Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shubman Gill
cancel
camera_alt

ആസ്​ട്രേലിയക്കെതിരെ രണ്ടാമിന്നിങ്​സിൽ ശുഭ്​മാൻ ഗില്ലിന്‍റെ ബാറ്റിങ്​

Homechevron_rightSportschevron_rightCricketchevron_rightസെഞ്ച്വറിക്കരികെ വീണ്​...

സെഞ്ച്വറിക്കരികെ വീണ്​ ശുഭ്​മാൻ ഗിൽ; പരമ്പര പിടിക്കാൻ ഇന്ത്യൻ പോരാട്ടം

text_fields
bookmark_border

സിഡ്​നി: വിധി നിർണയിക്കുന്ന​ ഓസീസ്​- ഇന്ത്യ ടെസ്​റ്റ്​ പരമ്പരയിലെ അവസാന ടെസ്​റ്റി​െൻറ അവസാന നാളിൽ തേരു തെളിച്ച്​ ഇന്ത്യൻ ബാറ്റിങ്​. വലിയ സ്​കോർ ലക്ഷ്യമിട്ട്​ രണ്ടാമത്​ ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്കായി ശുഭ്​മാൻ ഗിൽ മുന്നിൽനിന്ന്​ നയിച്ച ദിനത്തിൽ താരം സെഞ്ച്വറിക്കരികെ ലിയോണിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങിയിട്ടും ഇന്ത്യ അവസാനം റിപ്പോർട്ട്​ ലഭിക്ക​ു​​േമ്പാൾ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 175 എന്ന നിലയിലാണ്​. 153 റൺസ്​ കൂടി നേടാനായാൽ ഇന്ത്യക്ക്​ വിജയവും അതുവഴി ബോർഡർ- ഗവാസ്​കർ ട്രോഫിയും സ്വന്തമാക്കാം. സമനിലയിൽ പിരിഞ്ഞാലും ട്രോഫിയുമായി സന്ദർശകർക്ക്​ മടങ്ങാം.

രണ്ടാം ഇന്നിങ്​സിൽ 21 പന്ത്​ നേരിട്ട്​ ഏഴു റൺസുമായി രോഹിത്​ ശർമ നേരത്തെ മടങ്ങിയിട്ടും പതറാതെ നിലയുറപ്പിച്ച ഓപണർ ശുഭ്​മാൻ ഗിൽ നങ്കൂരമിട്ട്​ കളിച്ച്​ 91 റൺസെടുത്തു. 146 പന്ത്​ മാത്രം നേരിട്ടായിരുന്നു മാസ്മരിക പ്രകടനം. വൺഡൗണായി എത്തിയ ചേതേശ്വർ പൂജാരയും നാലാമൻ അജിൻക്യ രഹാനെയും മികച്ച കൂട്ടുകെട്ടുമായി അനായാസം ഓസീസ്​ ബൗളിങ്ങിനെതിരെ ചെറുത്തുനിന്നത്​ ഇന്ത്യ കാത്തുനിൽക്കുന്ന​ സ്വപ്​നം സാക്ഷാത്​കരിക്കപ്പെടുമെന്ന പ്രതീക്ഷ പകരുന്നു.

അവസാനം റിപ്പോർട്ട്​ ലഭിക്കു​േമ്പാൾ 164 പന്ത്​ നേരിട്ട്​ 43 റൺസ്​ എടുത്തുനിൽക്കുകയാണ്​ പൂജാര. ഏകദിന ശൈലിയിൽ ബാറ്റുവീശിയ രഹാനെ 22 പന്തിൽ 24 റൺസ്​ എടുത്ത്​ മടങ്ങി​. റിഷഭ്​ പന്ത്​ അഞ്ചാമനായി മൈതാനത്തുണ്ട്​. കഴിഞ്ഞ കളികളിൽ കരുത്തുതെളിയിച്ച മായങ്ക്​ അഗർവാൾ, വാഷിങ്​ടൺ സുന്ദർ, ഷാർദുൽ താക്കൂർ, നവ്​ദീപ്​ സെയ്​നി, വാലറ്റത്ത്​ മുഹമ്മദ്​ സിറാജ്​, ടി്. നടരാജൻ എന്നിവരാണ്​ ഇറങ്ങാനുള്ളത്​. ഓസീസ്​ നിരയിൽ പാറ്റ്​ കമ്മിൻസ്​ രണ്ടും നഥാൻ ലിയോൺ ഒന്നും വിക്കറ്റെടുത്തു.

രണ്ടാം ഇന്നിങ്​സിൽ ഓസീസ്​ 294 റ​ൺസിന്​ എല്ലാവരും പുറത്തായിരുന്നു. 55 റൺസുമായി മുൻ നായകൻ സ്​റ്റീവ്​ സ്​മിത്ത്​ മാത്രമാണ്​ കാര്യമായി ഇന്ത്യൻ ബൗളിങ്ങിനെതിരെ പിടിച്ചുനിന്നത്​. സിറാജ്​ അഞ്ചും ഷാർദുൽ താക്കൂർ നാലും വിക്കറ്റെടുത്തു. വാഷിങ്​ടൺ സുന്ദറിനായിരുന്നു അവശേഷിച്ച വിക്കറ്റ്​.

ബ്രിസ്​ബേനിലെ ഗാബയിൽ വിജയ മുത്തത്തിനായി കാത്തിരിക്കുന്ന ഇന്ത്യക്കായി പുതുനിരയുടെ കരുത്താണ്​ ഭാഗ്യം തെളിയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AustraliaIndian CricketShubman Gill
News Summary - Shubman Gill Scores 91, India Target Victory in 4th Test
Next Story