ട്രോൾഭ്രാന്തിനെതിരെ രോഷം പ്രകടിപ്പിച്ച് വിനി രാമൻ
text_fieldsഅഹ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടി പ്ലെയർ ഓഫ് ദ മാച്ചായ ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന്റെ ഭാര്യയെയും മകളെയുംപോലും വെറുതെവിടാത്ത ട്രോൾഭ്രാന്തിനെതിരെ രൂക്ഷവിമർശനം.
ഹെഡിന്റെ ഭാര്യയെയും ഒരു വയസ്സുകാരി മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ഗ്ലെൻ മാക്സ് വെലിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ വിനി രാമൻ. ‘‘ഇങ്ങനെയൊരു കാര്യം പറയേണ്ടിവരുമെന്ന് വിശ്വസിക്കാൻ വയ്യ.
നിങ്ങൾക്ക് ഇന്ത്യക്കാരനാകാനും വളർന്നുവന്ന നിങ്ങളുടെ ജന്മനാടിനെ പിന്തുണക്കാനും കഴിയും. അതിലും പ്രധാനമായി നിങ്ങളുടെ ഭർത്താവും കുട്ടിയുടെ പിതാവുമായയാൾ കളിക്കുന്ന ടീമിനെ ഒന്നും ചിന്തിക്കാതെ പിന്തുണക്കാം. ഒരു ചിൽ ഗുളിക കഴിക്കുക. കൂടുതൽ പ്രധാനപ്പെട്ട ലോക പ്രശ്നങ്ങളിലേക്ക് ആ രോഷത്തെ കൊണ്ടുപോവുക’’ -വിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു.