Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓഗസ്​റ്റ്​ 18: ഇന്ത്യൻ ജഴ്​സിയിൽ കോഹ്​ലി അരങ്ങേറിയ ദിനം
cancel
Homechevron_rightSportschevron_rightCricketchevron_rightഓഗസ്​റ്റ്​ 18: ഇന്ത്യൻ...

ഓഗസ്​റ്റ്​ 18: ഇന്ത്യൻ ജഴ്​സിയിൽ കോഹ്​ലി അരങ്ങേറിയ ദിനം

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​െൻറ നീല ജഴ്​സിയിൽ വിരാട്​ കോഹ്​ലി അരങ്ങേറിയിട്ട്​ ആഗസ്​റ്റ്​ 18ന്​ 12 വർഷം തികയുന്നു. 2008 ഓഗസ്​റ്റ്​ 18ന്​ ശ്രീലങ്കക്കെതിരെ ഡാംബുല്ല സ്​റ്റേഡിയത്തിലാണ്​ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായി കണക്കാക്കുന്ന കോഹ്​ലി അരങ്ങേറിയത്​.

2008ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയപ്പോൾ കോഹ്​ലിയായിരുന്നു നായകൻ. ഇതിനുപിന്നാലെയാണ്​ ഇന്ത്യൻ ടീമിലേക്ക്​ കോഹ്​ലിക്ക്​ വിള​ിയെത്തിയത്​. ഒ​ാരോ മത്സരം കഴിയു​േമ്പാഴും വീര്യം വർധിച്ചുവരുന്ന കോഹ്​ലിയെയാണ്​ പിന്നീട്​ ക്രിക്കറ്റ്​ ലോകം കണ്ടത്​.


ടീം ഇന്ത്യക്കായി 248 ഏകദിനങ്ങളിൽ നിന്ന്​ 59.34 ശരാശരിയിൽ 11867 റൺസാണ്​ കോഹ്​ലിയുടെ സമ്പാദ്യം. ഏകദിനത്തിൽ മാത്രം കോഹ്​ലി ഇതിനോടകം കുറിച്ചത്​ 43 സെഞ്ചുറികളാണ്​. 49 സെഞ്ചുറികളുള്ള സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ്​ ഈ കാര്യത്തിൽ കോഹ്​ലിക്ക്​ മുമ്പിലുള്ളത്​. 86 ടെസ്​റ്റിൽ നിന്നായി 27 സെഞ്ചുറികളടക്കം 7240 റൺസും കോലിയുടെ പേരിലുണ്ട്​. അന്താരാഷ്​​ട്ര ട്വൻറി 20യിൽ കോഹ്​ലിക്ക്​ ഇതുവരെയും സെഞ്ചുറി കുറിക്കാനായില്ലെന്നതും​ കൗതുകമുണർത്തുന്ന കാര്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIndian cricketVirat Kohli
Next Story