എറിഞ്ഞിട്ട് ചക്രവർത്തിയും കൂട്ടരും! ഒറ്റക്ക് പൊരുതി ബട്ലർ; ഇന്ത്യക്ക് ജയിക്കാൻ 133..
text_fieldsഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ 133 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിയക്കപ്പെട്ട ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 10 വിക്കറ്റും നഷ്ടപ്പെടുത്തി 132 റൺസ് സ്വന്തമാക്കി. 68 റൺസ് നേടിയ നായകൻ ജോസ് ബട്ലറൊഴികെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ മികവ് കാഴ്ചവെക്കാൻ സാധിച്ചില്ല. ഹാരി ബ്രൂക്ക് 17 റൺസ് സ്വന്തമാക്കി. വാലറ്റത്ത് ജോഫ്ര ആർച്ചർ 12 റൺസ് നേടി. ബാക്കിയാരും രണ്ടക്കം കടന്നില്ല.
44 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് ഇംഗ്ലണ്ട് നായകന്‍റെ ചെറുത്ത് നിൽപ്പ്. ഇന്ത്യക്കായി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. അർഷ്ദീപ് സിങ്, ഹർദിക്ക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. എല്ലാ ബൗളർമാരും ആറിന് താഴെ ഇക്കോണമയിൽ പന്തെറിഞ്ഞപ്പോൾ എറിഞ്ഞപ്പോൾ ഹർദിക്ക് പാണ്ഡ്യയെ ഒരു ഓവറിൽ പത്ത് റൺസ് വെച്ചാണ് ഇംഗ്ലണ്ടുകാർ അടിച്ചത്. ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണിങ്ങിനിറങ്ങി.
അതേസമയം ട്വൻ്റി 20 ക്രിക്കറ്റിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി അർഷ്ദീപ് സിങ് മാറി. കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടു വിക്കറ്റ് നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. സ്‌പിന്നർ യുസ്വേന്ദ്ര ചഹലിൻ്റെ 96 വിക്കറ്റുകളെന്ന റെക്കോഡാണ് താരം മറികടന്നത്. ഇടങ്കൈയൻ പേസർ തൻ്റെ 61-ാമത്തെ ട്വൻറി20 മത്സരത്തിൽ ഫിൽ സാൾട്ടനെയും ബെൻ ഡക്കറ്റിനെയും പുറത്താക്കിയാണ് അന്താരാഷ്ട്ര ട്വൻ്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമായത്, 97 വിക്കറ്റുകൾ. 2022ൽ ഇംഗ്ലണ്ടിനെതിരെ ട്വൻ്റി20 അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, കുട്ടിക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തനായ ബൗളർമാരിലൊരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

