Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ ക്രിക്കറ്റ്​...

ഇന്ത്യൻ ക്രിക്കറ്റ്​ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലെന്ന്​ ഗാംഗുലി; മറുപടിയുമായി മൈക്കൽ വോൺ​

text_fields
bookmark_border
Sourav Ganguly -Michael Vaughan
cancel
camera_alt

സൗരവ്​ ഗാംഗുലി, മൈക്കൽ വോൺ

ലണ്ടൻ: ഓവൽ ക്രിക്കറ്റ്​ ടെസ്റ്റിൽ നാടകീയ വിജയവുമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിൽ 2-1ന്​ മുന്നിലെത്തിയിരുന്നു. നേരിയ വിജയസാധ്യത ​കണ്ടാൽ പിന്നെ സടകുടഞ്ഞ്​ എണീറ്റ്​ മത്സരം വരുതിയിലാക്കുന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയാണ്​ ക്രിക്കറ്റ്​ ലോകം.

ഇന്ത്യൻ ക്രിക്കറ്റ്​ മറ്റുള്ളവരെ അപേക്ഷിച്ച്​ ബഹുദൂരം മുന്നിലെന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്​റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ്​​ ഗാംഗുലി മത്സരശേഷം അഭിപ്രായപ്പെട്ടത്​. സമീപകാലത്തെ മത്സരഫലങ്ങൾ എന്തൊക്കെ ആയാലും ഇന്ത്യൻ ടീം ഒന്നാമതല്ലെന്നാണ്​ മുൻ ഇംഗ്ലണ്ട്​ നായകനും കമ​േന്‍ററ്ററുമായ മൈക്കൽ വോണിന്‍റെ അഭിപ്രായം.

'മികച്ച പ്രകടനം...വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാൽ ഏറ്റവും വലിയ വ്യത്യാസം സമ്മർദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്...ഇന്ത്യൻ ക്രിക്കറ്റ് മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്​'-ഗാംഗുലി ട്വീറ്റ്​ ചെയ്​തു. ഗാംഗുലിയുടെ ട്വീറ്റ്​ റീട്വീറ്റ്​ ചെയ്​ത വോൺ ടെസ്റ്റിൽ അങ്ങനെയാണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ അല്ലെന്ന്​ എഴുതി.

ഓവൽ ടെസ്റ്റിൽ കൂട്ടായ പരിശ്രമത്തിന്‍റെ മികവിലാണ്​ ഇന്ത്യ ജയത്തിലേക്കെത്തിയത്​. ഒരുപിടി താരങ്ങളുടെ മികച്ച പ്രകടനമാണ്​ അതിന്​ കാരണം. ബാറ്റിങ്​ നിര തകർന്നടിയുന്നതിനിടെ വെടിക്കെട്ട്​ ബാറ്റിങ്ങിലൂടെ സ്​കോർ 191 ലെത്തിച്ച ശർദുൽ ഠാക്കൂർ. ഇംഗ്ലീഷ്​ നായകൻ ജോ റുട്ടിന്‍റെയടക്കം മൂന്ന്​ നിർണായക വിക്കറ്റുകൾ വീഴ്​ത്തിയ ഉമേഷ്​ യാദവ്​. 99 റൺസ്​ ലീഡ്​ വഴങ്ങിയ വേളയിൽ രണ്ടാം ഇന്നിങ്​സിൽ പക്വതയാർ സെഞ്ച്വറിയുമായി അടിത്തറ ഭദ്രമാക്കിയ രോഹിത്​ ശർമ. ബാറ്റുകൊണ്ട്​ നിർണായക സംഭാവനകൾ നൽകി ഇന്ത്യൻ സ്​കോർ 466ലെത്തിച്ച ചേതേശ്വർ പു​ജാര, ഋഷഭ്​ പന്ത്​, ശർദുൽ. മത്സരം സമനിലയിലേക്ക്​ നീക്കിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിലേക്ക്​ തള്ളിവിട്ട ജസ്​പ്രീത്​ ബൂംറ എന്നിവർക്കെല്ലാവർക്കും ഓവൽ വിജയത്തിന്‍റെ ക്രെഡിറ്റ്​ അവകാശപ്പെടാം.

സെഞ്ച്വറി നേടിയ രോഹിത്​ ശർമയാണ്​ കളിയിലെ താരമായി തെരഞ്ഞെടുക്ക​​െപട്ടത്​. മാഞ്ചസ്റ്ററിൽ നടക്കാൻ പോകുന്ന ടെസ്റ്റ്​ സമനിലയെങ്കിലും ആക്കാനായാൽ ഇന്ത്യക്ക്​ ഇംഗ്ലണ്ടിൽ നിന്ന്​ ടെസ്റ്റ്​ കിരീടവുമായി മടങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sourav gangulyindia-englandmichael vaughanindian cricket
News Summary - Sourav Ganguly tweets Indian cricket 'far ahead of the rest' Michael Vaughan's response is this
Next Story