Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഇൻസൽട്ടാണ്​ മോനേ...

'ഇൻസൽട്ടാണ്​ മോനേ ഏറ്റവും വലിയ ഇൻവെസ്റ്റ്​മെന്‍റ്​'; വീണ്ടും വെടിക്കെട്ടുമായി ​െഗ്ലൻ മാക്​സ്​വെൽ

text_fields
bookmark_border
ഇൻസൽട്ടാണ്​ മോനേ ഏറ്റവും വലിയ ഇൻവെസ്റ്റ്​മെന്‍റ്​; വീണ്ടും വെടിക്കെട്ടുമായി ​െഗ്ലൻ മാക്​സ്​വെൽ
cancel

ചെന്നൈ: 14.25കോടിക്ക്​ ​െഗ്ലൻ മാക്​സ്​വെല്ലിനെ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ ചാലഞ്ചേഴ്​സ്​ സഞ്ചിയിലാക്കിയപ്പോൾ ഐ.പി.എൽ ലേലക്കമ്മിറ്റി വരെ ഒന്ന്​ നെറ്റി ചുളിച്ചിരിക്കണം. അതിന്​ മതിയായ കാരണവുമുണ്ടായിരുന്നു. 2020ൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ ജഴ്​സിയിൽ ഏതാണ്ടെല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടും ഒരു സിക്​സർ പോലും നേടാനാകാതെ നാണംകെട്ടാണ്​ മാക്​സ്​വെൽ സീസൺ അവസാനിപ്പിച്ചത്​.

ക്രൂരമായ പരിഹാസങ്ങൾക്കും മാക്​സ്​വെൽ പലകുറി ഇരയായി. മാക്​സ്​വെൽ ഐ.പി.എല്ലിന്​ വരുന്നത്​ സൗജന്യമായി ലഭിക്കുന്ന കൂൾ ഡ്രിങ്ക്​സ്​ ആസ്വദിക്കാനും ചിയർ ലീഡറായിട്ടുമാണെന്നായിരുന്നു വീരേന്ദർ സെവാഗിന്‍റെ പരിഹാസം. ഐ.പി.എല്ലിന്​ പിന്നാലെ നടന്ന ഇന്ത്യയുടെ ആസ്​ട്രേലിയൻ പര്യടനത്തിൽ പക്ഷേ യു.എ.ഇയിൽ കണ്ട മാക്​സ്​വെല്ലിനെയായിരുന്നില്ല ക്രിക്കറ്റ്​ ലോകം കണ്ടത്​. പന്തുകൾ അടിച്ചുപറത്തുന്നതിനിടെ വിക്കറ്റിന്​ പിന്നിൽ നിന്നിരുന്ന പഞ്ചാബ്​ നായകൻ കൂടിയായ കെ.എൽ രാഹുലിനോട്​ ഐ.പി.എല്ലിലെ മോശം പ്രകടനത്തിന്​ ക്ഷമചോദിക്കുകയും ചെയ്​തിരുന്നു മാക്​സ്​വെൽ.


ഐ.പി.എല്ലിൽ 2014ലൊഴികെ മറ്റൊരു സീസണിലും തിളങ്ങാത്ത മാക്​സ്​വെല്ലിന്​ 14.25 കോടി നൽകിയപ്പോൾ ബാംഗ്ലൂരിനെ പരിഹസിച്ചവരെല്ലാം ഇ​േപ്പാൾ കൈകൊടുക്കുകയാണ്​. ഐ.പി.എല്ലിൽ മൂന്നുമത്സരങ്ങൾ പിന്നിടു​േമ്പാൾ 3 മത്സരങ്ങളിൽ നിന്നും 176 റൺസുമായി ​മാക്​സ്​വെൽ ടോപ്​സ്​കോറർമാരിൽ ഒന്നാമനാണ്​. രണ്ട്​ അർധസെഞ്ച്വറികളും എട്ട്​ സിക്​സറുകളും ഇതിനോടകം മാക്​സ്​വെല്ലിന്‍റെ ബാറ്റിൽ നിന്നും പിറന്നു. 2016ന്​ ശേഷം ഐ.പി.എല്ലിൽ മാക്​സ്​വെൽ അർധ സെഞ്ച്വറി നേടുന്നത്​ ഇതാദ്യമായാണ്​.


നേടിയ റൺസിലധികവും ബാറ്റ്​സ്​മാൻമാർ വെള്ളംകുടിക്കുന്ന ചെന്നൈയിലെ പിച്ചിലാണെന്നതും മാക്​സ്​വെല്ലിന്‍റെ മൂല്യമേറ്റുന്നു. ഞായറാഴ്ച കൊൽക്ക​ത്തക്കെതിരെ നടന്ന മത്സരത്തിൽ കോഹ്​ലിയടക്കമുള്ള രണ്ട്​ മുൻനിരവിക്കറ്റുകൾ വീണ ശേഷം ക്രീസിലെത്തിയ മാക്​സ്​വെൽ 49 പന്തുകളിൽ നിന്നും 78 റൺസുമായി ടീമിനെ സുരക്ഷിതമാക്കിയാണ്​ സ്ഥലം വിട്ടത്​. സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ടീം ഒന്നടങ്കം പരാജയപ്പെട്ടപ്പോൾ നേടിയ 59 റൺസിനും മൂല്യമേറെയുണ്ട്​. തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ഗ്രൗണ്ടിന്‍റെ എല്ലാ വശങ്ങളിലേക്കും മാക്​സ്​വെൽ അടിച്ചുതുടങ്ങുന്നത്​ എതിരാളികൾ ചങ്കിടിപ്പോടെയും ബാംഗ്ലൂർ ആരാധകർ ആവേശത്തോടെയുമാണ്​ ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Glenn MaxwellRCBIPL 2021
News Summary - Glenn Maxwell Shines Again for RCB
Next Story