Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപറന്നെടുത്ത...

പറന്നെടുത്ത ക്യാച്ച്​-ആരാധക ഹൃദയത്തിലേക്ക്​ ചാടിക്കയറി ഇന്ത്യയുടെ 'സൂപ്പർ വുമൺ' ഹർലീൻ ഡിയോൾ

text_fields
bookmark_border
harleen deol catch
cancel

നോർതാംപ്​റ്റൺ: ഇന്ത്യ-ഇംഗ്ലണ്ട്​ വനിത ക്രിക്കറ്റ്​ ടീമുകൾ തമ്മിലുള്ള ഒന്നാം ട്വന്‍റി മത്സരത്തിനിടെ ഹർലീൻ ഡിയോൾ പറന്നെടുത്ത ക്യാചിനെ 'കിടിലൻ' എന്നതിൽ കുറഞ്ഞൊരു വിശേഷണവും ചേരില്ല. ബൗണ്ടറി ലൈനിന്​ അരികിൽ അസാധ്യമായ മെയ്​​വഴക്കത്തോടെ എമി ജോൺസിന്‍റെ ക്യാച്​ കൈപ്പിടിയിലൊതുക്കിയ ഹർലീനാണ്​ ഇപ്പോൾ ക്രിക്കറ്റ്​ ലോകത്തെ സംസാര വിഷയം.

ബൗണ്ടറി ലൈനിനരികിലെടുക്കുന്ന ക്യാചുകൾക്ക്​ എന്നും ക്യത്യമായ ഒരു ഫാൻബേസ്​ ഉണ്ട്​. ഉയർന്ന്​ വരുന്ന ക്യാച്​ എടുക്കുന്നതോടൊപ്പം തന്നെ ബൗണ്ടറി ലൈന​ും കൂടി ശ്രദ്ധിക്കേണ്ടതിനാൽ നല്ല മനസ്സാന്നിധ്യം കൂടി വേണ്ട ഈ പരിപാടിയിൽ​ വിജയിക്കുന്നവർക്ക്​ ആരാധകരും കൂടും​.

മത്സരത്തിൽ 26 പന്തിൽ 43 റൺസുമായി നന്നായി ബാറ്റു ചെയ്യുകയായിരുന്നു ജോൺസ്​. ശിഖ പാണ്ഡേ എറിഞ്ഞ പന്ത്​ ജോൺസ്​ വൈഡ്​ ലോങ്​ ഓഫിലേക്ക്​ പറത്തി​. ഉയർന്ന്​ ചാടി രണ്ടുകൈകൾ കൊണ്ട്​ ഹർലീൻ പന്ത്​ പിടികൂടിയെങ്കിലും ബൗണ്ടറി ലൈനിൽ ചവി​ട്ടിയേക്കുമെന്ന ഭയത്തിൽ ഉയർത്തി എറിഞ്ഞ്​ ബൗണ്ടറി ലൈനിന്​ വെളിയിലേക്ക്​ ചാടി. പന്ത്​ നിലത്തെുത്തും മു​േമ്പ ഡൈവ്​ ചെയ്​ത്​ കൈക്കുള്ളിലാക്കിയ ഹർലീൻ ആരാധകരെ കോരിത്തരിപ്പിച്ചു. ഒരു ബൗണ്ടറി​ രക്ഷപെടുത്തി എന്നത്​ മാത്രമല്ല ഇന്ത്യക്ക്​ നിർണായകമായ ഒരു വിക്കറ്റ്​ കൂടിയാണ്​ ഹർലീൻ സമ്മാനിച്ചത്​.

ഇന്ത്യൻ ടീം ഒന്നാം ട്വന്‍റി20യിൽ മികച്ച ഫീൽഡിങ് പ്രകടനമാണ്​ നടത്തിയത്​. ഇംഗ്ലണ്ടിന്‍റെ ഹീഥർ നൈറ്റിനെ സ്വന്തം പന്തിൽ പുറത്താക്കിയ ദീപ്​തി ശർമയുടെ റണ്ണൗട്ടാണ്​ അതിൽ ഒന്ന്​. നാറ്റ്​ സ്​കിവറെ ഡൈവിങ്​ ക്യാചിലൂടെ മടക്കിയ ഹർമൻ​പ്രീത്​ കൗറും കൈയ്യടി ​േനടി. ​

മഴ തടസപ്പെടുത്തിയ മത്സരത്തിൽ പക്ഷേ ഇന്ത്യക്ക്​ രാജയം രുചിക്കാനായിരുന്നു വിധി. ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ട്​ 20 ഓവറിൽ ഏഴിന്​ 177 റൺസെടുത്തു. 8.4 ഓവറിൽ ഇന്ത്യ മൂന്നിന്​ 54 റൺസ്​ എടുത്ത്​ നിൽക്കേ മ​ഴ എത്തി. പിന്നീട്​ മത്സരം പുനരാരംഭിക്കാൻ സാധിക്കാത്തതിനെ തുടർന്ന്​ ഡക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരമാണ്​ വിജയിയെ തീരുമാനിച്ചത്​. 18 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketsuper catchindian cricketHarleen Deol
News Summary - India’s Harleen Deol produces ‘one of the best catches ever’ to dismiss england's Amy Jones
Next Story