
മാസ്കില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്ത പൊലീസിനോട് ജദേജയുടെ ഭാര്യ തട്ടിക്കയറി
text_fieldsരാജ്കോട്: മാസ്ക്കില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്ത വനിത പൊലീസ് ഒാഫിസറോട് തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യ. തിങ്കളാഴ്ച രാത്രി ഭാര്യക്കൊപ്പം സഞ്ചരിക്കെവെ രാജ്കോട്ടിലെ കിസൻപാര ചൗക്കിൽ വനിതാ ഹെഡ്കോൺസ്റ്റബ്ൾ സോനാൽ ഗോയൽ ജദേജയുടെ കാർ തടഞ്ഞു നിർത്തിയതോടെയാണ് സംഭവത്തിന് തുടക്കം കുറിക്കുന്നത്.
ജദേജ മാസ്ക് അണിഞ്ഞിരുന്നെങ്കിലും, ഭാര്യ റിവാബ ജദേജക്ക് മാസ്ക്കില്ലായിരുന്നു. തുടർന്ന് പിഴചുമത്താൻ ഒരുങ്ങുകയും, ലൈസൻസ് ആവശ്യപ്പെടുകയും ചെയ്തതോടെ റിവാബയും പൊലീസുകാരും തമ്മിൽ തർക്കമായി. തുടർന്ന് പൊലീസുകാരി മോശമായി പെരുമാറിയെന്നാരോപിച്ച് ജദേജ കമീഷണർ ഒാഫിസിൽ പരാതി നൽകി.
ജദേജയും ഭാര്യയും മോശമായി സംസാരിച്ചതായി പൊലീസ് ഉദ്യോഗസ്ഥയും പരാതി നൽകി. കഴിഞ്ഞ വർഷം ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി റിവാബ ജദേജ വാർത്തകളിലിടം നേടിയിരുന്നു.
