Begin typing your search above and press return to search.
exit_to_app
exit_to_app
Washington Sundar-Shardul Thakur
cancel
camera_alt

ബാറ്റിങ്ങിനിടയിൽ വാഷിങ്​ടൺ സുന്ദറും ശാർദുൽ താക്കൂറും 

Homechevron_rightSportschevron_rightCricketchevron_rightസുന്ദരം ഈ...

സുന്ദരം ഈ ചങ്കുറപ്പ്​...കങ്കാരുക്കളെ വിരട്ടി ഇന്ത്യൻ വാലറ്റം

text_fields
bookmark_border

ബ്രിസ്​ബെയ്​ൻ: വാലറ്റത്ത്​ നിശ്ചയദാർഢ്യത്തോടെ ശാർദുൽ താക്കൂറും (67) വാഷിങ്​ടൺ സുന്ദറും (62) ബാറ്റുവീശിയപ്പോൾ ആസ്​​േ​ട്രലിയക്കെതിരെ നാലാം ക്രിക്കറ്റ്​ ടെസ്റ്റിൽ വീറുറ്റ പ്രകടനവുമായി ഇന്ത്യ. മുൻനിര മങ്ങിയതോടെ, വൻ ലീഡു വഴങ്ങി നില പരുങ്ങലിലാ​യേക്കു​മെന്ന ഘട്ടത്തിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി അവസരത്തിനൊത്തുയർന്ന്​ സുന്ദർ-ശാർദൂൽ ജോടി ചെറുത്തുനിന്നപ്പോൾ ഒന്നാമിന്നിങ്​സിൽ ഓസീസിന്​ മറുപടിയായി സന്ദർശകർ 336 റൺസെടുത്തു. ഒന്നാമിന്നിങ്​സിൽ ആസ്​ട്രേലിയയുടെ ലീഡ്​ അതോടെ 33 റൺസിലൊതുങ്ങി. മൂന്നാം ദിനം സ്റ്റംപെടുക്കു​േമ്പാൾ ആതിഥേയർ രണ്ടാമിന്നിങ്​സിൽ വിക്കറ്റ്​ നഷ്​ടമാവാതെ 21 റൺസെടുത്തിട്ടുണ്ട്​. 22 പന്തിൽ ഡേവിഡ്​ വാർണർ 20 റൺസുമായി ക്രീസിലുണ്ട്​. പത്തു വിക്കറ്റ്​ കൈയിലി​രി​േക്ക, ഓസീസ്​​ മൊത്തം 54 റൺസിന്​ മുന്നിലാണ്​.

രണ്ടു വിക്കറ്റിന്​ 62 റൺസെന്ന നിലയിൽ മൂന്നാംദിനം ഇന്നിങ്​സ്​ പുനരാരംഭിച്ച ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാൻ പേരുകേട്ട ചേതേശ്വർ പൂജാരയാണ്​ ആദ്യം കളം വിട്ടത്​. 94 പന്തിൽ 25 റൺസെടുത്ത പൂജാര ജോഷ്​ ഹേസൽവുഡിന്‍റെ പന്ത്​ പ്രതിരോധിക്കാനാഞ്ഞപ്പോൾ ബാറ്റിലുരുമ്മി വിക്കറ്റിന്​ പിന്നിൽ ടിം പെയ്​നേ ക്യാച്ചെടുക്കുകയായിരുന്നു. വൈകാതെ ക്യാപ്​റ്റൻ അജിൻക്യ രഹാനെയും മടങ്ങി. 93 പന്തിൽ മൂന്നു ഫോറടക്കം 37ലെത്തിയ ഇന്ത്യൻ നായകന്‍റെ അന്തകനായത്​ മിച്ചൽ സ്റ്റാർക്​. മൂന്നാം തവണയും സ്​ലിപ്പിനിടയിലെ പഴുതിലൂടെ ബൗണ്ടറി കൊതിച്ച രഹാനെയു​െട കണക്കുകൂട്ടൽ പിഴ​പ്പോൾ പന്ത്​ നാലാം സ്​ലിപ്പിൽ മാത്യൂ വെയ്​ഡിന്‍റെ കൈകളിൽ.

പിന്നാ​െല മായങ്ക്​ അഗർവാളിനെയും (75 പന്തിൽ 38) ഋഷഭ്​ പന്തിനെയും (29 പന്തിൽ 23) പുറത്താക്കി ഹേസൽവുഡ്​ ഇന്ത്യക്ക്​ ഇരട്ട പ്രഹരമേകി. അതോടെ ആറിന്​ 186 റൺസെന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. ഈ ഘട്ടത്തിലാണ്​ തീതുപ്പുന്ന ബ്രിസ്​ബെയ്​നിലെ പിച്ചിൽ പരിചയ സമ്പത്ത്​ ഒട്ടുമില്ലാത്ത സുന്ദറും ശാർദുലും ഒരുമിക്കുന്നത്​. എല്ലാവരെയും അതിശയിപ്പിച്ച്​, ഇരു​ത്തംവന്ന ബാറ്റ്​സ്​മാന്മാരെപ്പോലെ പാകതയും ജാഗ്രതയും കാട്ടി ഇരുവരും മുന്നേറിയപ്പോൾ ആസ്​ട്രേലിയ കു​ഴങ്ങി. കേവലം പ്രതിരോധമെന്നതിനപ്പുറം ക്ലാസ്​ ഷോട്ടുകളുമുതിർത്ത ഇരുവരും മുൻനിരക്ക്​ ഏതുവിധത്തിൽ ബാറ്റുവീശണമെന്ന്​ 'ക്ലാസെടുക്കുക'യായിരുന്നു. ഓസീസിന്‍റെ മനസ്സുമടുപ്പിച്ച ഈ കൂട്ടുകെട്ട്​ ടീം സ്​കോർ 300കടത്തിയശേഷമാണ്​ വഴിപിരിഞ്ഞത്​. ഏഴാം വിക്കറ്റിൽ 123 റൺസ്​ ചേർത്തശേഷം താക്കൂർ തിരിച്ചുകയറി​. 115 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്​സുമടക്കം 67 റൺസെടുത്തശേഷമാണ്​ ശാർദുൽ കീഴടങ്ങിയത്​. 47ൽ നിൽക്കെ കുറ്റൻ സിക്​സർ പറത്തി ടെസ്റ്റിലെ ആദ്യ അർധശതകം പിന്നിട്ട ശാർദുലിനെ പാറ്റ്​ കമ്മിൻസ്​ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 309 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്​കോർബോർഡിൽ.

പിന്നീട്​ നവ്​ദീപ്​ സെയ്​നിയെ (14 പന്തിൽ അഞ്ച്​) ഹേസൽവുഡ്,​ സ്​മിത്തിന്‍റെ കൈകളിലെത്തിച്ചപ്പോൾ സുന്ദറിനെ സ്റ്റാർക്കിന്‍റെ പന്തിൽ സ്​ലിപ്പിൽ ഗ്രീൻ പിടികൂടി. 144 പന്തിൽ ഏഴു ഫോറും ഒരു സിക്​സുമടങ്ങുന്നതായിരുന്നു സുന്ദറിന്‍റെ കന്നി അർധശതകം. പിന്നാലെ വന്ന മുഹമ്മദ്​ സിറാജ്​ (10 പന്തിൽ 13) കൂറ്റനടികൾക്ക്​ ശ്രമിച്ചെങ്കിലും കുറ്റിതെറുപ്പിച്ച്​ ഹേസൽവുഡ്​ തന്‍റെ അഞ്ചാം വിക്കറ്റോടെ ഇന്ത്യൻ ഇന്നിങ്​സിന്​ വിരാമമിട്ടു. 24.4 ഓവറിൽ 57 റൺസ്​ വഴങ്ങിയാണ്​ ഹേസൽവുഡ്​ അഞ്ചു വിക്ക​െറ്റടുത്തത്​. സ്റ്റാർക്കും കമ്മിൻസും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.

Show Full Article
TAGS:Indian Cricket Gabba Test Washington Sundar Shardul Thakur 
Next Story