Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെ​യ്റ്റ് ഈ​സ് ഓ​വ​ർ!...

വെ​യ്റ്റ് ഈ​സ് ഓ​വ​ർ! വെ​ൽ​ക്കം ബാ​ക്ക് സ​ർ​ഫ​റാ​സ്; ശ​രീ​ര​ഭാ​രം 17 കി​ലോ കു​റ​ച്ച് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വ​ര​വ്

text_fields
bookmark_border
Sarfaraz Khan
cancel
camera_alt

സ​ർ​ഫ​റാ​സ് ഖാ​ൻ

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ന്നും​പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ൽ അ​ര​ങ്ങേ​റി​യ സ​ർ​ഫ​റാ​സ് ഖാ​ൻ പ​ക്ഷേ പു​റ​ത്താ​വാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല. 2024 ഫെ​ബ്രു​വ​രി​ക്കും ന​വം​ബ​റി​നു​മി​ട​യി​ൽ ആ​റ് ടെ​സ്റ്റു​ക​ൾ ക​ളി​ച്ച മും​ബൈ ബാ​റ്റ​ർ ഒ​രു സെ​ഞ്ച്വ​റി​യും മൂ​ന്ന് അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി​യെ​ങ്കി​ലും ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ക​ന​ത്ത തോ​ൽ​വി​യു​ടെ ഏ​റ്റ​വും വ​ലി​യ ഇ​ര​യാ​യി സ​ർ​ഫ​റാ​സ്. തു​ട​ർ​ന്ന് ന​ട​ന്ന ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി പ​ര​മ്പ​ര സം​ഘ​ത്തി​ലു​ണ്ടാ​യി​ട്ടും അ​വ​സ​രം ല​ഭി​ച്ച​തു​മി​ല്ല. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം 28കാ​ര​ൻ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് താ​ണ്ടി​യ ക​ട​മ്പ​ക​ൾ ഏ​റെ​യാ​ണ്.

ത​ടി കൂ​ടു​ത​ലെ​ന്നും ഫി​റ്റ​ല്ലെ​ന്നും വി​മ​ർ​ശ​നം

ര​ഞ്ജി ട്രോ​ഫി​യി​ൽ ട്രി​പ്പ്ൾ സെ​ഞ്ച്വ​റി നേ​ടി​യി​ട്ടും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ന് യോ​ജി​ക്കാ​ത്ത ശ​രീ​ര​പ്ര​കൃ​തി​യാ​ണെ​ന്നും അ​മി​ത ഭാ​ര​മു​ള്ള​യാ​ളാ​​ണെ​ന്നും ഫി​റ്റ​ല്ലെ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു സെ​ല​ക്ട​ർ​മാ​രും ക്രി​ക്ക​റ്റ് പ​ണ്ഡി​റ്റു​ക​ളും പ്ര​ധാ​ന​മാ​യും ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം. പ​ക്ഷേ, സ​ർ​ഫ​റാ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു​മു​ന്നി​ൽ എ​ല്ലാം തോ​റ്റു. 17 കി​ലോ വ​രെ ഭാ​രം കു​റ​ച്ചാ​ണ് താ​രം എ​ത്തു​ന്ന​ത്. മും​ബൈ​യി​ലെ ക​ന​ത്ത മ​ഴ കാ​ര​ണം പ​തി​വ് പ​രി​ശീ​ല​നം അ​സാ​ധ്യ​മാ​യ​പ്പോ​ൾ, ജ​മ്മു-​ക​ശ്മീ​രി​ലെ ഷേ​റെ ക​ശ്മീ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് സ​ർ​ഫ​റാ​സ് ബാ​റ്റി​ങ് മി​ക​വ് മൂ​ർ​ച്ച കൂ​ട്ടി​യ​ത്. അ​ദ്ദേ​ഹം ട്വ​ന്റി20 പ്ര​ക​ട​ന​വും മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2024 ന​വം​ബ​റി​ൽ അ​വ​സാ​നി​ച്ച ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ എ​ല്ലാ​വ​രും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും സ​ർ​ഫ​റാ​സി​ന് മാ​ത്ര​മാ​ണ് സ്ഥാ​നം ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ൽ പോ​യ അ​ദ്ദേ​ഹം ഇം​ഗ്ല​ണ്ട് ല​യ​ൺ​സി​നെ​തി​രാ​യ അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റി​ൽ ഇ​ന്ത്യ എ ​ടീ​മി​നാ​യി 92 റ​ൺ​സും ബെ​ക്ക​ൻ​ഹാ​മി​ൽ ന​ട​ന്ന ഇ​ൻ​ട്രാ-​സ്ക്വാ​ഡ് മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ നാ​ട്ടി​ൽ ന​ട​ന്ന പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ തോ​ൽ​ക്കു​ന്ന​തു​വ​രെ സ​ർ​ഫ​റാ​സി​ന് തി​രി​ച്ചു​വ​ര​വ് വി​ദൂ​ര സ്വ​പ്ന​മാ​യി​രു​ന്നു. ഗു​വാ​ഹ​തി​യി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യി ടീം ​മാ​നേ​ജ്‌​മെ​ന്റ് താ​ര​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്നെ​ങ്കി​ലും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി തി​രി​കെ​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

സ്പി​ന്നി​നെ​തി​രാ​യ മി​ക​വ്

പ​രി​ക്കേ​റ്റ സാ​യ് സു​ദ​ർ​ശ​ൻ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് ടീ​മി​ൽ​നി​ന്ന് പു​റ​ത്താ​യ​പ്പോ​ൾ സെ​ല​ക്ട​ർ​മാ​ർ​ക്കു​മു​ന്നി​ൽ മൂ​ന്ന് ഓ​പ്ഷ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഫ​സ്റ്റ് ക്ലാ​സ് ക​രി​യ​റി​ൽ മി​ക​ച്ച ശ​രാ​ശ​രി​യു​ള്ള ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, മൂ​ന്നാം ന​മ്പ​റു​കാ​ര​നാ​യ യു​വ​താ​രം ഷെ​യ്ഖ് റ​ഷീ​ദ് എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു​പേ​ർ. മൂ​ന്നാ​മ​ത്തെ​യും ഏ​റ്റ​വും യു​ക്തി​സ​ഹ​വു​മാ​യ ഓ​പ്ഷ​ൻ സ​ർ​ഫ​റാ​സാ​യി​രു​ന്നു. നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​ർ ക​ഴി​ഞ്ഞാ​ൽ സ്പി​ൻ ബൗ​ളി​ങ്ങി​നെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ നേ​രി​ടു​ന്ന താ​രം സ​ർ​ഫ​റാ​സാ​ണ്. ക​ൺ​വെ​ൻ​ഷ​ന​ൽ സ്വീ​പ്പ്, റി​വേ​ഴ്സ് സ്വീ​പ്പ് എ​ന്നി​വ​യു​ൾ​പ്പെ​ടെ മി​ക​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ഷോ​ട്ടു​ക​ൾ ക​ളി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കും. ധ്രു​വ് ജു​റെ​ൽ സ്പി​ന്ന​ർ​മാ​ർ​ക്കെ​തി​രെ അ​ത്ര ഫോ​മി​ല​ല്ലാ​ത്ത​തും സ​ർ​ഫ​റാ​സി​ന് വ​ഴി​തു​റ​ന്നേ​ക്കും. ടെ​സ്റ്റ് ടീ​മി​ലേ​ക്ക് വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്, ‘‘ഞാ​ൻ ഫി​റ്റാ​യി​രി​ക്കി​ല്ല, പ​ക്ഷേ എ​ന്റെ കൈ​വ​ശ​മു​ള്ള​തെ​ല്ലാം ഉ​പ​യോ​ഗി​ച്ച് പോ​രാ​ടും’’ എ​ന്ന് സ​ർ​ഫ​റാ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ദൃ​ഢ​നി​ശ്ച​യ​ത്തി​ന്റെ സ​ന്ദേ​ശ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarfaraz KhanIndian Cricket TeamWeight LosscomebackIndian Test teamIndian cricket
News Summary - Sarfaraz Khan Sheds 17 kg to Make Strong Comeback into Indian Test Squad
Next Story