Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 ലോകകപ്പ്​:...

ട്വന്‍റി20 ലോകകപ്പ്​: ഗാവസ്​കറിന്‍റെ ഇന്ത്യൻ സ്​ക്വാഡിൽ രണ്ട്​ സ്റ്റാർ ബാറ്റ്​സ്​മാൻമാർക്ക്​ ഇടമില്ല

text_fields
bookmark_border
Sunil Gavaskar
cancel
camera_alt

സുനിൽ ഗാവസ്​കർ

ന്യൂഡൽഹി: ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ പ്രഖ്യാപിക്കുന്നത്​ കാത്തിരിക്കുകയാണ്​ ആരാധകർ. മലയാളി താരം സഞ്​ജു സാംസണ്​ സ്​ക്വാഡിൽ ഇടം നേടാനാകുമോ എന്ന ആകാംക്ഷയിലാണ്​ മലയാളികൾ. ഇപ്പോൾ ട്വന്‍റി20 ലോകകപ്പിനുള്ള തന്‍റെ 15 അംഗ സാധ്യത ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഇതിഹാസ താരവും കമ​േന്‍ററ്ററുമായ സുനിൽ ഗാവസ്​കർ.

പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ മികച്ച ബാറ്റ്​സ്​മാൻമാരായ ശിഖർ ധവാനെയും ശ്രേയസ്​ അയ്യറിനെയും ഒഴിവാക്കിയാണ്​ ഗാവസ്​കർ ടീമിനെ തെരഞ്ഞെടുത്തത്​. ഐ.സി.സി ടൂർണമെന്‍റുകളിലെ ഇന്ത്യയുടെ ഭാഗ്യതാരമായിരുന്നു ധവാൻ. ഏറെ നാളായി തലവേദനയായിരുന്ന നാലാം നമ്പർ ബാറ്റ്​സ്​മാന്‍റെ റോളിൽ സമീപകാലത്ത്​ തിളങ്ങി നിന്നിരുന്ന അയ്യർ തന്‍റെ സ്​ഥാനത്തിന്​ ഇളക്കം തട്ടുമെന്ന്​ പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കൻ പര്യടനത്തിൽ നിരാശപ്പെടുത്തിയതോടെ സഞ്​ജു സാംസണിന് ഗാവസ്​കറിന്‍റെ ടീമിൽ ​സ്​ഥാനം നേടാനായില്ല.

ശ്രേയസ്​ അയ്യരം ശിഖർ ധവാനും

ഐ.പി.എല്ലിലടക്കം മികച്ച പ്രകടനം നടത്തുന്ന സ്​പിൻ ബൗളിങ്​ ഓൾറൗണ്ടറായ ക്രുനാൽ പാണ്ഡ്യയെ​ ഗാവസ്​കർ ടീമിലെടുത്തു​. ഒപ്പം തന്നെ രവീന്ദ്ര ജദേജയുടെയും വാഷിങ്​ടൺ സുന്ദറിന്‍റെയും സേവനം ഉറപ്പാക്കണമെന്നുമാണ്​ ഗാവസ്​കറിന്‍റെ പക്ഷം. പരിക്കേറ്റതിനാൽ തന്നെ സുന്ദറിന്‍റെ കാര്യത്തിൽ വ്യക്തതയില്ല.

പേസ്​ ബൗളർമാരായ ജസ്​പ്രീത്​ ബൂംറ, മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ദീപക്​ ചഹറും ശർദുൽ ഠാക്കൂറും ലിറ്റിൽ മാസ്റ്ററുടെ സ്​ക്വാഡിൽ ഇടംനേടി. 15 അംഗ സ്​ക്വാഡിൽ യൂസ്​വേന്ദ്ര ചഹൽ മാത്രമാണ്​ സ്​പെഷ്യലിസ്റ്റ്​ സ്​പിന്നർ.

ഇന്ത്യക്കായി ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവ്​ ടീമിലുണ്ട്​. മൂന്ന്​ റിസർവ്​ കളിക്കാരടക്കം 18 പേരെയാണ്​ ടീമിലെടുക്കേണ്ടത്​. സ്​ക്വാഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്​ച ഉണ്ടാകുമെന്നാണ്​​ സൂചന.

ഗാവസ്​കറിന്‍റെ ടീം:

രോഹിത്​ ശർമ, വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്​, ഋഷഭ്​ പന്ത്​, ഹർദിക്​ പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജദേജ, വാഷിങ്​ടൺ സുന്ദർ, ജസ്​പ്രീത്​ ബൂംറ, ജസ്​പ്രീത്​ ബൂംറ, മുഹമ്മദ്​ ഷമി, ഭുവനേശ്വർ കുമാർ, ദീപക്​ ചഹർ, ശർദുൽ ഠാക്കൂർ, യൂസ്​വേന്ദ്ര ചഹൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil gavaskarindian cricketT20 World Cup 2021
News Summary - two star batsman's out of Sunil Gavaskar's15-man India squad for T20 World Cup 2021
Next Story