Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ്രാവിഡിന്​ പകരം...

ദ്രാവിഡിന്​ പകരം എൻ.സി.എ തലവനാകാനില്ലെന്ന്​ വി.വി.എസ്​. ലക്ഷ്​മൺ

text_fields
bookmark_border
vvs laxman
cancel

ന്യൂഡൽഹി: നാഷനൽ ക്രിക്കറ്റ്​ അക്കാദമി തലവൻ സ്​ഥാനം നിരസിച്ച്​ ഇന്ത്യയുടെ മുൻ ബാറ്റർ​ വി.വി.എസ്​. ലക്ഷ്​മൺ. ട്വന്‍റി20 ലോകകപ്പ്​ കഴിയുന്നതോടെ രവി ശാസ്​ത്രിയുടെ പകരക്കാരനായി രാഹുൽ ദ്രാവിഡ്​ ഇന്ത്യൻ സീനിയർ ടീമിന്‍റെ പരിശീലകനായി നിയമിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. ഇതോടെയാണ്​ ബി.സി.സി.ഐ എൻ.സി.എ തലവന്‍റെ സ്​ഥാനത്തേക്ക്​ പുതിയ പേര്​ തേടിയിറങ്ങിയത്​.

ഇന്ത്യൻ ക്രിക്കറ്റിന്​ സമഗ്ര സംഭാവന നൽകിയ താരത്തേയാണ്​ ബി.സി.സി.ഐ പരിഗണിക്കുന്നതെന്ന്​ അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട്​ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്‍റെ ബാറ്റിങ്​ കൺസൽട്ടന്‍റായ ലക്ഷ്​മൺ ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ മെന്‍റർ കൂടിയാണ്​.

ടെസ്റ്റ്​ ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ്​ ലക്ഷ്​മൺ പരിഗണിക്കപ്പെടുന്നത്​. 134 മത്സരങ്ങളിൽ നിന്ന്​ 17 സെഞ്ച്വറികൾ സഹിതം 8718 റൺസാണ്​ 46കാരൻ സ്​കോർ ചെയ്​തത്​.

രാ​ഹു​ൽ ദ്രാ​വി​ഡ്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​െൻറ കോ​ച്ചാ​കു​മെ​ന്നു​റ​പ്പായെങ്കിലും പ​ു​തി​യ കോ​ച്ചി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട്​ ബി.​സി.​സി.​ഐ പ​ര​സ്യം ന​ൽ​കി​യി​രുന്നു. ഒ​രു മു​ഖ്യ കോ​ച്ചി​നെ​യും മൂ​ന്നു​ സ​പ്പോ​ർ​ട്ടി​ങ്​ സ്​​റ്റാ​ഫി​നെ​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​ര​സ്യം.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​നെ ശു​ദ്ധീ​ക​രി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ ലോ​ധ ക​മീ​ഷ​​െൻറ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ പ​ര​സ്യം ന​ൽ​കാ​ൻ ബി.​സി.​സി.​ഐ നി​ർ​ബ​ന്ധി​ത​രാ​യ​ത്. ബി.​സി.​സി.​ഐ പ്ര​സി​ഡ​ൻ​റും ദ്രാ​വി​ഡി​െൻറ സ​മ​കാ​ലി​ക ക്രി​ക്ക​റ്റ​റു​മാ​യ സൗ​ര​വ്​ ഗാം​ഗു​ലി​യും സെ​ക്ര​ട്ട​റി ജ​യ്​​ഷാ​യും നേ​രി​ൽ ക​ണ്ടാ​ണ്​ ദ്രാ​വി​ഡി​നോ​ട്​ കോ​ച്ചി​െൻറ സ്​​ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCAvvs laxmanrahul dravidindian cricket
News Summary - VVS Laxman refuses post of NCA head as BCCI searching for Rahul Dravid's successor
Next Story