Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപു​തി​യൊ​രി​ന്ത്യ:...

പു​തി​യൊ​രി​ന്ത്യ: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
indian cricket team
cancel
camera_alt

ഇ​ന്ത്യൻ താരങ്ങൾ മുംബൈയിൽ പരിശീലനത്തിൽ

മും​ബൈ: ടെ​സ്റ്റി​ലെ ര​ണ്ട് ച​രി​ത്ര വി​ജ​യ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും. ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​യും ഓ​സീ​സി​നെ​യും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്റെ ഏ​ക​ദി​ന സം​ഘം വൈ​റ്റ്ബാ​ൾ ക്രി​ക്ക​റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ജ​യ​ങ്ങ​ൾ. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഏ​ക​ദി​ന​ത്തി​ലും മോ​ശം റെ​ക്കോ​ഡാ​ണ് ടീ​മി​നു​ള്ള​ത്.

ടെ​സ്റ്റി​ൽ ഇ​താ​ദ്യ​മാ​യി ഓ​സീ​സി​നെ തോ​ൽ​പി​ക്കാ​നാ​യ ആ​തി​ഥേ​യ​ർ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. അ​മോ​ൽ മ​ജും​ദാ​റെ​ന്ന പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ൽ ടീം ​അ​ത്ഭു​ത​ങ്ങ​ൾ കാ​ട്ടു​ന്നു​ണ്ട്. ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ ആ​കെ 50 ഏ​ക​ദി​ന​ങ്ങ​ൾ ക​ളി​ച്ച​പ്പോ​ൾ 40ലും ​തോ​ൽ​വി​യാ‍യി​രു​ന്നു ഫ​ലം.

സ്വ​ന്തം മ​ണ്ണി​ൽ 21 മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ച​ത് നാ​ലെ​ണ്ണ​ത്തി​ൽ​മാ​ത്രം. ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ദീ​പ്തി ശ​ർ​മ, ബൗ​ളി​ങ്ങി​ൽ മി​ന്നി​യ പൂ​ജ വ​സ്ത്ര​കാ​ർ, സ്നേ​ഹ് റാ​ണ, ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങി​യ സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഷ​ഫാ​ലി വ​ർ​മ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ണ്ട്. ത​ഹ് ലി​യ മ​ക്ഗ്രാ​ത്ത്, ബെ​ത്ത് മൂ​ണി തു​ട​ങ്ങി​യ​വ​ർ ബാ​റ്റി​ങ്ങി​ലും ആ​ഷ്‌​ലി ഗാ​ർ​ഡ്ന​റും കിം ​ഗാ​ർ​ട്ടു​മ​ട​ക്കം ബൗ​ളി​ങ്ങി​ലും അ​ലീ​സ ഹീ​ലി ന​യി​ക്കു​ന്ന ഓ​സീ​സ് ടീ​മി​ലെ അ​പ​ക​ട​കാ​രി​ക​ളാ​ണ്.

ടീം ​ഇ​വ​രി​ൽ നി​ന്ന്

ഇ​ന്ത്യ: ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ദാ​ന, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഷ​ഫാ​ലി വ​ർ​മ, ദീ​പ്തി ശ​ർ​മ, യാ​സ്തി​ക ഭാ​ട്യ, റി​ച്ച ഘോ​ഷ്, അ​മ​ൻ​ജോ​ത് കൗ​ർ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, മ​ന്ന​ത്ത് ക​ശ്യ​പ്, സെ​യ്ക ഇ​സ്ഹാ​ഖ്, രേ​ണു​ക സി​ങ് താ​ക്കൂ​ർ, ടി​റ്റാ​സ് സാ​ധു, പൂ​ജ വ​സ്ത്ര​കാ​ർ, സ്നേ​ഹ് റാ​ണ, ഹ​ർ​ലീ​ൻ ഡി​യോ​ൾ.

ആ​സ്‌​ട്രേ​ലി​യ: അ​ലീ​സ ഹീ​ലി (ക്യാ​പ്റ്റ​ൻ), ഡാ​ർ​സി ബ്രൗ​ൺ, ഹീ​ത​ർ ഗ്ര​ഹാം, ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ, കിം ​ഗാ​ർ​ട്ട്, ജെ​സ് ജോ​നാ​സെ​ൻ, അ​ലാ​ന കിം​ഗ്, ഫോ​ബ് ലി​ച്ച്‌​ഫീ​ൽ​ഡ്, ത​ഹ് ലി​യ മ​ക്ഗ്രാ​ത്ത്, ബെ​ത്ത് മൂ​ണി, എ​ല്ലി​സ് പെ​റി, മേ​ഗ​ൻ ഷ​ട്ട്, അ​ന്നാ​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ്, ജോ​ർ​ജി​യ വെ​യ​ർ​ഹാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs AustraliaODI SeriesWomenSports NewsIndia Womens Cricket TeamAustalia Womens Cricket Team
News Summary - New India-Women's ODI Series Begins on thursday against australia
Next Story