Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപന്തിന്​ സെഞ്ച്വറി,...

പന്തിന്​ സെഞ്ച്വറി, സുന്ദർ 60 നോട്ടൗട്ട്;​ ഇന്ത്യക്ക്​ ലീഡ്​

text_fields
bookmark_border
Rishabh Pant
cancel
camera_alt

സെഞ്ച്വറി തികച്ച ഋ ഷഭ്​ പന്ത്​ കാണികളെ അഭിവാദ്യം ചെയ്യുന്നു

അഹ്​മദാബാദ്​: വെട്ടിത്തിരിയുന്ന പിച്ചിൽ ഇടർച്ചകാട്ടാതെ റണ്ണൊഴുക്കിയ പന്തിന്‍റെ മിടുക്കിൽ പിറന്നത്​ മനോഹര സെഞ്ച്വറി. പന്തും ബാറ്റുമായുള്ള മത്സരത്തിൽ മുൻനിര ബാറ്റ്​സ്​മാന്മാർ തോറ്റു പിന്മാറിയ ക്രീസിൽ ഋഷഭ്​ പന്ത്​ (101) ആക്രമണാത്​​മക ബാറ്റിങ്ങുമായി കളം നിറഞ്ഞപ്പോൾ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിലേറി നാലാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്ത്യക്ക്​ ലീഡ്​. ഒന്നാമിന്നിങ്​സിൽ 205 റൺസിന്​ പുറത്തായ ഇംഗ്ലണ്ടിന്​ മറുപടിയായി ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കവേ ഏ​ഴു വിക്കറ്റ്​ നഷ്​ടത്തിൽ 294 റൺസെടുത്തിട്ടുണ്ട്​. മൂന്നു വിക്കറ്റ്​ കൈയിലി​രിക്കേ ഇന്ത്യക്ക്​ 89 റൺസ്​ ലീഡുണ്ട്​.

അഭേദ്യമായ അർധശതകവുമായി വാഷിങ്​ടൺ സുന്ദറും (60 നോട്ടൗട്ട്​) 11 റൺസെടുത്ത്​ അക്ഷർ പ​േട്ടലുമാണ്​ ക്രീസിൽ. 118 പന്തിൽ 13 ​ഫോറു​ം രണ്ടു സിക്​സുമടക്കമാണ്​ പന്ത്​ 101 റൺസെടുത്തത്​. ടെസ്റ്റിൽ പന്തിന്‍റെ മൂന്നാം സെഞ്ച്വറിയാണിത്​. ഏഴാം വിക്കറ്റിൽ പന്തും സ​ുന്ദറും ചേർന്ന്​ സെഞ്ച്വറി കൂട്ടുകെട്ട്​ പടുത്തുയർത്തിയതാണ്​ മേൽക്കെ നേടാൻ ആതിഥേയരെ തുണച്ചത്​. ആറിന്​ 146 റൺസെന്ന നിലയിൽ പരുങ്ങിയ ആതിഥേയർക്കുവേണ്ടി ഇരുവരും 113 റൺസ്​ കൂട്ടുകെട്ടുയർത്തി.

ഒരു വിക്കറ്റിന്​ 24 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ രോഹിത്​ ശർമ 49 റൺസെടുത്ത്​ പുറത്തായി. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി എട്ടു പന്തു നേരിട്ട്​ ഒരു റൺ ​പോലും എടുക്കാതെ മടങ്ങി. ചേതേശ്വർ പുജാര 17ഉം അജിൻക്യ രഹാനെ 27ഉം റൺസെടുത്തു. ആർ. അശ്വിൻ 13 റൺസെടുത്ത്​ പുറത്തായി. ആൻഡേഴ്​സൺ മൂന്നു വിക്കറ്റെടുത്തപ്പോൾ ബെൻ സ്​റ്റോക്​സും ജാക്​ ലീച്ചും രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England SeriesIndian CricketRishabh Pant
News Summary - Pant century leads india to lead
Next Story