ടീമിൽ മാറ്റമില്ല ; ഇന്ത്യയ്ക്കെതിരായ അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
text_fieldsഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ വിജയിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് കളത്തിലിറങ്ങുന്നത്. ജൂലൈ രണ്ട് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് ഇത് അഭിമാന പോരാട്ടമാണ്. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിൽ പിടിക്കാനാണ് ഇന്ത്യയുടെ ശ്രമം.
ഇന്ത്യൻ ഇലവനിൽ പേസർ ജസ്പ്രീത് ബുംമ്ര ജോലി ഭാരത്തെ തുടർന്ന് കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുണ്ട്. തുടർച്ചയായ മത്സരങ്ങൾ താരത്തിന്‍റെ പരിക്കിനെ ബാധിച്ചേക്കും. കൂടാതെ സായ് സുദർശനോ കരുൺ നായരോ ടീമിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡിയും കുൽദീപ് യാദവും ടീമിലെത്തുമെന്നും സൂചനയുണ്ട്. ബുംമ്രയ്ക്ക് പകരമായി അർഷ്ദീപ് സിങ്ങോ ആകാശ് ദീപോ ഇന്ത്യൻ നിരയിൽ കളിച്ചേക്കും.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

