Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറസ്സലിനെയും അയ്യരെയും...

റസ്സലിനെയും അയ്യരെയും കൈവിട്ട് കൊൽക്കത്ത, മലയാളി താരത്തെ ഒഴിവാക്കി മുംബൈ, മാക്‌സ്‌വെല്‍, മില്ലർ, ഡുപ്ലെസിസ് മിനി ലേലത്തിലേക്ക്...

text_fields
bookmark_border
IPL
cancel

മുംബൈ: ഐ.പി.എല്ലിൽ ടീമുകൾ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത്. മിനി താരലേലത്തിനു മുന്നോടിയായാണ് ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. നവംബർ 15നകം പട്ടിക കൈമാറാനായിരുന്നു നിർദേസം.

പ്രമുഖ താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെല്‍, ആന്ദ്രെ റസ്സൽ, ഡേവിഡ് മില്ലർ, രവി ബിഷ്ണോയി എന്നിവരെയെല്ലാം അതത് ടീമുകൾ ഒഴിവാക്കി. ഐ.പി.എൽ 2026 സീസണു മുന്നോടിയായുള്ള മിനി ലേലത്തിന് ഡിസംബർ 16ന് അബൂദബി വേദിയാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് (കെ.കെ.ആർ) വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നത്. ടീമിലെ സൂപ്പർ താരം വെസ്റ്റീൻഡീസിന്‍റെ റസ്സലിനെ റിലീസ് ചെയ്തതിനു പുറമെ, കഴിഞ്ഞ മെഗാ ലേലത്തിൽ 23.75 കോടി രൂപക്ക് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. ക്വിന്റണ്‍ ഡികോക്ക്, മോയിന്‍ അലി, ആന്റിച് നോര്‍ക്യെ എന്നിവരടക്കം 10 പേരെയാണ് കൊൽക്കത്ത ഒഴിവാക്കിയത്.

അജിങ്ക്യ രഹാനെ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, റഹ്മാനുല്ല ഗുർബാസ് ഉൾപ്പെടെയുള്ള താരങ്ങളെ നിലനിര്‍ത്തി. ടീമിന്‍റെ പഴ്സിൽ 64.30 കോടി രൂപ ഇനി ബാക്കിയുണ്ട്. ട്രേഡ് ഡീല്‍ വഴി മലയാളി താരം സഞ്ജു സാംസണെ കൂടാരത്തിലെത്തിച്ച ചെന്നൈ സൂപ്പർ കിങ്സ് 13 കോടി വിലയുള്ള മതീഷ പതിരാനയെ ഒഴിവാക്കി. ന്യൂസിലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ എന്നിവരെയും റിലീസ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരെ ഒഴിവാക്കിയപ്പോൾ, കൗമാര വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, ജൊഫ്ര ആര്‍ച്ചര്‍ എന്നിവരെ നിലനിര്‍ത്തി.

ഡല്‍ഹി കാപിറ്റല്‍സ് സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിസ്, ജേക്ക് മക്ഗുര്‍ക് എന്നിവരെ ഒഴിവാക്കി. കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെ നിലനിർത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴുതാരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കി. മുഹമ്മദ് ഷമിയെ നേരത്തേ ലഖ്‌നൗവിലേക്ക് ട്രേഡ് ഡീല്‍ വഴി കൈമാറിയിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവരെ നിലനിര്‍ത്തി.

ലഖ്‌നോ സൂപ്പർ ജയന്‍റ്സ് ഡേവിഡ് മില്ലറെ ഒഴിവാക്കി. മുംബൈ ഇന്ത്യൻസ് ട്രേഡ് ഡീൽ വഴി ശാർദൂർ ഠാക്കൂറിനെ ടീമിലെത്തിച്ചപ്പോൾ, അർജുൻ ടെണ്ടുൽക്കറെ കൈവിട്ടു. സൂപ്പർ താരങ്ങളായ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുംറ എന്നിവരെ നിലനിർത്തി. മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഒഴിവാക്കി.

ഐ.പി.എൽ ടീമുകൾ ഒഴിവാക്കിയ താരങ്ങൾ;

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ, കുനാൽ സിങ് റാത്തോഡ്, ആകാശ് മധ്‌വാൾ, അശോക് ശർമ, ഫസൽ ഫാറൂഖി, കുമാർ കാർത്തികേയ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ

ഗുജറാത്ത് ടൈറ്റൻസ്

ഷെർഫെയ്ൻ റുഥർഫോഡ്, മഹിപാൽ ലോംറോർ, ദസുൻ ശനക, കരിം ജനത്, കുൽവന്ത് ഖെജ്‌റോലിയ, ജെറാൾഡ് കോട്സി

സൺറൈസേഴ്സ് ഹൈദരാബാദ്

മുഹമ്മദ് ഷമി, ആദം സാംപ, രാഹുൽ ചെഹർ, വിയാൻ മൾഡർ, അഭിനവ് മനോഹർ, അഥർവ ടൈഡെ, സചിൻ ബേബി

ലഖ്നോ സൂപ്പർ ജയന്റ്സ്

ആര്യൻ ജുയൽ, ഡേവിഡ് മില്ലർ, യുവരാജ് ചൗധരി, രാജ്‌വർധൻ ഹംഗാർഗേക്കർ, ആകാശ് ദീപ്, രവി ബിഷ്‌ണോയ്, ഷമാർ ജോസഫ്

ചെന്നൈ സൂപ്പർ കിങ്സ്

രവീന്ദ്ര ജദേജ, സാം കറൻ, മതീഷ പതിരാന, ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, വാൻഷ് ബേദി, ആന്ദ്രേ സിദ്ധാർഥ്, ദീപക് ഹൂഡ, വിജയ് ശങ്കർ, സാഹിൽ റഷീദ്, കമലേഷ് നാഗർകോട്ടി

മുംബൈ ഇന്ത്യൻസ്

അർജുൻ ടെണ്ടുൽക്കർ, സത്യനാരായണ രാജു, റീസ് ടോപ്ലി, കെ.എൽ. ശ്രീജിത്ത്, കരൺ ശർമ, ബെവോൺ ജേക്കബ്സ്, മുജീബുർ റഹ്മാൻ, ലിസാർഡ് വില്യംസ്, വിഘ്നേഷ് പുത്തൂർ

റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു

ലിയാം ലിവിങ്സ്റ്റൻ, ടിം സെയ്‌ഫെർട്ട്, ബ്ലെസിങ് മുസാറബാനി, സ്വസ്‌തിക് ചിക്കര, മയാങ്ക് അഗർവാൾ, മനോജ് ഭണ്ഡാഗെ, മോഹിത് രത്തീ, ലുങ്കി എൻഗിഡി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മയാങ്ക് മാർക്കണ്ഡെ, ആന്ദ്രെ റസ്സൽ, വെങ്കടേഷ് അയ്യർ, ക്വിന്റൻ ഡികോക്ക്, മൊയീൻ അലി, ആൻറിച്ച് നോർക്യെ, സ്പെൻസർ ജോൺസൺ, റഹ്മാനുല്ല ഗുർബാസ്, ചേതൻ സക്കരിയ, ലുവ്‌‍നിത് സിസോദിയ

പഞ്ചാബ് കിങ്സ്

ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, ആരോൺ ഹാർഡി, കുൽദീപ് സെൻ, പ്രവീൺ ദുബെ

ഡൽഹി കാപിറ്റൽസ്

ഡോണോവൻ ഫെരേര, മോഹിത് ശർമ, ഫാഫ് ഡുപ്ലെസിസ്, സെദിഖുല്ല അടൽ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, മൻവന്ത് കുമാർ, ദർശൻ നൽകൻഡെ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:glenn maxwellAndre RussellIPL 2026
News Summary - IPL 2026 Retention Complete List
Next Story