Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഗർഭിണിയെന്ന്...

‘ഗർഭിണിയെന്ന് അറിഞ്ഞപ്പോൾ വിവിയനെ വിളിച്ചു. അലസിപ്പിക്കാൻ പലരും ഉപദേശിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മറുപടിക്കായി ഞാൻ കാത്തിരുന്നു...’ -വിവിയൻ റിച്ചാർഡ്സുമായുള്ള ബന്ധം ഓർത്ത് നീന ഗുപ്ത

text_fields
bookmark_border
Neena gupta Vivian Richards
cancel
camera_alt

നീന ഗുപ്ത വിവിയൻ റിച്ചാർഡ്സിനൊപ്പം

മുംബൈ: ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും ക്രിക്കറ്റിനും സുപരിചിതയാണ് ബോളിവുഡിലെ താരറാണി നീന ഗുപ്ത.

1982ൽ തന്റെ 23ാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതവുമായി ബോളിവുഡ് സിനിമയിൽ വിലസിയ നീന ഗുപ്ത, ത​ന്റെ 66ാം വയസ്സിൽ ഏറ്റവും പുതിയ ചിത്രമായ അനുരാഗ് ബോസ് സംവിധായകനും അനുപംഖേർ നായകനുമായ ‘മെട്രോ.. ഇൻ​ ഡിനോ’യിലൂടെയും ചലച്ചിത്രലോകത്ത് സജീവമാണ്.

എന്നാൽ, ക്രിക്കറ്റ് ആരാധകർക്ക് സ്​​ക്രീനിലെ താരമായല്ല ബോളിവുഡിന്റെ മുൻ താരസുന്ദരിയെ ഇഷ്ടപ്പെടുന്നത്. തങ്ങളുടെ പഴയകാല സൂപ്പർ താരത്തിന്റെ ഹൃദയം കവർന്ന കാമുകിയാണവർ. പ്രതാപകാലത്ത് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ സൂപ്പർതാരമായി ലോകം വാണം സാക്ഷാൽ വിവിയർ റിച്ചാർഡ്സിന്റെ പ്രിയങ്കരി. 1980കളിൽ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായി റിച്ചാർഡ്സ് വാഴുന്ന കാലത്തായിരുന്നു, ചലച്ചിത്രലോ​കത്തേക്ക് കാലെടുത്തു വെച്ച നീന ഗുപ്തയും പ്രണയത്തിലാകുന്നത്. വിൻഡീസ് ഇന്ത്യൻ പര്യടനത്തിനെത്തുമ്പോൾ നീന വിവിയനൊപ്പം പതിവ് കാഴ്ചയായി മാറി. ഇരുവരും നിയമരപമായി വിവാഹിതരായില്ലെങ്കിലും ദീർഘകാലം അടുത്ത ബന്ധം കാത്തു സൂക്ഷിച്ചത് ​പരസ്യമായൊരു രഹസ്യമാണ്. വിവിയന്റെ മകൾ മസാബ ഗുപ്തക്ക് നീന ജന്മം നൽകുകയും, സിംഗ്ൾ പാരന്റിങ്ങിലൂടെ മകളെ വളർത്തി വലുതാക്കുകയും ചെയ്തു.

2008ൽ ഡൽഹി സ്വദേശിയായ വിവേക് മെഹ്റയെ വിവാഹം കഴിച്ച നീന, പക്ഷേ വിവിയൻ റിച്ചാർഡ്സുമായുള്ള ത​ന്റെ ബന്ധം തുറന്നു പറയാൻ ഒട്ടും മടികാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

വിവിയൻ റിച്ചാർഡ്സ് മകൾ മസാബ ഗുപ്തക്കൊപ്പം

2021ൽ പുറത്തിറക്കിയ തന്റെ ആത്മകഥയായ ‘സച് കഹുൻ തോ’യിലൂടെ വിവിയനുമായുള്ള ബന്ധവും, ഗർഭകാലവും സിംഗ്ൾ പാരന്റിങ്ങുമെല്ലാം അവർ പങ്കുവെച്ചു.

വിവിയനുമായുള്ള ബന്ധത്തിനി​ടെ 1989ൽ ഗർഭിണിയായപ്പോൾ മുന്നോട്ട് പോകാനുള്ള തീരുമാനം തന്റേത് മാത്രമല്ലെന്ന് നീന വിശദീകരിക്കുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം സന്തോഷം കൊണ്ട് വിറയ്ക്കുന്നതായിരുന്നുവെന്ന് നീന ഗുപ്ത ആത്മകഥയിൽ ഓർമിക്കുന്നു.

ഗർഭധാരണയുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തത് അവർ പങ്കുവെക്കുന്നത് ഇങ്ങനെ.

‘ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, മുന്നോട്ട് പോകുന്നതിനുമുമ്പ് വിവിയനുമായി കൂടിയാലോചിക്കാൻ ആഗ്രഹിച്ചു. വിവാഹിതനായ വിവിയൻ വെസ്റ്റിൻഡീസിലാണ്. സുഹൃത്തുക്കളിൽ പലരും ഗർഭം അലസിപ്പിക്കാൻ ഉപദേശിച്ചു. അച്ഛന്റെ സാമീപ്യമില്ലാത്ത കുട്ടിയെ വളർത്തുന്നതിലെ പ്രായസങ്ങൾ പലരും ഓർമിപ്പിച്ചു. വീട്ടിലെത്തിയ ഞാൻ തനിച്ചിരുന്ന് ആലോചിച്ചു.ഈ വിഷയത്തിൽ ഞാൻ മാത്രമല്ല തീരുമാനിക്കേണ്ടതെന്ന തിരിച്ചറിവുണ്ടായിരുന്നു. കുട്ടിയുടെ അച്ഛൻ, വിവിയനും തുല്യമായ അവകാശമുണ്ട്. ഭാര്യ-ഭർതൃ ബന്ധമല്ല ഞങ്ങൾ തമ്മിലെങ്കിലും മാനുഷികമായി തന്നെ അദ്ദേഹത്തിന് അവകാശമുണ്ട്. അദ്ദേഹത്തെ വിളിച്ച് സംസാരിക്കാൻ തീരുമാനിച്ചു. ഫോൾ സംഭാഷണത്തിനിടെ ‘ഞാൻ ഗർഭിണിയാണ്’ എന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘എനിക്ക് നിങ്ങളുടെ കുഞ്ഞ് ജനിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?’ -അദ്ദേഹത്തിന്റെ പ്രതികരണത്തിനായി ഞാൻ കാത്തിരുന്നു. ആശ്വാസകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘വിവിയൻ സന്തോഷവാനായി തോന്നി, ഗർഭധാരണയുമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു’ -നീന ഗുപ്ത വിശദീകരിക്കുന്നു.

വിവിയനുമായുള്ള ബന്ധം കുറച്ച് വർഷത്തേക്ക് ഇടയ്ക്കിടെ തുടർന്നിരുന്നതായും നീന ഗുപ്ത പറഞ്ഞു. ‘ഞങ്ങളുടെ ജീവിതത്തിൽ ചില മനോഹരമായ നിമിഷങ്ങളും അതേപോലെ മോശം നിമിഷങ്ങളുമുണടായിരുന്നു. അത് സുദീർഘവും, എന്നാൽ വ്യത്യസ്തമായ ബന്ധമായിരുന്നു’ -ഇതിഹാസ താരവുമായുള്ള ജീവിതത്തെ നീന ഗുപ്ത ഓർക്കുന്നത് ഇങ്ങനെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesMovie NewsCricket NewsBollywood Newsvivian richardsNeena Gupta
News Summary - Neena Gupta on continuing her ‘on and off’ relationship with Vivian Richards
Next Story