Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചാട്ടുളിയെയ്​ത്​ ചാഹലും നടരാജനും; ആദ്യ ട്വൻറി20യിൽ കംഗാരുക്കളെ വീഴ്​ത്തി ഇന്ത്യ
cancel
Homechevron_rightSportschevron_rightCricketchevron_rightചാട്ടുളിയെയ്​ത്​...

ചാട്ടുളിയെയ്​ത്​ ചാഹലും നടരാജനും; ആദ്യ ട്വൻറി20യിൽ കംഗാരുക്കളെ വീഴ്​ത്തി ഇന്ത്യ

text_fields
bookmark_border

കാൻബറ: അരങ്ങേറ്റത്തിനിറങ്ങിയ ടി. നടരാജനും കൺകഷൻ സബ്​സ്​റ്റിറ്റ്യൂട്ട്​ യൂസ്​വേന്ദ്ര ചാഹലും ചേർന്ന്​ ആക്രമണം കനപ്പിച്ചപ്പോൾ കരുത്തരായ കംഗാരുക്കളുടെ മടയിൽ ആദ്യ ട്വൻറി20യിൽ ഇന്ത്യക്ക്​ മിന്നും ജയം. ഏകദിന പരമ്പര 2-1ന്​ നഷ്​ടമായ വിരാട്​ കോഹ്​ലിയും കൂട്ടരും കാൻബറ വേദിയൊരുക്കിയ ഒന്നാം ട്വൻറി20യിൽ 11 റൺസിനാണ്​ ആസ്​ട്രേലിയയെ തറപറ്റിച്ചത്​. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റുചെയ്​ത്​ ഇന്ത്യ ഉയർത്തിയ 162 റൺസ്​ വിജയലക്ഷ്യത്തിലേക്ക്​ പാഡുകെട്ടിയിറങ്ങിയ ആതിഥേയർക്ക്​ ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 150 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന്​​ വിക്കറ്റ്​ വീതം വീഴ്​ത്തി ആസ്​ട്രേലിയൻ ഇന്നിങ്​സിലൂടെ തേരോട്ടം നടത്തിയ നടരാജനും ചാഹലുമാണ്​ വിജയമൊരുക്കിയത്​. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന്​ മുന്നിലെത്തി. നേരത്തേ, കെ.എൽ. രാഹുൽ (40 പന്തിൽ 51), രവീന്ദ്ര ജദേജ (23 പന്തിൽ 44 നോട്ടൗട്ട്​), മലയാളി താരം സഞ്​ജു സാംസൺ (15 പന്തിൽ 23) എന്നിവരുടെ ബാറ്റിങ്ങാണ്​ പൊരുതാവുന്ന ടോട്ടലി​േലക്ക്​ സന്ദർശകരെ നയിച്ചത്​.

ഒന്നാം വിക്കറ്റിൽ 56 റൺസ്​ ചേർത്ത്​ ക്യാപ്​റ്റൻ ആരോൺ ഫിഞ്ചും (26 പന്തിൽ 35) ആർക്കി ഷോർട്ടും (38 പന്തിൽ 34) മികച്ച തുടക്കം നൽകിയിട്ടും ഓസീസിന്​ മുതലെടുക്കാനായില്ല. സ്​റ്റീവ്​ സ്​മിത്തിനെ (12) തകർപ്പൻ ക്യാച്ചിലൂടെ സഞ്​ജു മടക്കിയപ്പോൾ അപകടകാരിയായ ​െഗ്ലൻ മാക്​സ്​വെല്ലി​െന (രണ്ട്​) നടരാജൻ വിക്കറ്റിന്​ മുന്നിൽ കുടുക്കി. ഒരറ്റത്ത്​ ഉറച്ചുനിന്ന മോയിസസ്​ ഹെൻറിക്വസ്​ (20 പന്തിൽ 30)ചാഹലി​െൻറ ഇരയായതോടെ ആതിഥേയരുടെ പ്രതീക്ഷ മങ്ങി. പുറത്താകാതെ 12 റൺസ്​ വീതമെടുത്ത സീൻ അബോട്ടിനും മിച്ചൽ സ്വെപ്സണും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

മികച്ച സ്​കോറിലേ​ക്കെന്ന്​ തോന്നിച്ച ഇന്ത്യൻ ഇന്നിങ്​​സിന്​ മൂന്നു വിക്ക​െറ്റടുത്ത മോയിസസ്​ ഹെൻറിക്വസി​െൻറ മികവിൽ കടിഞ്ഞാണിടുകയായിരുന്നു നേരത്തേ, ഓസീസ്​. രണ്ടു വിക്കറ്റിന്​ 86 റൺസെന്ന നിലയിൽ നിൽക്കെ സഞ്​ജു പുറത്തായതോടെ ഇന്ത്യ ബാക്ക്​ഫൂട്ടിലാവുകയായിരുന്നു. മികച്ച തുടക്കം കിട്ടിയ സഞ്​ജു 15 പന്തിൽ ഒരു സിക്​സടക്കം 23ലെത്തിയ ശേഷം ഹെൻറിക്വസി​െൻറ പന്തിൽ മിഡോഫിൽ സ്വെപ്​സണ്​ പിടികൊടുത്ത്​ മടങ്ങുകയായിരുന്നു. ഒരു ഫോറും ഒരു സിക്​സുമടങ്ങിയതാണ്​ സഞ്​ജുവി​െൻറ ഇന്നിങ്​സ്​. ആറിന്​ 114 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്നിങ്​സിനെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജദേജയാണ്​ 150 കടത്തിയത്​. ജദേജ അഞ്ചു ഫോറും ഒരു സിക്​സുമടിച്ചു.

​െക.എൽ. രാഹുൽ അഞ്ചു ഫോറും ഒരു സിക്​സുമടക്കമാണ്​ അർധശതകം പിന്നിട്ടത്​. ഹാർദിക്​ പാണ്ഡ്യ (15 പന്തിൽ 16) ആണ്​ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്​സ്​മാൻ. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്​), വിരാട്​ കോഹ്​ലി (ഒമ്പത്​ പന്തിൽ ഒമ്പത്​), മനീഷ്​ പാണ്ഡെ (എട്ടു പന്തിൽ രണ്ട്​), വാഷിങ്​ടൺ സുന്ദർ (നാലു പന്തിൽ ഏഴ്​) എന്നിവരാണ്​ പുറത്തായ മറ്റു ബാറ്റ്​സ്​മാന്മാർ. മിച്ചൽ സ്​റ്റാർക്​ രണ്ടു വിക്കറ്റ്​ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australiatwenty20Indian Cricket
Next Story