Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ ഇനിയും...

ഇന്ത്യക്ക്​ ഇനിയും സെമിയിലെത്താം; സാധ്യതകൾ ഇങ്ങനെ

text_fields
bookmark_border
indian cricket
cancel

ദുബൈ: ഫേവറിറ്റുകളായെത്തിയ ടൂർണമെന്‍റിൽ സെമി കാണാതെ പുറത്താകുന്ന നാണക്കേടിന്‍റെ വക്കിലാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം. ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ രണ്ട്​ മത്സരങ്ങളിൽ പാകിസ്​താൻ 10 വിക്കറ്റിനും ന്യൂസിലൻഡ്​ എട്ടുവിക്കറ്റിനുമാണ്​ ഇന്ത്യയെ തകർത്തത്​. ഇതോടെ മുന്നോട്ടുള്ള പ്രയാണത്തിനായി മറ്റുടീമുകളുടെ മത്സര ഫലത്തേ കൂടി ആശ്രയിക്കേണ്ട ഗതികേടിലാണ്​ ഇന്ത്യ.

ഗ്രൂപ്പിൽ ആദ്യ രണ്ട്​ സ്​ഥാനങ്ങളിലെത്തുന്ന ടീമുകൾക്കാണ്​ സെമി യോഗ്യത. ആദ്യ മൂന്ന്​ മത്സരങ്ങളിൽ മൂന്നും ജയിച്ച പാകിസ്​താൻ സെമി ഉറപ്പാക്കിക്കഴിഞ്ഞു. ഇന്ത്യക്കെതിരെ വിജയിച്ചതോടെ ന്യൂസിലൻഡിനും മുൻതൂക്കമായി. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഇങ്ങനെ.

മൂന്നും ജയിക്കണം...പോരാത്തതിന്​

രണ്ട്​ മത്സരങ്ങളിൽ നിന്ന്​ പോയിന്‍റ്​ ഒന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പ്​ രണ്ടിൽ അഞ്ചാമതാണ്​. സെമി ഫൈനൽ യോഗ്യത സ്വന്തമാക്കാൻ ഇന്ത്യക്ക്​ അഫ്​ഗാനിസ്​താൻ, നമീബിയ, സ്​കോട്​ലൻഡ്​ എന്നീ ടീമുകളെ വൻ മാർജിനിൽ തോൽപ്പിക്കണം. ഇതിൽ മികച്ച റൺറേറ്റുമായി (+3.097) പട്ടികയിലെ രണ്ടാം സ്​ഥാനക്കാരായ അഫ്​ഗാനെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. പാകിസ്​താനെ വിറപ്പിച്ചാണ് അവർ കീഴടങ്ങിയിരുന്നത്​.

അഫ്​ഗാൻ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ മൂവർക്കും ആറുപോയിന്‍റ്​ വീതമാകും. അവിടെ നെറ്റ്​റൺറേറ്റാകും സെമിഫൈനലിസ്റ്റിനെ നിശ്ചയിക്കുക. ഇനി കിവീസ്​ അഫ്​ഗാനെ തോൽപിച്ചു എന്ന്​ വെക്കുക, എന്നാലും ഇന്ത്യക്ക്​ സാധ്യതയുണ്ട്​. പക്ഷേ അതിന്​ നമീബിയയോ സ്​കോട്​ലൻഡോ കിവീസിനെ തോൽപ്പിക്കുകയോ വേണം. ഫലങ്ങളെല്ലാം ഇതോ രീതിയിൽ വന്നാൽ ഇന്ത്യക്കും കിവീസിനും ആറുപോയിന്‍റ്​ വീതമാകും. അതോടെ നെറ്റ്​റൺറേറ്റ്​ കാര്യങ്ങൾ തീരുമാനിക്കും. ​ -1.609 ആണ്​ ഇന്ത്യയുടെ റൺറേറ്റ്​.

ട്വന്‍റി20 ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്നതിനാൽ തന്നെ ഇന്ത്യ ശേഷിക്കുന്ന മൂന്ന്​ മത്സരങ്ങൾ വിജയിക്കുകയും അഫ്​ഗാനെതിരെ വിജയിക്കുന്ന ന്യൂസിലൻഡ്​ നമീബിയക്കും സ്​കോട്​ലൻഡിനുമെതിരെ തോൽക്കുകയും ചെയ്​താലും വിരാട്​ കോഹ്​ലിക്കും സംഘത്തിനും സെമിയിൽ എത്താം.

റൺറേറ്റിന്‍റെ കാര്യം ശോകം

കഴിഞ്ഞ കുറച്ച്​ വർഷങ്ങളായി ഐ.സി.സി ഇവന്‍റുകളിൽ ഇന്ത്യയെ അലട്ടുന്ന സുപ്രധാന വിഷയങ്ങളിൽ ഒന്നാണ്​ നെറ്റ്​​റൺറേറ്റ്​. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ മുൻ നായകൻ എം.എസ്​. ധോണിയെ മെന്‍ററായി നിയമിച്ചത്​ വരെ. എന്നാൽ ലോകകപ്പിലെ രണ്ടുമത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീം തീരുമാനങ്ങളിൽ ധോണിക്ക്​ വലിയ റോളില്ലെന്നാണ്​ മനസ്സിലാക്കാൻ സാധിക്കുന്നത്​. ഐ.സി.സി ടൂർണമെന്‍റിൽ നായകൻ കോഹ്​ലി ഒരിക്കൽ കൂടി നിറംമങ്ങുന്ന കാഴ്ചയും നമ്മൾ കണ്ടു.

നായകൻ കോഹ്​ലിയും കോച്ചിങ്​ സംഘവും ലോകകപ്പ്​ കഴിയുന്നതോടെ പടി ഇറങ്ങും. പുതുനായകന്‍റെയും പരിശീലകന്‍റെയും കീഴിലാകും ഇന്ത്യൻ ടീം അടുത്ത വർഷം ആസ്​ട്രേലിയയിൽ നടക്കാൻ പോകുന്ന ലോകകപ്പിനിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup semi finalindian cricketT20 World Cup 2021
News Summary - How India Can Still Qualify For The Semi-Final Of The ICC T20 World Cup 2021
Next Story