ഋഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
text_fieldsഡറാഡൂൺ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് റൂമിലേക്കു മാറ്റി. ഞായറാഴ്ച വൈകീട്ടാണ് പന്തിനെ റൂമിലേക്കു മാറ്റിയതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അദ്ദേഹത്തിന്റെ കാലിന്റെ വേദന മാറിയിട്ടില്ല. നിലവിൽ എം.ആർ.ഐ സ്കാനിങ് നടത്താൻ തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് പന്തിനെ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹി-ഡറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ച് പന്തിന്റെ കാറിന് തീപിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം ആശുപത്രിയിൽ പന്തിനെ സന്ദർശിച്ചു.

