധിപ്പിച്ചു.
ഇരട്ട ഗോളുമായി സൂപ്പർ താരം സലാഹാണ് ലിവർപൂളിന്‍റെ വിജയശിൽപ്പിയായത്. 65, 83 മിനിറ്റിലായിരുന്നു സലാഹിന്‍റെ ഗോളുകൾ. 30ാം മിനിറ്റിൽ ഡൊമിനിക് സബോസ്ലായിയും ലക്ഷ്യംകണ്ടു. പൊരുതിനിന്ന സതാംപ്റ്റണിനായി ആദം ആംസ്‌ട്രോങ് (42), മതേയൂസ് ഫെർണാണ്ടസ് (56) എന്നിവർ ഗോൾനേടി.
സതാംപ്റ്റണിന്റെ പ്രതിരോധ പിഴവിൽ നിന്നു സബോസ്ലായ് ആണ് ലിവർപൂളിന് മത്സരത്തിൽ 30ാമത്തെ മിനിറ്റിൽ മുൻതൂക്കം നൽകിയത്. 42ാം മിനിറ്റിൽ സൗതാംപ്റ്റണിനു പെനാൽട്ടി ലഭിച്ചു. ആദം ആസ്ട്രോങിന്റെ പെനാൽട്ടി കെല്ലഹർ രക്ഷിച്ചുവെങ്കിലും താരം റീബൗണ്ടിൽ ഗോൾ നേടി. രണ്ടാം പകുതിയിൽ 56ാമത്തെ മതേയൂസ് ഫെർണാണ്ടസിലൂടെ സൗതാപ്റ്റൺ ഗോൾ നേടിയതോടെ ലിവർപൂൾ ഞെട്ടി. എന്നാൽ 65ാമത്തെ മിനിറ്റിൽ സലാഹ് ലിവർപൂളിനെ ഒപ്പമെത്തിച്ചു. 83ാമത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യം കണ്ട സലാഹ് ലിവർപൂളിന്‍റെ വിജയം പൂർത്തിയാക്കി.
12 കളികളിൽ നിന്ന് 31 പോയിന്‍റുമായാണ് ടേബിളിൽ ലിവർപൂളിന്‍റെ കുതിപ്പ്. ഇത്രയും കളിയിൽ നിന്ന് 23 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. 22 വീതം പോയിന്‍റുമായി ചെൽസിയും ആഴ്സണലും ബ്രൈറ്റണും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

