Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭാവി ഇന്ത്യൻ...

ഭാവി ഇന്ത്യൻ നായകനാക്കി വളർത്തിയെടുക്കാൻ പറ്റിയ താരം അവനാണ്​; നിർദേശവുമായി ഗാവസ്​കർ

text_fields
bookmark_border
Sunil Gavaskar
cancel

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിന്​ ശേഷം ഫോർമാറ്റിലെ ഇന്ത്യൻ ടീമിന്‍റെ നായക സ്​ഥാനം ഒഴ​ിയുമെന്ന്​ വിരാട്​ കോഹ്​ലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്​ അമ്പരപ്പോടെയാണ്​ ക്രിക്കറ്റ്​ ആരാധകർ ശ്രവിച്ചത്​. കോഹ്​ലിയുടെ പിൻഗാമിയായി രോഹിത്​ ശർമയെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്​. എന്നാൽ ഇന്ത്യൻ ടീമിന്‍റെ ഭാവി നായകൻ ആരാകണമെന്ന്​ ചർച്ചകളും അണിയറയിൽ കെഴുക്കുന്നുണ്ട്​.

ഭാവിയിൽ ടീമിന്‍റെ സ്​ഥിരം നായകനാക്കി വളർത്തിയെടുക്കാൻ​ അനുയോജ്യനായ കളിക്കാരനായി ഇതിഹാസ താരം സുനിൽ ഗാവസ്​കർ നിർദേശിക്കുന്നത്​ കെ.എൽ രാഹുലിനെയാണ്​.

'പുതിയൊരു നായകനെ അന്വേഷിക്കു​േമ്പാൾ രാഹുൽ അതിന്​ അനുയോജ്യനാണെന്നാണ്​ എനിക്ക്​ തോന്നുന്നത്​. അവന്‍റെ പ്രകടനം മികവുറ്റതാണ്​. ഇംഗ്ലണ്ടിലും അവൻ നന്നായി ബാറ്റ്​ചെയ്​തു. ഐ.പി.എല്ലിലും ഏകദിന മത്സരങ്ങളിലും അവൻ തിളങ്ങുന്നു. അവനെ ഉപനായകനാക്കണമെന്നാണ്​ എന്‍റെ അഭിപ്രായം' -ഗാവസ്​കർ ​സ്​പോർട്​സ്​ തകിനോട്​ പറഞ്ഞു.

'അവന്‍റെ ഐ.പി.എല്ലിലെ അവന്‍റെ നേതൃപാടവവും ശ്രദ്ധേയമായിരുന്നു. നായകത്വത്തിന്‍റെ ഭാരം അവന്‍റെ ബാറ്റിങ്ങിനെ ബാധിക്കുന്നതേയില്ല'-ഗാവസ്​കർ കൂട്ടിച്ചേർത്തു.

29കാരനായ രാഹുൽ 2014ൽ ആസ്​ട്രേലിയക്കെതിരായ ബോക്​സിങ്​ ഡേ ടെസ്റ്റിലൂടെയാണ്​ ഇന്ത്യക്കായി അരങ്ങേറിയത്​. ഇതുവരെ 40 ​ടെസ്റ്റ്​, 38 ഏകദിനം, 48 ട്വന്‍റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്​സിയണിഞ്ഞു. ഐ.പി.എല്ലിൽ പഞ്ചാബ്​ കിങ്​സിന്‍റെ നായകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunil gavaskarIndian captainindian cricket
News Summary - Sunil Gavaskar suggest India Player Who Can Be Groomed As Future Captain
Next Story