Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഞ്ചസ്റ്റർ ടെസ്റ്റ് മൂന്നാംദിനം ഇംഗ്ലണ്ടിന്‍റെ ‘റൂട്ടി’ൽ; എ​തി​ർ ബാ​റ്റി​ങ്ങി​ൽ പ​രി​ക്കേ​ൽ​പി​ക്കാ​നാ​കാ​തെ ഇ​ന്ത്യ​ൻ ബൗ​ളി​ങ് നിര

text_fields
bookmark_border
മാഞ്ചസ്റ്റർ ടെസ്റ്റ് മൂന്നാംദിനം ഇംഗ്ലണ്ടിന്‍റെ ‘റൂട്ടി’ൽ; എ​തി​ർ ബാ​റ്റി​ങ്ങി​ൽ പ​രി​ക്കേ​ൽ​പി​ക്കാ​നാ​കാ​തെ ഇ​ന്ത്യ​ൻ ബൗ​ളി​ങ് നിര
cancel
camera_altഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ ബാറ്റിങ്

മാ​ഞ്ച​സ്റ്റ​ർ: ബും​റ​യും സി​റാ​ജു​മ​ട​ക്കം ഏ​റ്റ​വും ക​രു​ത്ത​ർ പ​ന്തെ​റി​ഞ്ഞി​ട്ടും എ​തി​ർ ബാ​റ്റി​ങ്ങി​ൽ പ​രി​ക്കേ​ൽ​പി​ക്കാ​നാ​കാ​തെ ഇ​ന്ത്യ​ൻ ബൗ​ളി​ങ് ഉ​ഴ​റി​യ ദി​ന​ത്തി​ൽ ആ​തി​ഥേ​യ​ർ ക​രു​ത്ത​രാ​യ നി​ല​യി​ൽ. ര​ണ്ടു വി​ക്ക​റ്റി​ന് 225 എ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്സ് തു​ട​ങ്ങി​യ മൂ​ന്നാം ദി​നം സ്റ്റമ്പെടുക്കുമ്പോൾ സെ​ഞ്ചൂ​റി​യ​ൻ ജോ ​റൂ​ട്ടി​ന്റെ (248 പ​ന്തി​ൽ 150) ക​രു​ത്തി​ൽ ഇം​ഗ്ല​ണ്ട് ഏഴുവി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 544 റൺസ് എ​ടു​ത്തി​ട്ടു​ണ്ട്. 77 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, 21 റൺസ് നേടിയ ലിയാം ഡോവ്സൺ എന്നിവരാണ് ക്രീസിൽ. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ഓ​ലി പോ​പ് (128 പ​ന്തി​ൽ 71) ​ഹാ​രി ബ്രൂ​ക് (12 പ​ന്തി​ൽ മൂ​ന്ന് റ​ൺ​സ്), ജോ റൂട്ട്, ജേമി സ്മിത്ത് (ഒമ്പത്), ക്രിസ് വോക്സ് (നാല്) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം അവസാന സെഷനിലാണ് വീണത്.

ട്വ​ന്റി20 മോ​ഡ​ൽ ബാ​റ്റി​ങ്ങു​മാ​യി വ​രാ​നി​രി​ക്കു​ന്ന​തി​ന്റെ സൂ​ച​ന ന​ൽ​കി ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യേ​ട​ത്തു​നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച​യും ആ​തി​ഥേ​യ നി​ര ബാ​റ്റി​ങ് തു​ട​ങ്ങി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന് അ​വ​സ​രം ന​ൽ​കാ​തെ ക​ളി​ച്ച ടീം ​ഇ​ന്ത്യ​ൻ സ്‍കോ​റി​നൊ​പ്പ​മെ​ത്താ​ൻ ഏ​റെ​യൊ​ന്നും വി​യ​ർ​പ്പൊ​​ഴു​ക്കേ​ണ്ടി​വ​ന്നി​ല്ല. മ​ഹാ​മേ​രു​വാ​യി ഇം​ഗ്ലീ​ഷ് ബാ​റ്റി​ങ്ങി​ൽ ന​ങ്കൂ​ര​മി​ട്ടു​നി​ന്ന ജോ ​റൂ​ട്ട് സെ​ഞ്ച്വ​റി കു​റി​ച്ച​പ്പോ​ൾ മ​റു​വ​ശ​ത്ത് ഓ​ലി പോ​പ് അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി. വാ​ഷി​ങ്ട​ൺ സു​ന്ദ​റിന്‍റെ പ​ന്തി​ൽ പോ​പ് വി​ക്ക​റ്റ് ന​ഷ്ട​മാ​യി കൂ​ടാ​രം ക​യ​റി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ന്നെ​ങ്കി​ലും സ്റ്റോ​ക്സ് എ​ത്തി​യ​തോ​ടെ അ​തും അ​വ​സാ​നി​ച്ചു.

അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ൻ സു​ന്ദ​റും ജ​ഡേ​ജ​യു​മ​ട​ങ്ങു​ന്ന സ്പി​ന്നും സി​റാ​ജും ഷാ​ർ​ദു​ലു​മ​ട​ങ്ങു​ന്ന പേ​സും ത​രാ​ത​രം പോ​ലെ എ​ത്തി​യി​ട്ടും മാ​റ്റ​മു​ണ്ടാ​യി​ല്ല. 157 പ​ന്തി​ൽ കൂ​ട്ടു​കെ​ട്ട് സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി. ഒ​റ്റ ഓ​വ​ർ മാ​ത്ര​മെ​റി​ഞ്ഞ ബും​റ മൈ​താ​നം വി​ട്ട​ത് കാ​ര്യ​ങ്ങ​ൾ ക​ടു​പ്പ​മേ​റി​യ​താ​ക്കി. ഇ​ട​വേ​ള​ക്കു ശേ​ഷം താ​രം മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും അം​പ​യ​ർ​മാ​ർ ബൗ​ളി​ങ്ങി​ന് അ​വ​സ​രം വൈ​കി​ച്ചു. ചാ​യ​ക്കു ശേ​ഷ​വും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ല്ല. ക​രു​ത​ലോ​ടെ പി​ടി​ച്ചു​നി​ൽ​ക്കു​ക​യും എ​ന്നാ​ൽ, അ​വ​സ​രം കി​ട്ടു​മ്പോ​ഴൊ​ക്കെ പ്ര​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു റൂ​ട്ടി​ന്റെ​യും സ്റ്റോ​ക്സി​ന്റെ​യും ശൈ​ലി. സെ​ഞ്ച്വ​റി പി​ന്നി​ട്ടി​ട്ടും ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ട്ടാ​തെ പി​ടി​ച്ചു​നി​ന്നാ​ണ് റൂ​ട്ട് ബാ​റ്റി​ങ് തു​ട​ർ​ന്ന​ത്.

റൂ​ട്ടി​ന്റെ പാ​ഡി​ലേ​ക്ക് മ​നോ​ഹ​ര​മാ​യി പ​ന്തെ​റി​ഞ്ഞ് മൂ​ന്നാം ദി​നം തു​ട​ങ്ങി​യ ബും​റ​ക്ക് പ​ക്ഷേ, പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി അ​ടി​കി​ട്ടി. വി​ക്ക​റ്റ് വീ​ഴ്ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ട്ട് വി​ജ​യം ക​ണ്ട​തു​മി​ല്ല. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ അ​ൻ​ഷു​ൽ കാം​ബോ​ജും നി​രാ​ശ​പ്പെ​ടു​ത്തി. ഇടക്ക് പരിക്കേറ്റ സ്റ്റോക്സ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഈ അവസരം മുതലെടുത്ത് ജേമി സ്മിത്തിനെയും ക്രിസ് വോക്സിനെയും മടക്കാൻ ഇന്ത്യൻ താരങ്ങൾക്കായി. ഇടയ്ക്ക് 150 റൺസ് പൂർത്തിയാക്കിയതിനു പിന്നാലെ കയറിക്കളിച്ച റൂട്ടിനെ ധ്രുവ് ജുറേൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും ചെയ്തു. ഏഴു വിക്കറ്റ് വീണതോടെ നായകൻ സ്റ്റോക്സ് തിരികെ ക്രീസിലെത്തുകയായിരുന്നു. നിലവിൽ ഇംഗ്ലണ്ടിന്‍റെ ലീഡ് 186 റൺസ് ആയിട്ടുണ്ട്. വമ്പൻ ലീഡ് നേടി ഇന്ത്യയെ തീർത്തും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യവുമായാകും നാലാംദിനം ഇംഗ്ലിഷ് താരങ്ങൾ ബാറ്റിങ് പുനരാരംഭിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India vs England LIVE Score, 4th Test Day 3: Joe Root Goes Past Don Bradman, Shatters Records As England Dominate India
Next Story