ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യാപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
text_fieldsസഞ്ജു സാംസൺ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കൊപ്പം
ന്യൂഡൽഹി: ഡൽഹിയിലെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച 'ജൻ കൗശൽ കേന്ദ്ര'യുടെ ബ്രാൻഡ് അംബാസഡറായി മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചുമതലയേറ്റു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച രേഖ ഗുപ്തയുമായി സഞ്ജു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യ വികസനവും തൊഴിലവസരങ്ങളും ലഭ്യമാക്കി അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത നൈപുണ്യങ്ങളിൽ യുവാക്കൾക്ക് പരിശീലനം നൽകാനാണ് ജൻ കൗശൽ കേന്ദ്രം ലക്ഷ്യമിടുന്നത്.
തന്റെ കരിയറിന്റെ തുടക്കകാലം ചെലവഴിച്ച ഡൽഹിയിലേക്ക് സഞ്ജു തിരിച്ചെത്തുന്നത് അവിടുത്തെ കായികപ്രേമികൾക്കും യുവജനങ്ങൾക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് ജീവിതം ആരംഭിച്ചതുമായ ഡൽഹിയുമായി സഞ്ജുവിന് ഏറെ പ്രത്യേകതകളുള്ള ബന്ധമാണുള്ളത്. പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സഞ്ജുവിന്റെ പുതിയ ചുമതലയെ ഏവരും അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

