Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​വോളിബാളിനെ കൈവിട്ട്​...

​വോളിബാളിനെ കൈവിട്ട്​ ക്രിക്കറ്റിനൊപ്പമുറച്ച്​, പ്രസിദ്ധ്​ പ്രസിദ്ധനായ വഴികൾ...

text_fields
bookmark_border
Prasidh Krishna
cancel
camera_alt

പ്രസിദ്ധ്​ കൃഷ്​ണ

ബംഗളൂരു: മാതാപിതാക്കളിൽ ആരുടെ പിന്തുടർച്ചക്കാരനാകണമെന്നതിൽ 14ാം വയസ്സുവരെ പ്രസിദ്ധ്​ കൃഷ്​ണക്ക്​ ആശയക്കുഴപ്പമുണ്ടായിരുന്നു. അച്​ഛൻ മുരളി കൃഷ്​ണയുടെ വഴിയേ ക്രിക്കറ്റ്​ കളിക്കണോ അതോ അമ്മ കലാവതിയെപ്പോലെ അറിയപ്പെടുന്ന വോളിബാൾ താരമാവണോ എന്നതായിരുന്നു അവന്‍റെ ആശയക്കുഴപ്പം. ബംഗളൂരുവിലെ കാർമൽ സ്​കൂളിൽ പഠിക്കുന്ന കാലത്ത്​ വോളിബാളിൽ സ്​പൈക്കറായി നിറഞ്ഞുകളിക്കുകയും ചെയ്​തിരുന്ന പയ്യൻ 14ാം വയസ്സിൽ ക്രിക്കറ്റ്​ ക്രീസിൽ​ ഗാർഡെടുക്കാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ അരങ്ങേറി ചരിത്രനേട്ടത്തിലേക്ക്​ പ്രസിദ്ധ്​ പന്തെറിയു​േമ്പാൾ പുലർന്നത്​ ആ തീരുമാനത്തിന്‍റെ പ്രതിഫലനമായിരുന്നു.

പിതാവ്​ മുരളി കോളജ്​ തലത്തിൽ കളിച്ചിരുന്ന ഫാസ്റ്റ്​ ബൗളറായിരുന്നു. കലാവതിയാക​ട്ടെ, സംസ്​ഥാന തല വോളിബാൾ കളിക്കാരിയും. കാർമൽ സ്​കൂളിൽ പഠിക്കു​േമ്പാൾ അവിടെ പരിശീലകനായിരുന്ന ശ്രീനിവാസ്​ മൂർത്തിയാണ്​ ക്രിക്കറ്റിൽ ഉറച്ചുനിൽക്കാൻ പ്രസിദ്ധിനെ പ്രേരിപ്പിച്ചത്​. കർണാടകയുടെ ഫസ്റ്റ്​ ക്ലാസ്​ ക്രിക്കറ്ററായിരുന്നു മൂർത്തി. അതോടെയാണ്​ പിതാവിന്‍റെ വഴിയേ അവൻ ബൗളിങ്​ എൻഡിൽ മുഴുനീള റണ്ണപ്പെടുത്ത്​ തുടങ്ങിയത്​.


'സമപ്രായക്കാരുമായി താരതമ്യപ്പെടുത്തു​േമ്പാൾ നല്ല ഉയരമുണ്ടായിരുന്നു അവന്​. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തുതന്നെ നല്ല വേഗത്തിൽ പന്തെറിയുമായിരുന്നു. ഏജ്​ ഗ്രൂപ്പ്​ ക്രിക്കറ്റിൽ കളിച്ചുതുടങ്ങാൻ കോച്ച്​ ശ്രീനിവാസ്​ മൂർത്തിയാണ്​ പറഞ്ഞത്​. ക്രിക്കറ്ററാകാൻ അവൻ തീരുമാനിച്ചത്​ അന്നുമുതലാണ്​.' -പിതാവ്​ മുരളി കൃഷ്​ണ പറഞ്ഞു.

ഏജ്​ ഗ്രൂപ്പ്​ ക്രിക്കറ്റിൽ പ്രസിദ്ധിന്‍റെ ഉയർച്ച പെ​ട്ടെന്നായിരുന്നു. 2015-16ൽ കർണാടകക്കുവേണ്ടി അവൻ ഫസ്റ്റ്​ക്ലാസ്​ ക്രിക്കറ്റിൽ അരങ്ങേറി. രണ്ടു വർഷത്തിനുശേഷം ചെന്നൈയിലെ എം.ആർ.എഫ്​ പേസ്​ ഫൗണ്ടേഷനിൽ പരിശീലനം തേടിയ പ്രസിദ്ധ്​ അവിടെവെച്ചാണ്​ കഴിവുകൾ തേച്ചുമിനുക്കുന്നത്​. ബൗളിങ്ങിന്​ മൂർച്ച കൂട്ടിയ താരം, ഭാരം കുറച്ചും ഫിറ്റ്​നസിന്​ പ്രാധാന്യം നൽകിയും കൂടുതൽ കരുത്തനായി. മണിക്കൂറിൽ 145 കി.മീ വേഗത്തിൽ പന്തെറിയുന്ന ബൗളറാണിന്ന്​ പ്രസിദ്ധ്​.


2016-17 സീസണിലെ ലിസ്റ്റ്​ എ മത്സരങ്ങളിൽനിന്ന്​ 16.6 ശരാശരിയിൽ 13 വിക്കറ്റ്​ നേടിയ പ്രസിദ്ധ്​ അടുത്ത വർഷം 17 വിക്കറ്റെടുത്തു. ആ വർഷം വിജയ്​ ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ മികച്ച വിക്കറ്റ്​ വേട്ടക്കാരനായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ ടീമിലെത്തി. ഇന്ത്യ എ ടീമിന്‍റെ ഭാഗമായി. ഒടുവിൽ 25ാം വയസ്സിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം. പുണെയിൽ 54 റൺസ്​ വഴങ്ങി നാലു വിക്കറ്റെടുത്ത്​ ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ഫാസ്റ്റ്​ബൗളറുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം പേരിലാക്കി പ്രസിദ്ധ്​ വരവറിയിച്ചു. ഇനി അതേ മികവിൽ തുടർന്ന്​​ ദേശീയ ടീമിൽ കൂടുതൽ നേട്ടങ്ങളാണ്​ ഈ യുവ ബൗളറുടെ സ്വപ്​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian CricketPrasidh Krishna
News Summary - Prasidh Krishna -The Newest Pace Sensation
Next Story