കാമുകിമാരുടെ ബിസിനസ് ക്ലാസ് യാത്രക്ക് പണമുണ്ട്; മകളുടെ പഠനച്ചെലവ് വഹിക്കുന്നില്ല, ഷമിക്കെതിരെ ഭാര്യ
text_fieldsന്യൂഡൽഹി: മുഹമ്മദ് ഷമിക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഭാര്യ ഹസീൻ ജഹാൻ. പത്തുവയസുകാരി ആര്യയുടെ ചെലവുകൾ ഷമി വഹിക്കുന്നില്ലെന്ന് ഹസീൻ ജഹാൻ വിമർശനം ഉന്നയിച്ചു. കാമുകിമാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഷമി വൻ തുക ചെലവഴിക്കുന്നുണ്ടെന്നും ഹസീൻ ജഹാൻ ആരോപിച്ചു.
ഷമിക്ക് കാമുകിക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്ത് നൽകാനും അവരുടെ മകളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കാനും പണമുണ്ട്. എന്റെ മകൾക്ക് നല്ല സ്കൂളിൽ അഡ്മിഷൻ കിട്ടരുതെന്നായിരുന്നു ശത്രുക്കളുടെ ആവശ്യം. എന്നാൽ, ദൈവം അവരുടെ പ്രാർഥനകളെ വിഫലമാക്കി. എന്റെ മകൾക്ക് നല്ല സ്കൂളിൽ തന്നെ അഡ്മിഷൻ ലഭിച്ചു.
നിരവധി കാമുകിമാരുള്ള ഷമി അവരുടെ ബിസിനസ് ക്ലാസ് യാത്രക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായുമെല്ലാം വൻ തുകയാണ് ചെലവഴിക്കുന്നത്. എന്നാൽ, സ്വന്തം മകൾക്കായി ഒരു രൂപ പോലും ചെലവഴിക്കാൻ ഷമി തയാറാകുന്നില്ലെന്ന് ഹസീൻ ജഹാൻ പറഞ്ഞു.
നിലവിൽ ഹസിൻ ജഹാനും മകൾക്കും പ്രതിമാസം നാല് ലക്ഷം രൂപ ഷമി ചിലവിനായി നൽകണമെന്നാണ് കോടതി ഉത്തരവ്. ഇതിൽ രണ്ടര ലക്ഷം രൂപ മകളുടെ ആവശ്യങ്ങൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ഈ പണം ഉൾപ്പടെ ഷമി നൽകുന്നില്ലെന്നാണ് ഹസീൻ ജഹാന്റെ പരാതി. 2014-ലായിരുന്നു ഷമിയും ഹസിന്‍ ജഹാനും തമ്മിലുള്ള വിവാഹം. എന്നാല്‍ നാല് വര്‍ഷത്തിനുശേഷം ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായി. 2018-ല്‍ ഹസിന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയായിരുന്നു.
അതേസമയം, അടുത്തിടെ അയൽവാസിയെ മർദിച്ചുവെന്ന് ആരോപിച്ച് ഹസീൻ ജഹാനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

