ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞ് ഗ്ലെൻ മാക്സ്വെൽ; അവസാനിപ്പിക്കുന്നത് 13 വർഷത്തെ കരിയർ
text_fieldsഏകദിന ക്രിക്കറ്റിനേട് വിടപറഞ്ഞ് ആസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. 13 വർഷത്തെ കരിയറിനാണ് മാക്സ്വെൽ ഫുൾ സ്റ്റോപ്പിടുന്നത്. തിങ്കളാഴ്ചയാണ് ഏകദിനങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് മാക്സ്വെൽ അറിയിച്ചത്. 2012ലാണ് മാക്സ്വെൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
149 ഏകദിന മത്സരങ്ങളിൽ നിന്നായി 3990 റൺസും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2015, 2023ലും ലോകകപ്പ് നേടിയ ആസ്ട്രേലിയൻ ടീമിൽ മാക്സ്വെൽ അംഗമായിരുന്നു. 33.81 ശരാശരിയിലാണ് ഗ്ലെൻ മാക്സ്വെൽ 3990 റൺസ് എടത്തുന്നത്. 126.70 ആണ് ശരാശരി.
അഫ്ഗാനിസ്താനെതിരെ ഏകദിന ലോകകപ്പിൽ പുറത്താകാതെ 201 റൺസ് എടുത്തതാണ് ഗ്ലെൻ മാക്സ്വെല്ലിന്റെ അവിസ്മരണീയ പ്രകടനം. വിരമിച്ചാലും ബിഗ്ബാഷ് ലീഗിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും ഗ്ലെൻ മാക്സ്വെൽ കളിക്കുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. നാല് സെഞ്ച്വറികളും 23 അർധസെഞ്ച്വറികളും ഉൾപ്പെടുന്നതാണ് മാക്സ്വെല്ലിന്റെ ഇന്നിങ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

