Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅശ്ലീല പരാമർശ വിവാദം:...

അശ്ലീല പരാമർശ വിവാദം: ഗാവസ്​കറിന്​ പിന്തുണയുമായി മകൻ

text_fields
bookmark_border
rohan gavaskar and anushka sharma
cancel
camera_altരോഹൻ ഗാവസ്​കർ, അനുഷ്​ക ശർമ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ കിങ്​സ്​ ഇലവൻ പഞ്ചാബ്​ മത്സരത്തിനിടെ വിരാട്​ കോഹ്​ലിയെയും ഭാര്യ അനുഷ്​ക ശർമയെയും പറ്റി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്​കർ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ഈ വിഷയത്തിൽ പിതാവിന്​ പിന്തുണയുമായി ഗാവസ്​കറിൻെറ മകൻ രോഹൻ ഗാവസ്​കർ രംഗത്തെത്തി.

ലോക്​ഡൗൺ കാലത്ത്​ അനുഷ്​കയുടെ ബൗളിങ്ങുകൾ മാത്രമാണ്​ കോഹ്​ലി നേരിട്ടതെന്നായിരുന്നു കമൻററി ബോക്​സിൽ നിന്നും ഗവാസ്​കറിൻെറ പരാമർശം. ഇതിന്​ പിന്നാലെ കോഹ്​ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ ത​ന്നെ എന്തിനാണ്​ ക്രിക്കറ്റിലേക്ക്​ വലിച്ചിഴക്കുന്നതെന്ന്​ ബോളിവുഡ്​ താരം കൂടിയായ അനുഷ്​ക ചോദിച്ചിരുന്നു.

എന്നാൽ, പിതാവിൻെറ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടത്​ എങ്ങനയെന്ന്​ പരോക്ഷമായി വിശദീകരിക്കുന്ന ഒരു ചിത്രമാണ്​ ​ഐ.പി.എൽ കമൻററി പാനൽ അംഗം കൂടിയായ രോഹൻ പങ്കുവെച്ചത്​. കൈകൂപ്പിക്കൊണ്ടുള്ള സ്​മൈലി പങ്കുവെച്ച രോഹൻ അനാവശ്യ വിവാദങ്ങളോടുള്ള അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തു.

' ഐ ലവ്​ ചോലോകേറ്റ്​​ -ഇത് വീണ്ടും വായിച്ചാൽ നിങ്ങൾ പരീക്ഷയിൽ പരാജയപ്പെടാനുള്ള കാരണം വ്യക്​തമാകും' -എന്നായിരുന്നു ട്വീറ്റിലെ ചിത്രത്തിലെ ഉള്ളടക്കം. 'ചോലോകേറ്റ്'​ എന്നത്​ പലരും 'ചോക്ലേറ്റ്​' എന്ന്​ തെറ്റി വായിക്കുന്നത്​ പോലെ പിതാവിൻറ കമൻററിയെ അനുഷ്​ക തെറ്റി വായിച്ചതാണെന്ന്​ ​വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു രോഹൻ എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ​ റിപോർട്ട്​ ചെയ്​തു.

പഞ്ചാബിനെതി​രായ മത്സരത്തിൽ സെഞ്ച്വറിക്കരികിൽ കെ.എൽ. രാഹുലിൻെറ രണ്ട്​ ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന്​ പുറമെ അഞ്ച്​ പന്തിൽ നിന്ന്​ ഒരു റൺസ്​ മാത്രമാണ്​ കോഹ്​ലിക്ക്​ നേടാനായത്​. ഇതോടെയാണ്​ കമൻററി ബോക്​സിലുണ്ടായിരുന്ന ഗാവസ്​കർ കോഹ്​ലിയെ വിമർശിച്ചത്​.

കഴിഞ്ഞ മേയിൽ കോഹ്​ലിയും അനുഷ്​കയും പങ്കുവെച്ച വൈറൽ വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗാവസ്​കറിൻെറ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയർന്നത്​. അശ്ലീല ചുവയോടുള്ള പരാമർശമാണിതെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ, ഞാൻ അനുഷ്​കയെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന്​ ഗവാസ്​കർ ഇന്ത്യ ടുഡേക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഒന്നാമതായി, ഞാൻ അനുഷ്​കയെ എവിടെയാണ് കുറ്റപ്പെടുത്തിയതെന്ന്​ പറയാൻ ആഗ്രഹിക്കുകയാണ്​. ഞാൻ അവളെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. അവൾ കോഹ്​ലിക്ക്​ പന്തെറിയുന്ന വിഡിയോ കണ്ടിരുന്നു​െവന്ന്​ മാത്രമാണ് ഞാൻ പറയുന്നത്. ലോക്​ഡൗൺ കാലയളവിൽ കോഹ്​ലി അത്തരം ബൗളിങ്​ മാത്രമാണ് നേരിട്ടിട്ടുള്ളതെന്നാണ്​​ ഉദ്ദേശിച്ചത്. ലോക്​ഡൗൺ സമയത്ത് നേരംപോക്കായുള്ള ടെന്നീസ് ബാൾ മത്സരം മാത്രമായിരുന്നുവത്​. ഇതിൽ കോഹ്​ലിയുടെ പരാജയങ്ങൾക്ക് ഞാൻ അവളെ എവിടെയാണ് കുറ്റപ്പെടുത്തുന്നത്​ -ഗവാസ്​കർ പറഞ്ഞു.

അശ്ലീല ചുവയുള്ള വാക്കുകളാണ്​ ഉപയോഗിച്ചതെന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങളെയും ഗവാസ്​കർ പുച്​ഛിച്ച്​ തള്ളി. 'വിദേശ പര്യടനങ്ങളിൽ ഭർത്താക്കന്മാർക്കൊപ്പം ഭാര്യമാരെയും ഉൾപ്പെടുത്തണമെന്ന്​ ആവ​ശ്യപ്പെടുന്നയാളാണ്​ ഞാൻ.

സ്​ഥിരമായി ഓഫിസിലേക്ക് പോകുന്ന ഒരു സാധാരണക്കാരൻ, ജോലി കഴിഞ്ഞ്​ ഭാര്യയുടെ അടുത്തേക്കാണ്​ മടങ്ങിയെത്തുന്നത്​. അതുപോലെ തന്നെ ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും പറഞ്ഞയാളാണ് ഞാൻ' -ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anushka SharmaControversyRohan Gavaskar
Next Story